ലഖ്‌നൗവിനെ നടുക്കി ഇരട്ടക്കൊലപാതകം: ഭാര്യയെയും സഹോദരിയെയും വെടിവെച്ചു കൊന്ന് ബാങ്ക് ഉദ്യോഗസ്ഥൻ ജീവനൊടുക്കി | Lucknow Double Murder

ലഖ്‌നൗവിനെ നടുക്കി ഇരട്ടക്കൊലപാതകം: ഭാര്യയെയും സഹോദരിയെയും വെടിവെച്ചു കൊന്ന് ബാങ്ക് ഉദ്യോഗസ്ഥൻ ജീവനൊടുക്കി | Lucknow Double Murder

Lucknow Double Murder

ലഖ്‌നൗ: ഭാര്യയെയും സ്വന്തം സഹോദരിയെയും വെടിവെച്ചുകൊന്ന ശേഷം യുവാവ് ആത്മഹത്യ ചെയ്തു. ലഖ്‌നൗവിലെ ഗോമതി നഗറിലാണ് വ്യാഴാഴ്ച ഉച്ചയോടെ നാടിനെ നടുക്കിയ ക്രൂരമായ സംഭവം നടന്നത്. ബാങ്ക് ജീവനക്കാരനായ മാനസ് വാജ്‌പേയിയാണ് ഭാര്യ ദിവ്യ മിശ്രയെയും (38) സ്വന്തം സഹോദരി ശിവ വാജ്‌പേയിയെയും (28) വെടിവെച്ച് കൊലപ്പെടുത്തിയ ശേഷം ജീവനൊടുക്കിയത്.(Lucknow Double Murder Suicide Bank Employee Shoots Wife Sister Dies By Suicide)

ബാങ്ക് ജീവനക്കാരിയായ ഭാര്യ ദിവ്യയെ കാണാൻ ഗോമതി നഗറിലെ ബാങ്ക് ശാഖയ്ക്ക് മുന്നിലെത്തിയ മാനസ്, മിനിറ്റുകളോളം സംസാരിച്ച ശേഷം കൈയിൽ കരുതയിരുന്ന തോക്കെടുത്ത് വെടിയുതിർക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ദിവ്യയെ ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. തുടർന്ന് വീട്ടിലെത്തിയ മാനസ്, മാനസികാസ്വാസ്ഥ്യമുള്ള സഹോദരി ശിവയെയും വെടിവെച്ചു കൊലപ്പെടുത്തുകയായിരുന്നു.

കൊലപാതകങ്ങൾക്ക് ശേഷം ഹനുമാൻ ചാലീസ ഉറക്കെ കേൾപ്പിച്ച മാനസ്, താൻ ഭാര്യയെയും സഹോദരിയെയും വധിച്ചതായും ഇനി സ്വയം ജീവനൊടുക്കാൻ പോകുകയാണെന്നും കാണിച്ച് വാട്‌സ്ആപ്പ് സ്റ്റാറ്റസ് പോസ്റ്റ് ചെയ്തു. ഭാര്യ തന്നോട് വഞ്ചന കാട്ടിയതാണ് കൊലപാതകത്തിന് കാരണമെന്നാണ് സ്റ്റാറ്റസിൽ കുറിച്ചിരുന്നത്. കഴിഞ്ഞ ഒരു വർഷമായി മാനസും ദിവ്യയും വേർപിരിഞ്ഞു കഴിയുകയായിരുന്നു. ദിവ്യ വിവാഹമോചനത്തിനായി കോടതിയെ സമീപിച്ചിരുന്നു. വാട്‌സ്ആപ്പ് സ്റ്റാറ്റസ് കണ്ട് അയൽവാസികൾ ഓടിയെത്തിയപ്പോഴേക്കും മാനസിനെയും സഹോദരിയെയും വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. സംഭവത്തിൽ ലഖ്‌നൗ ഈസ്റ്റ് ഡെപ്യൂട്ടി പോലീസ് കമ്മീഷണറുടെ നേതൃത്വത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Story Summary

In a tragic incident in Lucknow’s Gomti Nagar Manas Vajpayee, shot dead his estranged wife outside her office and later killed his mentally ill sister at home before ending his own life. Before committing suicide, he posted a WhatsApp status confessing to the murders.

See also  സിം ട്രേ തുറക്കാൻ മാത്രമല്ല! ഫോണിനൊപ്പം കിട്ടുന്ന ഈ കുഞ്ഞു പിന്നിനുണ്ട് നിരവധി അത്ഭുത ഉപയോഗങ്ങൾ
Spread the love
Scroll to Top