അടിയോടടി, രണ്ട് റെഡ് കാർഡുകൾ! മെസിയുടെ ഗോളിനും മിയാമിയെ രക്ഷിക്കാനായില്ല; ആവേശപ്പോരാട്ടത്തിൽ സമനില

അടിയോടടി, രണ്ട് റെഡ് കാർഡുകൾ! മെസിയുടെ ഗോളിനും മിയാമിയെ രക്ഷിക്കാനായില്ല; ആവേശപ്പോരാട്ടത്തിൽ സമനില

മേജർ സോക്കർ ലീഗിൽ ഫിലാഡെൽഫിയയ്‌ക്കെതിരെ ഇന്റർ മിയാമിക്ക് സമനില. ആവേശം അണപൊട്ടിയ മത്സരത്തിൽ ഇരുടീമുകളും രണ്ട് ഗോളുകൾ വീതം നേടി സമനിലയിൽ പിരിയുകയായിരുന്നു. 11-ാം മിനിറ്റിൽ ഇൻഡിയാന വാസിലേവിലൂടെ ഫിലാഡെൽഫിയയാണ് ആദ്യം മുന്നിലെത്തിയത്. എന്നാൽ 21-ാം മിനിറ്റിൽ ഡാനിയേൽ പിന്ററിലൂടെ മിയാമി തിരിച്ചടിച്ചു. തുടർന്ന് 26-ാം മിനിറ്റിൽ സൂപ്പർ താരം ലയണൽ മെസി നേടിയ ഗോളിലൂടെ മിയാമി ലീഡുയർത്തിയെങ്കിലും, 58-ാം മിനിറ്റിൽ നീൽ പിയേറയിലൂടെ ഫിലാഡെൽഫിയ വീണ്ടും സമനില പിടിക്കുകയായിരുന്നു.

മത്സരത്തിന്റെ അവസാനഘട്ടത്തിൽ ഇഞ്ചുറി ടൈമിൽ ഇരുടീമിലെയും താരങ്ങൾ തമ്മിൽ രൂക്ഷമായ ഏറ്റുമുട്ടലുണ്ടായി. ഫിലാഡെൽഫിയയുടെ കവാൻ സുള്ളിവാനും മിയാമിയുടെ യാനിക് ബ്രൈറ്റും തമ്മിലുണ്ടായ കയ്യാങ്കളിയെ തുടർന്ന് റഫറി ഇരുവർക്കും റെഡ് കാർഡ് നൽകി പുറത്താക്കി. മറ്റ് സഹതാരങ്ങൾ ഇടപെട്ടാണ് സംഘർഷം ശാന്തമാക്കിയത്. തുടർന്ന് നിശ്ചിത സമയം പൂർത്തിയായതോടെ മത്സരം 2-2 എന്ന നിലയിൽ സമനിലയിൽ അവസാനിച്ചു.

The post അടിയോടടി, രണ്ട് റെഡ് കാർഡുകൾ! മെസിയുടെ ഗോളിനും മിയാമിയെ രക്ഷിക്കാനായില്ല; ആവേശപ്പോരാട്ടത്തിൽ സമനില appeared first on Express Kerala.

Spread the love
See also  ലോ കോളേജ് മൂല്യനിർണയ വിവാദം: പരീക്ഷാ കൺട്രോളറോട് റിപ്പോർട്ട് തേടി കേരള സർവകലാശാല VC | Kerala University VC
Scroll to Top