പക, പ്രതികാരം പേര് ട്രംപ്..! കാനഡയ്ക്ക് മേൽ അമേരിക്കയുടെ കടുത്ത നീക്കം; കാറുകൾക്കും ട്രക്കുകൾക്കും 50% തീരുവ

പക, പ്രതികാരം പേര് ട്രംപ്..! കാനഡയ്ക്ക് മേൽ അമേരിക്കയുടെ കടുത്ത നീക്കം; കാറുകൾക്കും ട്രക്കുകൾക്കും 50% തീരുവ

വാഷിങ്ടൺ: അമേരിക്കയും കാനഡയും തമ്മിലുള്ള വ്യാപാരബന്ധത്തിൽ വീണ്ടും വലിയ വിള്ളൽ. കാനഡയിൽ നിന്ന് ഇറക്കുമതി ചെയ്യുന്ന കാറുകൾ, ട്രക്കുകൾ, വാഹനഭാഗങ്ങൾ, സ്റ്റീൽ എന്നിവയ്ക്ക് 2027 ജനുവരി 1 മുതൽ 50 ശതമാനം തീരുവ ചുമത്തുമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് പ്രഖ്യാപിച്ചു. “അമേരിക്കയ്ക്ക് കാനഡയെ ആവശ്യമില്ല, കാനഡയ്ക്ക് അമേരിക്കയെയാണ് ആവശ്യം” എന്ന നിലപാടിലാണ് ട്രംപിന്റെ പുതിയ പ്രഖ്യാപനം. കാനഡ വർഷങ്ങളായി അമേരിക്കയെ വ്യാപാരത്തിൽ ചൂഷണം ചെയ്യുകയാണെന്നും അദ്ദേഹം ആരോപിച്ചു.

ഓഗസ്റ്റ് 24-ന് ട്രൂത്ത് സോഷ്യലിലൂടെയാണ് ട്രംപ് പുതിയ തീരുവ പ്രഖ്യാപിച്ചത്. അമേരിക്കയിലേക്കുള്ള ഇറക്കുമതിയുടെ മൂന്നാമത്തെ വലിയ ഉറവിടമാണ് കാനഡ. 2025ൽ മാത്രം അമേരിക്ക-കാനഡ അതിർത്തിയിലൂടെ 380 ബില്യൺ ഡോളറിലധികം മൂല്യമുള്ള ചരക്കുകൾ കടന്നുപോയിരുന്നു. അതിനാൽ വാഹനങ്ങളും സ്റ്റീലും ഉൾപ്പെടെയുള്ള പ്രധാന ഉൽപ്പന്നങ്ങൾക്ക് 50 ശതമാനം തീരുവ ഏർപ്പെടുത്താനുള്ള തീരുമാനം ഇരുരാജ്യങ്ങളിലെയും വ്യാപാര മേഖലയെ നേരിട്ട് ബാധിക്കാനിടയുണ്ട്.

ALSO READ;ശത്രു സ്ഥലം മണത്തറിയും മുൻപേ നെഞ്ച് തകർക്കും..! S-400 റഡാറിന് പിന്നിലെ ‘ബ്ലിങ്കിങ്’ രഹസ്യം

വാഷിങ്ടണും ഒട്ടാവയും തമ്മിലുള്ള ചർച്ചകൾ തകർന്നതിന് പിന്നാലെയാണ് പുതിയ നീക്കം. അമേരിക്ക മുന്നോട്ടുവച്ച പുതിയ വ്യവസ്ഥകൾ സാമ്പത്തികമായി അനുകൂലമല്ലെന്നും നീതിയുക്തമല്ലെന്നും ചൂണ്ടിക്കാട്ടി കനേഡിയൻ പ്രധാനമന്ത്രി മാർക്ക് കാർണി ചർച്ചകളിൽനിന്ന് കനേഡിയൻ പ്രതിനിധികളെ പിൻവലിച്ചിരുന്നു. തുടർന്ന് ശനിയാഴ്ച മുതൽ കാനഡയിൽ നിന്നുള്ള വിവിധ ഉൽപ്പന്നങ്ങൾക്ക് പുതിയ അമേരിക്കൻ തീരുവ നിലവിൽ വന്നു. ഹോക്കി സ്റ്റിക്കുകൾ മുതൽ നിർമാണ സാമഗ്രികൾ വരെയുള്ള ഉൽപ്പന്നങ്ങളെയാണ് ഇത് ബാധിച്ചത്.

ഇതിന് മറുപടിയായി അമേരിക്ക ഏർപ്പെടുത്തുന്ന പുതിയ തീരുവകൾക്ക് തുല്യമായ രീതിയിൽ കാനഡയും തീരുവ ചുമത്തുമെന്ന് കാർണി വ്യക്തമാക്കിയിട്ടുണ്ട്. കനേഡിയൻ തൊഴിലാളികളെയും കർഷകരെയും കുടുംബങ്ങളെയും ബിസിനസുകളെയും സംരക്ഷിക്കാനാണ് നടപടിയെന്നാണ് കാനഡയുടെ നിലപാട്. അതേസമയം, പുതിയ തീരുവകൾ വളരെ ചെറിയൊരു വ്യാപാരവിഭാഗത്തെ മാത്രമേ ബാധിക്കൂവെന്നും ഇതിനെ വ്യാപാരയുദ്ധമെന്ന് വിളിക്കില്ലെന്നും അമേരിക്കൻ വ്യാപാര പ്രതിനിധി ജെയ്മിസൺ ഗ്രീർ പറഞ്ഞു. എന്നാൽ 2027 ജനുവരി മുതൽ വാഹനമേഖലയിലേക്കും സ്റ്റീൽ വ്യാപാരത്തിലേക്കും നീളുന്ന പുതിയ നീക്കം അമേരിക്ക-കാനഡ ബന്ധത്തിൽ കൂടുതൽ സമ്മർദം സൃഷ്ടിക്കുമെന്നതാണ് ഇപ്പോഴത്തെ പ്രധാന ആശങ്ക.

See also  കുൽദീപ് യാദവിന് വൈറസ് പനി; പരസ്പരവിരുദ്ധമായ പ്രസ്താവനകളിൽ വിശദീകരണവുമായി ബി.സി.സി.ഐ ക്യാമ്പ്

The post പക, പ്രതികാരം പേര് ട്രംപ്..! കാനഡയ്ക്ക് മേൽ അമേരിക്കയുടെ കടുത്ത നീക്കം; കാറുകൾക്കും ട്രക്കുകൾക്കും 50% തീരുവ appeared first on Express Kerala.

Spread the love
Scroll to Top