
വാഹനങ്ങളിലെ അനധികൃത മോഡിഫിക്കേഷനുകളിൽ കർശന നടപടിക്ക് നിർദേശിച്ച് ഹൈക്കോടതി. നിയമലംഘനം നടത്തുന്ന വാഹനങ്ങളിൽ നിന്ന് 5,000 രൂപ പിഴ ഈടാക്കാനാണ് കോടതിയുടെ ഉത്തരവ്. ഒന്നിലേറെ നിയമലംഘനങ്ങൾ ഉണ്ടെങ്കിൽ ഓരോന്നിനും തനിച്ച് 5,000 രൂപ വീതം പിഴ നൽകണമെന്നും ട്രാൻസ്‌പോർട്ട് കമ്മീഷണർ നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഹൈക്കോടതി വ്യക്തമാക്കി.
വാഹനങ്ങളിൽ വീതിയേറിയ ടയറുകൾ ഘടിപ്പിക്കുന്നവർക്കെതിരെ നടപടി കർശനമാക്കണമെന്ന് കോടതി ആവശ്യപ്പെട്ടു. അതിതീവ്ര വെളിച്ചമുള്ള എൽഇഡി ലൈറ്റുകളും വിവിധ നിറത്തിലുള്ള കളർ ലൈറ്റുകളും വാഹനങ്ങളിൽ ഉപയോഗിക്കാൻ പാടില്ല. ഇത്തരം ലൈറ്റുകൾ കാൽനടയാത്രക്കാരെയും എതിർദിശയിൽ വരുന്ന മറ്റ് വാഹനങ്ങളെയും ഗുരുതരമായി അപകടത്തിൽ ആക്കുന്നുവെന്നും കോടതി വിലയിരുത്തി.
Also Read:ചെങ്ങന്നൂരിൽ എം.സി. റോഡിൽ കെഎസ്ആർടിസി ബസുകൾ കൂട്ടിയിടിച്ചു; 21 പേർക്ക് പരിക്ക്!
കൂടാതെ, അമിത ശബ്ദവും തീയും പുറന്തള്ളുന്ന പുകക്കുഴലുകൾ അപകട സാധ്യത വർദ്ധിപ്പിക്കുന്നതാണെന്നും, ഇവ കർശനമായി നിയന്ത്രിക്കണമെന്നും കോടതി ആവശ്യപ്പെട്ടു. അടൂരിൽ പ്രളയ രക്ഷാപ്രവർത്തനത്തിനിടെ പിഴ ചുമത്തിയ ജീപിന്റെ ചിത്രങ്ങൾ അടക്കം ഉൾപ്പെടുത്തിയാണ് ഹൈക്കോടതിയുടെ ഈ നിർണായക ഉത്തരവ് പുറത്തുവന്നിട്ടുള്ളത്.
The post വാഹന മോഡിഫിക്കേഷൻ; നിയമലംഘനത്തിന് 5000 രൂപ പിഴ ഈടാക്കാൻ ഹൈക്കോടതി ഉത്തരവ് appeared first on Express Kerala.




