
തൃശൂർ: ഗുരുവായൂർ ശ്രീകൃഷ്ണക്ഷേത്രത്തിൽ ഇന്ന് റെക്കോർഡ് വിവാഹങ്ങൾ നടക്കുന്നു. ചിങ്ങമാസത്തിലെ ആദ്യ ഞായറാഴ്ചയായ ഇന്ന് 437 വിവാഹങ്ങളാണ് ഗുരുവായൂരിൽ നടക്കുന്നത്. ക്ഷേത്ര ചരിത്രത്തിൽ ആദ്യമായാണ് ഇത്രയധികം വിവാഹങ്ങൾക്ക് നടതുറക്കുന്നത്. പുലർച്ചെ നാല് മണി മുതൽ ആറ് മണ്ഡപങ്ങളിലായാണ് വിവാഹ ചടങ്ങുകൾക്ക് തുടക്കമായത്.
മുൻകാലങ്ങളെ അപേക്ഷിച്ച് വൻ തിരക്ക് അനുഭവപ്പെടുന്നതിനാൽ, വിവാഹങ്ങളും ദർശനവും സുഗമമാക്കാൻ വിപുലമായ ക്രമീകരണങ്ങളാണ് ദേവസ്വവും പൊലീസും ചേർന്ന് ഒരുക്കിയിരിക്കുന്നത്. ടോക്കൺ സമ്പ്രദായത്തിലൂടെയാണ് വിവാഹങ്ങൾ ക്രമീകരിച്ചിരിക്കുന്നത്. ഊഴമനുസരിച്ച് ആളുകളെ മണ്ഡപങ്ങളിലേക്ക് പ്രവേശിപ്പിക്കുകയും വേഗത്തിൽ ചടങ്ങുകൾ പൂർത്തിയാക്കുകയും ചെയ്യുന്ന രീതിയാണ് പിന്തുടരുന്നത്.
Also Read:മഴ വീണ്ടും കനക്കുന്നു; വടക്കൻ കേരളത്തിൽ നാല് ജില്ലകളിൽ യെല്ലോ അലർട്ട്!
ഭക്തജനങ്ങളുടെയും വിവാഹത്തിനെത്തുന്നവരുടെയുമെല്ലാം സുരക്ഷയ്ക്കായി കൂടുതൽ പൊലീസിനെയും ക്ഷേത്ര ജീവനക്കാരെയും വിന്യസിച്ചിട്ടുണ്ട്. തിരക്ക് നിയന്ത്രിക്കുന്നതിന്റെ ഭാഗമായി ക്ഷേത്രപരിസരത്ത് കർശന ഗതാഗത നിയന്ത്രണങ്ങളും ഏർപ്പെടുത്തിയിട്ടുണ്ടെന്ന് ദേവസ്വം അധികൃതർ അറിയിച്ചു.
The post ഗുരുവായൂരിൽ ചരിത്രമെഴുതി വിവാഹ മാമാങ്കം; ഇന്ന് നടക്കുന്നത് 437 വിവാഹങ്ങൾ! appeared first on Express Kerala.




