
ബെംഗളൂരു: കർണാടകയിലെ ചിത്രദുർഗയിൽ മലയാളി നഴ്സിംഗ് വിദ്യാർത്ഥികൾ സഞ്ചരിച്ച സ്വകാര്യ ബസ് അപകടത്തിൽപ്പെട്ട് രണ്ട് പേർ മരിച്ചു. 26 പേർക്ക് പരിക്കേറ്റു. ബസ് ഡ്രൈവർ ഗുരുപ്രസാദ്, ക്ലീനർ ശങ്കർ എന്നിവരാണ് അപകടത്തിൽ മരിച്ചത്. ഗോവയിൽ നിന്ന് ബെംഗളൂരുവിലേക്ക് വരികയായിരുന്ന ബസ് ദേശീയപാത 48-ൽ അയ്മംഗല പൊലീസ് സ്റ്റേഷൻ പരിധിയിൽ വെച്ചാണ് അപകടത്തിൽപ്പെട്ടത്. ബെംഗളൂരു ബന്നാർഘട്ട റോഡിലെ യൂണിവേഴ്സൽ നഴ്സിംഗ് കോളേജിലെ 53 വിദ്യാർത്ഥികളാണ് ബസ്സിലുണ്ടായിരുന്നത്.
പരിക്കേറ്റ 26 പേരിൽ 19 പേർ മലയാളി വിദ്യാർത്ഥിനികളാണ്. അപകടം നടന്നയുടൻ തന്നെ പരിക്കേറ്റവരെ സമീപത്തെ ആശുപത്രികളിൽ പ്രവേശിപ്പിച്ച് അടിയന്തര ചികിത്സ ലഭ്യമാക്കി. സംഭവത്തിൽ അയ്മംഗല പൊലീസ് കേസെടുത്ത് തുടർനടപടികൾ സ്വീകരിച്ചു വരുന്നു.
The post കർണാടകയിൽ മലയാളി നഴ്സിംഗ് വിദ്യാർത്ഥികൾ സഞ്ചരിച്ച ബസ് അപകടത്തിൽപ്പെട്ടു; രണ്ടു മരണം, 26 പേർക്ക് പരിക്ക് appeared first on Express Kerala.




