വാഹനത്തിൽ നിന്നും ഇരുമ്പ് പൈപ്പ് വീണ് ഒരാൾ മരിച്ച സംഭവം വാഹനത്തിൻെറ ഡ്രൈവർ റിമാൻറിൽ.

വാഹനത്തിൽ നിന്നും ഇരുമ്പ് പൈപ്പ് വീണ് ഒരാൾ മരിച്ച സംഭവം വാഹനത്തിൻെറ ഡ്രൈവർ റിമാൻറിൽ.

തൃശൂർ : കൂട്ടനെല്ലൂർ റോഡിൽ ഇരുമ്പുപൈപ്പ് കയറ്റിവന്ന വാഹനത്തിൽ നിന്ന് ഇരുമ്പുപൈപ്പ് വീണ് ഇരുചക്രയാത്രക്കാരൻ മരണപ്പെട്ട സംഭവത്തിൽ ഇരുമ്പ് പൈപ്പ് കയറ്റിവന്ന വാഹനത്തിൻെറ ഡൈവറും ഒല്ലൂർ പോലീസ് അറസ്റ്റു ചെയ്ത് ഹാജരാക്കിയ പ്രതിയുമായ വെളുത്തൂർ മനക്കൊടി സ്വദേശിയായ നെല്ലിപറമ്പിൽ വീട്ടിൽ സുരേഷ് (60) എന്നയാളെയാണ് കോടതി റിമാൻറ് ചെയ്തത്.
21.8.2026 തിയ്യതിയാണ് കേസിനാസ്പദമായ സംഭവം നടന്നത് അന്നേദിവസം കാലത്ത് പ്രതി വാഹനത്തിൽ ഇരുമ്പ്പൈപ്പ് നിറച്ച് വാഹനത്തിൽ പോയിരുന്ന സമയം വാഹനം പെട്ടന്ന് ബ്രെയ്ക്ക് പിടിച്ചപ്പോൾ വാഹനത്തിൻെറ മുന്നിലുണ്ടായിരുന്ന ഇരുചക്ര വാഹനത്തിലുണ്ടായിരുന്ന യാത്രക്കാരൻെറ മുകളിലേക്ക് ഇരുമ്പ് പൈപ്പുകൾ വീണ് കുട്ടനെല്ലൂർ സ്വദേശിയായ ഷെറിൻ (47) മരണപ്പെട്ടിരുന്നു.
ഇക്കാര്യത്തിന് ഒല്ലൂർ പോലീസ് സ്റ്റേഷനിൽ കേസ് റെജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിക്കുകയും അന്വേഷണത്തിൽ വാഹനം ഓടിച്ചിരുന്ന കേസിലെ പ്രതിയായ ഡ്രൈവറെ അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കുകയും കോടതി പ്രതിയെ റിമാൻറ് ചെയ്യുകയുമായിരുന്നു.

Spread the love
See also  ഡിവൈഎഫ്ഐക്ക് പുതിയ നേതൃത്വം; ചിന്ത ജെറോം പ്രസിഡന്റ്, എം വിജിൻ സെക്രട്ടറി.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top