കേരളത്തിൽ ജില്ലകളുടെ എണ്ണം കൂടുമോ? ‘മൂവാറ്റുപുഴ’ ചർച്ചയ്ക്ക് വീണ്ടും ചൂടുപിടിക്കുന്നു

കേരളത്തിൽ ജില്ലകളുടെ എണ്ണം കൂടുമോ? ‘മൂവാറ്റുപുഴ’ ചർച്ചയ്ക്ക് വീണ്ടും ചൂടുപിടിക്കുന്നു

തിരുവനന്തപുരം: കേരളത്തിൽ പുതിയ ജില്ലകൾ രൂപീകരിക്കാനുള്ള ചർച്ചകൾക്ക് വീണ്ടും വഴിതുറക്കുന്നു. മൂവാറ്റുപുഴ ജില്ല രൂപീകരിക്കണമെന്ന ദീർഘകാല ആവശ്യത്തിൽ സർക്കാർ നിയോഗിക്കുന്ന ഡീലിമിറ്റേഷൻ കമ്മിഷൻ പരിഗണിക്കുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ വ്യക്തമാക്കിയതോടെയാണ് ചർച്ച സജീവമായത്. മൂവാറ്റുപുഴ നഗരസഭയുടെ ഓണാഘോഷച്ചടങ്ങിനിടെ, ജില്ലാ രൂപീകരണവുമായി ബന്ധപ്പെട്ട മാത്യു കുഴൽനാടൻ എംഎൽഎയുടെ ആവശ്യത്തിന് മറുപടിയായാണ് മുഖ്യമന്ത്രിയുടെ പ്രഖ്യാപനം.

കെ. കരുണാകരൻ മുഖ്യമന്ത്രിയായിരിക്കെ 1982ൽ കേരളത്തിൽ അടുത്തതായി രൂപീകരിക്കുന്ന ജില്ല മൂവാറ്റുപുഴ ആയിരിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. പത്തനംതിട്ട ജില്ല രൂപീകരിച്ചതിന് ശേഷമായിരുന്നു ഈ പ്രഖ്യാപനം. എന്നാൽ രണ്ടുവർഷത്തിന് ശേഷം 1984ൽ കേരളത്തിൽ അവസാനമായി രൂപീകരിച്ച ജില്ല കാസർകോടായി. അതോടെ മൂവാറ്റുപുഴ ജില്ല എന്ന ആവശ്യം പതിറ്റാണ്ടുകളായി തുടരുകയായിരുന്നു.

ALSO READ;പിണറായിയെയും റിയാസിനെയും വേട്ടയാടുന്നു, ലക്ഷ്യം പ്രഖ്യാപിച്ചാണ് ഇ.ഡി അന്വേഷണം! ബിജെപിക്ക് കീഴടങ്ങില്ലെന്ന് എം.വി. ഗോവിന്ദൻ

പുതിയ ജില്ലകളും താലൂക്കുകളും രൂപീകരിക്കുന്നതിന്റെ ആവശ്യകത പഠിക്കാൻ കമ്മിഷനെ നിയോഗിക്കുമെന്നത് യുഡിഎഫ് സർക്കാരിന്റെ ആദ്യ ബജറ്റിലെ നിർദേശമാണ്. എന്നാൽ ഏത് ജില്ലകളുടെ രൂപീകരണവുമായി ബന്ധപ്പെട്ട ശുപാർശകൾ പഠനവിധേയമാക്കുമെന്നത് അന്ന് വ്യക്തമാക്കിയിരുന്നില്ല. ഇപ്പോൾ മൂവാറ്റുപുഴ കേന്ദ്രീകരിച്ച് ജില്ല രൂപീകരിക്കണമെന്ന നാട്ടുകാരുടെ പൊതുവികാരം കമ്മിഷൻ പരിഗണിക്കുമെന്ന് മുഖ്യമന്ത്രി ഉറപ്പുനൽകിയതോടെയാണ് പ്രതീക്ഷകൾക്ക് വീണ്ടും ശക്തി ലഭിച്ചത്.

അരനൂറ്റാണ്ടിലേറെയായി ഉയരുന്ന ആവശ്യമനുസരിച്ച് ഇടുക്കിയിലെ ദേവികുളം, തൊടുപുഴ നിയോജക മണ്ഡലങ്ങൾ, എറണാകുളം ജില്ലയിലെ മൂവാറ്റുപുഴ, കോതമംഗലം, പിറവം മണ്ഡലങ്ങൾ, പെരുമ്പാവൂരിന്റെ ചില ഭാഗങ്ങൾ എന്നിവ ഉൾപ്പെടുത്തി മൂവാറ്റുപുഴ ജില്ല രൂപീകരിക്കണമെന്നാണ് ആവശ്യം. സർക്കാർ നിയോഗിക്കുന്ന കമ്മിഷന്റെ പഠനവും തുടർനടപടികളുമാണ് ഇനി നിർണായകം. കേരളത്തിൽ പുതിയൊരു ജില്ല യാഥാർഥ്യമാകുമോ എന്ന ചർച്ചയ്ക്കാണ് ഇതോടെ വീണ്ടും തുടക്കമായിരിക്കുന്നത്.

The post കേരളത്തിൽ ജില്ലകളുടെ എണ്ണം കൂടുമോ? ‘മൂവാറ്റുപുഴ’ ചർച്ചയ്ക്ക് വീണ്ടും ചൂടുപിടിക്കുന്നു appeared first on Express Kerala.

See also  തുർക്കിയെ ആക്രമിച്ചാൽ ഇറാൻ നോക്കിനിൽക്കില്ല..! ഇസ്രയേലിനും അമേരിക്കൻ സഖ്യകക്ഷികൾക്കും കടുത്ത മുന്നറിയിപ്പുമായി മരണ്ടി
Spread the love
Scroll to Top