ഓഡിഷൻ സമയത്ത് സംവിധായകന്റെ വാക്കുകൾ കേട്ട് കരഞ്ഞ് മമിത ബൈജു; രസകരമായ അനുഭവം വെളിപ്പെടുത്തി ഗിരീഷ് എ.ഡി!

ഓഡിഷൻ സമയത്ത് സംവിധായകന്റെ വാക്കുകൾ കേട്ട് കരഞ്ഞ് മമിത ബൈജു; രസകരമായ അനുഭവം വെളിപ്പെടുത്തി ഗിരീഷ് എ.ഡി!

നിവിൻ പോളി, മമിത ബൈജു, ഗിരീഷ് എ.ഡി. കൂട്ടുകെട്ടിൽ ഒരുങ്ങുന്ന പുതിയ ചിത്രം ‘ബെത്‌ലഹേം കുടുംബ യൂണിറ്റ്’ ഓഗസ്റ്റ് 21-ന് ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ റിലീസിനൊരുങ്ങുകയാണ്. 2022-ൽ ഗിരീഷ് എ.ഡി. സംവിധാനം ചെയ്ത ‘സൂപ്പർ ശരണ്യ’ എന്ന ചിത്രത്തിലൂടെയാണ് മമിത ബൈജു ശ്രദ്ധിക്കപ്പെടുന്നത്. എന്നാൽ, ആ ചിത്രത്തിന്റെ ഓഡിഷൻ സമയത്ത് താൻ പറഞ്ഞൊരു കാര്യം തെറ്റിദ്ധരിച്ച് മമിത കരയാൻ പോയ രസകരമായ അനുഭവം സംവിധായകൻ ഗിരീഷ് എ.ഡി. ഇപ്പോൾ വെളിപ്പെടുത്തിയിരിക്കുകയാണ്. ഭാവന സ്റ്റുഡിയോസിന്റെ യൂട്യൂബ് ചാനലിലൂടെ പുറത്തുവിട്ട വീഡിയോയിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

‘സൂപ്പർ ശരണ്യയുടെ ഓഡിഷൻ സമയത്ത് ഞാൻ ഒരു കാര്യം പറഞ്ഞപ്പോൾ മമിത അത് വേറെ എന്തോ ആയി തെറ്റിദ്ധരിച്ച് കരയാൻ തുടങ്ങി. സിനിമയിൽ സാധാരണ രീതിയിലുള്ള അഭിനയരീതി വിടാനാണ് ഞാൻ ഉദ്ദേശിച്ചത്. എന്നാൽ, സിനിമയെന്ന പരിപാടിയേ വിട്ട് പോകാനാണ് ഞാൻ പറഞ്ഞതെന്നാണ് മമിത വിചാരിച്ചത്’ – ഗിരീഷ് എ.ഡി. ഓർക്കുന്നു. ‘സൂപ്പർ ശരണ്യ’യിൽ നിന്നും ‘പ്രേമലു’വിലേക്കെത്തിയപ്പോൾ മമിതയിൽ വലിയ മാറ്റങ്ങൾ ഉണ്ടായെന്നും, ഇപ്പോൾ ‘ബെത്‌ലഹേമിലേക്ക്’ എത്തിയപ്പോൾ അഭിനയം കൂടുതൽ മിനുക്കപ്പെട്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Also Read:‘പുലിക്കളി ഓക്കാനം വരുന്ന കലാവൈകൃതം’! കലയെ ആഭാസമായി ചിത്രീകരിക്കരുത്’; വി.കെ. ശ്രീരാമന്‍

‘തണ്ണീർമത്തൻ ദിനങ്ങൾ’, ‘സൂപ്പർ ശരണ്യ’, ‘പ്രേമലു’ എന്നീ സൂപ്പർ ഹിറ്റ് ചിത്രങ്ങളിലൂടെ മലയാളത്തിലെ മുൻനിര സംവിധായകനായി മാറിയ ഗിരീഷ് എ.ഡി. തന്നെയാണ് ഈ ചിത്രവും സംവിധാനം ചെയ്യുന്നത്. മലയാളത്തിലെ പ്രമുഖ നിർമ്മാണ കമ്പനിയായ ഭാവന സ്റ്റുഡിയോസും നിവിൻ പോളിയും ആദ്യമായി ഒന്നിക്കുന്നു എന്ന പ്രത്യേകതയും ഈ സിനിമയ്ക്കുണ്ട്. ദിലീഷ് പോത്തൻ, ഫഹദ് ഫാസിൽ, ശ്യാം പുഷ്കരൻ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. ഗിരീഷ് എ.ഡിയും കിരണ് ജോസിയും ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥയൊരുക്കിയിരിക്കുന്നത്.

See also  ധ്രുവ് വിക്രമുമായുള്ള പ്രണയത്തകര്‍ച്ച! അനുപമ രണ്ട് കൊല്ലം മൗനം പാലിച്ചത് അവരെ ഭയന്ന്? പെൺകുട്ടികൾക്ക് വലിയ പാഠമെന്ന് ആലപ്പി അഷ്‌റഫ്

The post ഓഡിഷൻ സമയത്ത് സംവിധായകന്റെ വാക്കുകൾ കേട്ട് കരഞ്ഞ് മമിത ബൈജു; രസകരമായ അനുഭവം വെളിപ്പെടുത്തി ഗിരീഷ് എ.ഡി! appeared first on Express Kerala.

Spread the love
Scroll to Top