ഇതെല്ലാം കുറേ കണ്ടതാണ്, പുച്ഛം മാത്രം, ട്രംപിന്റെ പുതിയ നീക്കത്തിനെ പരിഹസിച്ച് ഇറാൻ..! വിമർശിച്ച് ചൈനയും രംഗത്ത്

ഇതെല്ലാം കുറേ കണ്ടതാണ്, പുച്ഛം മാത്രം, ട്രംപിന്റെ പുതിയ നീക്കത്തിനെ പരിഹസിച്ച് ഇറാൻ..! വിമർശിച്ച് ചൈനയും രംഗത്ത്

റാനെതിരെ ശക്തമായ സാമ്പത്തിക ഉപരോധങ്ങളും പുതിയ നടപടികളും പ്രഖ്യാപിച്ച അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ നിലപാടിനെതിരെ രൂക്ഷമായ പ്രതികരണവുമായി ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി രംഗത്ത്. അമേരിക്കയുടെ സ്വന്തം കടബാധ്യതകളിൽ നിന്നും വർദ്ധിച്ചുവരുന്ന പലിശച്ചെലവുകളിൽ നിന്നും ശ്രദ്ധ തിരിക്കാനുള്ള വഴി മാത്രമാണ് ഈ പുതിയ ‘സാമ്പത്തിക യുദ്ധമെന്ന്’ അദ്ദേഹം വിമർശിച്ചു. അമേരിക്കയുടെ ഈ സാമ്പത്തിക ഭീകരവാദം ആഗോള സമ്പദ്‌വ്യവസ്ഥയെയും ലോകരാജ്യങ്ങളുടെ പരമാധികാരത്തെയും ഗുരുതരമായി ബാധിക്കുമെന്നും അരാഗ്ചി മുന്നറിയിപ്പ് നൽകി. പരാജയപ്പെട്ട നയങ്ങൾ വീണ്ടും നടപ്പിലാക്കുന്നത് അമേരിക്കയ്ക്ക് കൂടുതൽ തിരിച്ചടികൾ മാത്രമേ സമ്മാനിക്കൂ എന്നും അദ്ദേഹം വ്യക്തമാക്കി.

അതേസമയം, അമേരിക്കയുമായി വീണ്ടും ഒരു യുദ്ധം ഉണ്ടായാൽ കൂടുതൽ കൃത്യതയുമുള്ള മാരകമായ ആയുധങ്ങൾ പ്രയോഗിക്കുമെന്ന് ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സ് (IRGC) കടുത്ത മുന്നറിയിപ്പ് നൽകി. മുൻകാലങ്ങളിലെ ഏറ്റുമുട്ടലുകളിൽ നിന്നും തികച്ചും വ്യത്യസ്തമായ മിസൈൽ പോർമുനകളും ദൂരപരിധിയുമുള്ള ആയുധങ്ങളാണ് ഇറാൻ ഇപ്പോൾ സജ്ജമാക്കിയിരിക്കുന്നത്.

ALSO READ;പറഞ്ഞാൽ വിശ്വസിക്കില്ല, പക്ഷെ സത്യം അതാണ്..! ഡ്രോണുകൾ ഇന്നത്തേതല്ല; ആദ്യമായി ആകാശത്ത് പറന്ന ‘പൈലറ്റില്ലാ വിമാനങ്ങളുടെ’ ഞെട്ടിക്കുന്ന ചരിത്രം

ഇതിനിടയിൽ, അമേരിക്കയുടെ സാമ്പത്തിക ഉപരോധ നയങ്ങളെ വിമർശിച്ച് ചൈനയും രംഗത്തെത്തിയിട്ടുണ്ട്. ഉപരോധങ്ങൾ കൊണ്ട് മാത്രം പ്രശ്നങ്ങൾ പരിഹരിക്കാൻ കഴിയില്ലെന്നും നയതന്ത്ര ചർച്ചകളിലൂടെ പ്രശ്നങ്ങൾ പരിഹരിക്കാൻ ബന്ധപ്പെട്ട കക്ഷികൾ തയ്യാറാകണമെന്നും ചൈനീസ് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. ഇറാനിയൻ എണ്ണയുടെ പ്രധാന വാങ്ങലുകാരായ ചൈനയെ സംബന്ധിച്ച് ഈ പുതിയ അമേരിക്കൻ നടപടികൾ വലിയ പ്രത്യാഘാതങ്ങൾ സൃഷ്ടിച്ചേക്കാം.

അന്താരാഷ്ട്ര രാഷ്ട്രീയത്തിൽ വൻ കോളിളക്കം സൃഷ്ടിക്കുന്ന ഈ സംഭവവികാസങ്ങൾ പശ്ചിമേഷ്യയിലെ സമാധാനാന്തരീക്ഷത്തെ കൂടുതൽ സങ്കീർണ്ണമാക്കിയിരിക്കുകയാണ്.

See also  പോക്കറ്റ് കാലിയാകും! ചെറിയ സാധനങ്ങൾ ഓർഡർ ചെയ്യുന്നവർക്ക് തിരിച്ചടി; സൗജന്യ ഡെലിവറി പരിധി കുത്തനെ കൂട്ടി സെപ്റ്റോ!

The post ഇതെല്ലാം കുറേ കണ്ടതാണ്, പുച്ഛം മാത്രം, ട്രംപിന്റെ പുതിയ നീക്കത്തിനെ പരിഹസിച്ച് ഇറാൻ..! വിമർശിച്ച് ചൈനയും രംഗത്ത് appeared first on Express Kerala.

Spread the love
Scroll to Top