ബാങ്കേഴ്‌സ് ക്ലബ് പാലക്കാട് വാർഷിക പൊതുയോഗം ചേർന്നു; അനിൽകുമാർ പി.ടി. പ്രസിഡന്റ്, ധനേഷ് പത്മനാഭൻ സെക്രട്ടറി | Bankers Club Palakkad AGM

ബാങ്കേഴ്‌സ് ക്ലബ് പാലക്കാട് വാർഷിക പൊതുയോഗം ചേർന്നു; അനിൽകുമാർ പി.ടി. പ്രസിഡന്റ്, ധനേഷ് പത്മനാഭൻ സെക്രട്ടറി | Bankers Club Palakkad AGM

Bankers Club Palakkad AGM

പാലക്കാട്: ബാങ്കേഴ്‌സ് ക്ലബ് പാലക്കാടിന്റെ വാർഷിക പൊതുയോഗം പാലക്കാട് ഗസാല ഹോട്ടലിൽ ചേർന്നു. യോഗത്തിൽ ക്ലബ്ബിന്റെ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു (Bankers Club Palakkad AGM).

ശ്രീ. അനിൽകുമാർ പി.ടി. പ്രസിഡന്റായും ശ്രീ. ധനേഷ് പത്മനാഭൻ സെക്രട്ടറിയായും ശ്രീ. സന്തോഷ് വി. ട്രഷററായും തെരഞ്ഞെടുക്കപ്പെട്ടു. പാലക്കാട്ടെ ബാങ്കിംഗ് മേഖലയിലെ ഓഫീസർമാരുടെ കൂട്ടായ്മ ശക്തിപ്പെടുത്തുന്നതിനും അവരുടെ ക്ഷേമത്തിനും സൗഹൃദത്തിനും മാനസിക ഉല്ലാസത്തിനും മുൻഗണന നൽകി മുൻപോട്ട് പോകുമെന്ന് പുതിയ ഭാരവാഹികൾ അറിയിച്ചു.

ഓഫീസർമാരുടെ തൊഴിൽപരമായ ബന്ധങ്ങൾ ഊട്ടിയുറപ്പിക്കുന്നതിനൊപ്പം കുടുംബാംഗങ്ങളെയും ഉൾപ്പെടുത്തി വിവിധ സാമൂഹിക, സാംസ്കാരിക, വിനോദ, ക്ഷേമ പ്രവർത്തനങ്ങൾ സംഘടിപ്പിക്കാനും പാലക്കാട്ടെ ഓഫീസർ സമൂഹത്തിന്റെ പങ്കാളിത്തം കൂടുതൽ ഉറപ്പുവരുത്താനും ക്ലബ് ലക്ഷ്യമിടുന്നു.

Story Summary:
Bankers Club Palakkad held its annual general body meeting at Hotel Gazala and elected new office bearers, with Anilkumar P.T. as President and Dhanesh Padmanabhan as Secretary.

Spread the love
See also  ‘മഹാത്മാഗാന്ധിയും നെഹ്‌റുവും ആലപിച്ച അതേ വന്ദേമാതരമാണ് ഞാനും പാടിയത്, അമിത് ഷാ ജനിക്കുന്നതിന് മുൻപ് തന്നെ MLA ആയ വ്യക്തിയാണ് ഞാൻ’: ‘വന്ദേമാതരം’ വിവാദത്തിൽ ഖാർഗെ | Mallikarjun Kharge
Scroll to Top