തൃശൂരിൽ ലോറിയിൽനിന്ന് വീണ ഇരുമ്പ് പൈപ്പ് കുത്തിക്കയറി; ബൈക്ക് യാത്രികന് ദാരുണാന്ത്യം.

തൃശൂരിൽ ലോറിയിൽനിന്ന് വീണ ഇരുമ്പ് പൈപ്പ് കുത്തിക്കയറി; ബൈക്ക് യാത്രികന് ദാരുണാന്ത്യം.

തൃശൂർ: കുട്ടനെല്ലൂരിൽ ഓടിക്കൊണ്ടിരുന്ന ലോറിയിൽനിന്ന് ഇരുമ്പ് പൈപ്പുകൾ പുറത്തേക്ക് വീണ് ബൈക്ക് യാത്രികനായ യുവാവിന് ദാരുണാന്ത്യം. ഹൈലൈറ്റ് മാളിന് മുന്നിലാണ് അപകടം.
ഇരുമ്പ് കമ്പികളും പൈപ്പുകളുമായി പോകുകയായിരുന്ന ലോറി പെട്ടെന്ന് ബ്രേക്ക് ഇടുന്നതിനിടെ ലോറിയിൽനിന്ന് പൈപ്പുകൾ പുറത്തേക്ക് വീഴുകയായിരുന്നു. പിന്നാലെ ബൈക്കിൽ വരികയായിരുന്ന യുവാവിന്റെ ദേഹത്തേക്ക് ഇരുമ്പ് കമ്പി കുത്തിക്കയറുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ യുവാവിനെ ഉടൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.

Spread the love
See also  റോഡപകടത്തിൽ പരുക്കേറ്റയാൾ മരിച്ചു.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top