പൊലീസ് സ്റ്റേഷന് മുന്നിൽ ഇ ഡി ആക്രമണ കേസിലെ പ്രതികളുടെ ഓണാഘോഷവും റീൽസും; അന്വേഷണം പ്രഖ്യാപിച്ച് എഡിജിപി, ജാമ്യം റദ്ദാക്കാൻ നീക്കം | ED Assault Accused Onam Celebration

പൊലീസ് സ്റ്റേഷന് മുന്നിൽ ഇ ഡി ആക്രമണ കേസിലെ പ്രതികളുടെ ഓണാഘോഷവും റീൽസും; അന്വേഷണം പ്രഖ്യാപിച്ച് എഡിജിപി, ജാമ്യം റദ്ദാക്കാൻ നീക്കം | ED Assault Accused Onam Celebration

ED Assault Accused Onam Celebration

തിരുവനന്തപുരം: മ്യൂസിയം പൊലീസ് സ്റ്റേഷന് മുന്നിൽ ഇഡി ആക്രമണക്കേസിലെ പ്രതികൾ ഓണാഘോഷം നടത്തുകയും റീൽസ് ചിത്രീകരിക്കുകയും ചെയ്ത സംഭവം വിവാദത്തിൽ. സംഭവത്തിൽ പൊലീസ് ഉദ്യോഗസ്ഥരുടെ ഭാഗത്ത് വീഴ്ചയുണ്ടായോയെന്ന് പരിശോധിക്കാൻ ക്രമസമാധാന ചുമതലയുള്ള എഡിജിപി അന്വേഷണത്തിന് ഉത്തരവിട്ടു (ED Assault Accused Onam Celebration). സ്റ്റേഷൻ പരിസരത്ത് പ്രതികൾക്ക് ഇത്തരം പരിപാടിക്ക് അവസരം ലഭിച്ചത് സംബന്ധിച്ച് സ്പെഷ്യൽ ബ്രാഞ്ച് അസിസ്റ്റന്റ് കമ്മീഷണറാണ് അന്വേഷണം നടത്തുക.

സിപിഎം നേതാക്കളായ പ്രതികൾ, മുൻ കൗൺസിലറും കേസിലെ പ്രതിയുമായ ഐ.പി. ബിനുവിന്റെ നേതൃത്വത്തിലാണ് ഓണാഘോഷവും റീൽസ് ചിത്രീകരണവും നടത്തിയതെന്നാണ് റിപ്പോർട്ട്. പൊലീസുകാർ ഒരുക്കിയ ഊഞ്ഞാലിൽ ആടുന്നതും അത്തപ്പൂക്കളത്തിന് സമീപം റീൽസ് ചിത്രീകരിക്കുന്നതുമാണ് ദൃശ്യങ്ങളിൽ ഉണ്ടായിരുന്നത്. പൊലീസുകാരുടെയും ബിനുവിന്റെയും വസ്ത്രത്തിന്റെ നിറം ഒരുപോലെയായതും സോഷ്യൽ മീഡിയയിൽ ചർച്ചയായി.

എന്നാൽ ഓണാഘോഷത്തിലേക്ക് ബിനുവിനെ പൊലീസ് ക്ഷണിച്ചിട്ടില്ലെന്നും, ഇഡി ആക്രമണക്കേസുമായി ബന്ധപ്പെട്ട് സ്റ്റേഷനിൽ ഒപ്പിടാനെത്തിയതായിരുന്നുവെന്നുമാണ് പൊലീസ് വിശദീകരണം. വസ്ത്രത്തിന്റെ നിറം ഒരുപോലെയായത് യാദൃശ്ചികമാണെന്നും ബിനു വ്യക്തമാക്കി. അതേസമയം സംഭവത്തിൽ പൊലീസ് വീഴ്ച കണ്ടെത്തിയാൽ കർശന നടപടി സ്വീകരിക്കുമെന്ന് എഡിജിപി നിർദേശിച്ചിട്ടുണ്ട്. സംഭവത്തിന്റെ വീഡിയോ പുറത്തുവന്നതിന് പിന്നാലെ യൂത്ത് കോൺഗ്രസ് പ്രതിഷേധവുമായി രംഗത്തെത്തി. ഔദ്യോഗികമായി പരാതി നൽകുമെന്നും നേതൃത്വം അറിയിച്ചു. വിവാദത്തിന് പിന്നാലെ പൊലീസ് സ്റ്റേഷൻ മുറ്റത്തുണ്ടായിരുന്ന ഊഞ്ഞാൽ അഴിച്ചുമാറ്റുകയും ചെയ്തു.

അതേസമയം, സ്റ്റേഷനിൽ സ്വാധീനമുണ്ടെന്ന പ്രതീതി സൃഷ്ടിച്ച് കേസിലെ സാക്ഷികളെ സ്വാധീനിക്കാൻ ബിനു ശ്രമിക്കുന്നുവെന്ന വിലയിരുത്തലിലാണ് പൊലീസ്. ഇതിന്റെ അടിസ്ഥാനത്തിൽ ബിനുവിന് അനുവദിച്ച ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കോടതിയെ സമീപിക്കാനുള്ള നടപടികളും പൊലീസ് ആരംഭിച്ചിട്ടുണ്ട്.

Summary:  Onam celebration and reel filming by accused persons in an ED assault case outside the Museum Police Station in Thiruvananthapuram has triggered controversy. The ADGP has ordered an inquiry into possible police lapses, while authorities are also considering steps to cancel the bail of accused IP Binu.

See also  ‘കഞ്ചാവ് വലിക്കുന്നത് നിർത്തു സഹോദരാ’; എബി ഡി വില്ലിയേഴ്സിന് മുൻ ഇന്ത്യൻ താരത്തിന്റെ ട്രോൾ!

 

Spread the love
Scroll to Top