കുട്ടികൾക്ഷക്കും മറ്റും വിൽപ്പന നടത്താൻ സൂക്ഷിച്ച കഞ്ചാവുമായി അറസ്റ്റിലായ പ്രതി റിമാന്റിൽ.

കുട്ടികൾക്ഷക്കും മറ്റും വിൽപ്പന നടത്താൻ സൂക്ഷിച്ച കഞ്ചാവുമായി അറസ്റ്റിലായ പ്രതി റിമാന്റിൽ.

മാള : കുട്ടികൾക്കും യുവാക്കൾക്കും മറ്റും വിൽപന നടത്തുന്നതിനായി സൂക്ഷിച്ച കഞ്ചാവുമായി ഒരാളെ മാള പോലീസ് അറസ്റ്റ് ചെയ്തു. മാള കനകക്കുന്ന് സ്വദേശി പള്ളികൂട്ടം വീട്ടിൽ വിജിഷിന്റെ മകൻ പ്രണവ് (21) ആണ് അറസ്റ്റിലായത്.

2026 ആഗസ്റ്റ് 20 ന് ഉച്ചയ്ക്ക് 1.15 ഓടെ മാള കനകക്കുന്ന് റോഡിന് സമീപം നടത്തിയ പരിശോധനയിലാണ് 55.45 ഗ്രാം കഞ്ചാവുമായി പ്രതി പിടിയിലായത്.

കുട്ടികൾക്ക് കഞ്ചാവ് വിൽപ്പനയ്ക്കായി സൂക്ഷിച്ചതിന് എൻ.ഡി.പി.എസ് നിയമത്തിന് പുറമെ ബാലനീതി നിയമത്തിലെ (Juvenile Justice Act) ജാമ്യമില്ലാ വകുപ്പായ സെക്ഷൻ 77 കൂടി ചുമത്തിയാണ് പോലീസ് കേസെടുത്തിട്ടുള്ളത്.  കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

Spread the love
See also  ഇരിങ്ങാലക്കുട സപ്ലൈകോയിൽ ഓണച്ചന്ത ആരംഭിച്ചു

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top