ഓണച്ചന്തകളിൽ വൻ തിരക്ക്! സപ്ലൈകോയുടെ വിറ്റുവരവ് 33 ദിവസത്തിനിടെ 391 കോടി കവിഞ്ഞു

ഓണച്ചന്തകളിൽ വൻ തിരക്ക്! സപ്ലൈകോയുടെ വിറ്റുവരവ് 33 ദിവസത്തിനിടെ 391 കോടി കവിഞ്ഞു

സംസ്ഥാനത്ത് ഓണാഘോഷങ്ങൾക്കായുള്ള വിപണി സജീവമായതോടെ റെക്കോർഡ് നേട്ടവുമായി സപ്ലൈകോ. കഴിഞ്ഞ 33 ദിവസത്തിനിടെയുള്ള സപ്ലൈകോയുടെ ആകെ വിറ്റുവരവ് 391.75 കോടി രൂപ കടന്നു. ഓഗസ്റ്റ് 24 ഉച്ചവരെയുള്ള കണക്കുകൾ പ്രകാരം, ഈ മാസം ഒന്നു മുതൽ മാത്രം 320 കോടി രൂപയുടെ വിറ്റുവരവാണ് സപ്ലൈകോ ഔട്ട്‌ലെറ്റുകൾ വഴി ഉണ്ടായിരിക്കുന്നത്. കഴിഞ്ഞ വർഷത്തെ ഓണക്കാലത്ത് (ഓഗസ്റ്റ് 1 മുതൽ സെപ്റ്റംബർ 4 വരെ) 35 ദിവസങ്ങളിൽ 385 കോടി രൂപയായിരുന്നു ആകെ വിറ്റുവരവ്. എന്നാൽ ഇത്തവണ അതിവേഗത്തിലാണ് കുതിച്ചുയരുന്നത്.

സംസ്ഥാനത്തുടനീളമുള്ള സപ്ലൈകോ വില്പനശാലകളിലും ഓണം ഫെയറുകളിലും ജനങ്ങളുടെ വൻ തിരക്കാണ് അനുഭവപ്പെടുന്നത്. തിരുവനന്തപുരം, കോഴിക്കോട്, എറണാകുളം തുടങ്ങിയ പ്രധാന ഇടങ്ങളിലെ മെഗാ ട്രേഡ് ഫെയറുകൾ ഉൾപ്പെടെയുള്ള ജില്ലാ ഫെയറുകളിൽ നിന്ന് മാത്രം നാലു കോടിയിലേറെ രൂപയുടെ വിറ്റുവരവ് നേടാനായി. ഇതിൽ തിരുവനന്തപുരം മെഗാ ഫെയറിൽ നിന്നും മാത്രം 81 ലക്ഷം രൂപയുടെ വിൽപ്പന നടന്നു. വിപണിയിലെ വിലക്കയറ്റം പിടിച്ചുനിർത്താൻ സപ്ലൈകോ നടത്തുന്ന ഇടപെടലുകൾക്ക് പൊതുജനങ്ങളിൽ നിന്നും മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.

The post ഓണച്ചന്തകളിൽ വൻ തിരക്ക്! സപ്ലൈകോയുടെ വിറ്റുവരവ് 33 ദിവസത്തിനിടെ 391 കോടി കവിഞ്ഞു appeared first on Express Kerala.

Spread the love
See also  കാപ്ചയുടെ ശല്യമില്ല, ബുക്കിങ്ങും ഇനി തടസ്സപ്പെടില്ല; മിനിറ്റിൽ 1 ലക്ഷം ടിക്കറ്റ്! ഐആർസിടിസിയിൽ വൻ മാറ്റം
Scroll to Top