ബോക്സ് ഓഫീസിൽ ചരിത്രമെഴുതി സൂര്യ ചിത്രം! ‘വിശ്വനാഥ് ആൻഡ് സൺസ്’ ഇന്ത്യയിൽ 100 കോടി ക്ലബ്ബിൽ

ബോക്സ് ഓഫീസിൽ ചരിത്രമെഴുതി സൂര്യ ചിത്രം! ‘വിശ്വനാഥ് ആൻഡ് സൺസ്’ ഇന്ത്യയിൽ 100 കോടി ക്ലബ്ബിൽ

സൂര്യയെ നായകനാക്കി പ്രശസ്ത തെലുങ്ക് സംവിധായകൻ വെങ്കി അറ്റ്ലൂരി ഒരുക്കിയ ബിഗ് ബജറ്റ് ചിത്രം ‘വിശ്വനാഥ് ആൻഡ് സൺസ്’ തിയേറ്ററുകളിൽ വൻ വിജയം നേടി മുന്നേറുന്നു. ചിത്രത്തിന്റെ കേരളത്തിലെ വിതരണാവകാശം സ്വന്തമാക്കിയിരിക്കുന്നത് ന്യൂ സൂര്യ ഫിലിംസാണ്. മലയാളി താരം മമിത ബൈജു നായികയായി എത്തുന്ന ഈ ചിത്രം സിതാര എന്റർടെയ്ൻമെന്റ്സിന്റെ ബാനറിൽ സൂര്യദേവര നാഗ വംശിയും സായ് സൗജന്യയും ചേർന്നാണ് നിർമ്മിച്ചിരിക്കുന്നത്. ഫോർച്യൂൺ ഫോർ സിനിമാസുമായി സഹകരിച്ച് നിർമ്മിച്ച ഈ ചിത്രം ശ്രീകര സ്റ്റുഡിയോസ് ആണ് തിയേറ്ററുകളിൽ എത്തിച്ചിരിക്കുന്നത്. സാക്നിൽക് റിപ്പോർട്ടുകൾ പ്രകാരം ചിത്രം ഇന്ത്യയിൽ നിന്ന് മാത്രം ഇതിനോടകം 100 കോടി രൂപയിലധികം കളക്ഷൻ സ്വന്തമാക്കി കഴിഞ്ഞു.

ചിത്രത്തിലെ ഗാനങ്ങൾ ഇതിനകം തന്നെ സമൂഹ മാധ്യമങ്ങളിൽ വലിയ രീതിയിൽ തരംഗം സൃഷ്ടിച്ചിട്ടുണ്ട്. പ്രണയം, കോമഡി, ഒപ്പം കണ്ണീനരയിപ്പിക്കുന്ന വൈകാരിക മുഹൂർത്തങ്ങൾ എന്നിവയെല്ലാം കോർത്തിണക്കിയ ഒരു മികച്ച കുടുംബ ചിത്രമായാണ് ഇത് ഒരുക്കിയിരിക്കുന്നത്. സൂര്യയുടെ മാസ് പ്രകടനത്തിനൊപ്പം കുടുംബ പ്രേക്ഷകർക്കും ഒരുപോലെ ആസ്വദിക്കാൻ കഴിയുന്ന രീതിയിലാണ് ചിത്രത്തിന്റെ മേക്കിംഗ്. സൂപ്പർ ഹിറ്റായ ‘ലക്കി ഭാസ്കറിന്’ ശേഷം വെങ്കി അറ്റ്ലൂരി സംവിധാനം ചെയ്യുന്ന ഈ ചിത്രം സൂര്യയുടെ കരിയറിലെ 46-ാമത്തെ ചിത്രമാണ്.

Also Read: ഒരു കട്ട് പോലും പറയാതെ ‘ടോക്സിക്’; മൂന്ന് മണിക്കൂറിലധികം ദൈർഘ്യവുമായി യാഷ് ചിത്രം എത്തുന്നു

സംവിധായകൻ വെങ്കി അറ്റ്ലൂരി തന്നെയാണ് ചിത്രത്തിന്റെ തിരക്കഥയും നിർവഹിച്ചിരിക്കുന്നത്. ചിത്രത്തിൽ പ്രമുഖ താരങ്ങളായ രവീണ ടണ്ഡൻ, രാധിക ശരത്കുമാർ, ഭവാനി ശ്രീ തുടങ്ങിയവരും പ്രധാന വേഷങ്ങളിൽ അണിനിരക്കുന്നുണ്ട്. മികച്ച അഭിപ്രായവുമായി തിയേറ്ററുകളിൽ പ്രദർശനം തുടരുന്ന ഈ ചിത്രം ബോക്സ് ഓഫീസിൽ കൂടുതൽ റെക്കോർഡുകൾ ഭേദിക്കുമെന്നാണ് ട്രേഡ് അനലിസ്റ്റുകളുടെ വിലയിരുത്തൽ.

See also  ഭാര്യയെ തിരികെ കിട്ടാൻ ദുർമന്ത്രവാദം; യുവാവിനെ തലയറുത്ത് കൊന്ന് പൂജാമുറിയിൽ കുഴിച്ചിട്ടു, പ്രതി പിടിയിൽ

The post ബോക്സ് ഓഫീസിൽ ചരിത്രമെഴുതി സൂര്യ ചിത്രം! ‘വിശ്വനാഥ് ആൻഡ് സൺസ്’ ഇന്ത്യയിൽ 100 കോടി ക്ലബ്ബിൽ appeared first on Express Kerala.

Spread the love
Scroll to Top