തിരുവോണപ്പിറ്റേന്ന് ഇരിങ്ങാലക്കുടയിൽ വീണ്ടും പുലിക്കളി ആഘോഷം

തിരുവോണപ്പിറ്റേന്ന് ഇരിങ്ങാലക്കുടയിൽ വീണ്ടും പുലിക്കളി ആഘോഷം

തിരുവോണ പിറ്റേന്ന് വീണ്ടും പുലിക്കളി ആഘോഷം ഒരുക്കി ലെജന്റ്‌സ് ഓഫ് ഇരിങ്ങാലക്കുട.

ഇരിങ്ങാലക്കുട : ലെജന്റ്‌സ് ഓഫ് ഇരിങ്ങാലക്കുടയുടെ ആഭിമുഖ്യത്തില്‍ ഇരിങ്ങാലക്കുടയില്‍ തിരുവോണ പിറ്റേന്ന് എട്ടാമത് പുലിക്കളി ആഘോഷം നടക്കും . 27ന് ഉച്ചതിരിഞ്ഞ് രണ്ടരമണിക്ക് ടൗണ്‍ഹാള്‍ പരിസരത്ത് നിന്നും ആരംഭിക്കുന്ന പുലിക്കളി ഘോഷയാത്ര അഡ്വ. തോമസ് ഉണ്ണിയാടന്‍ എം.എല്‍.എ, നഗരസഭ ചെയര്‍മാന്‍ എം.പി ജാക്‌സന്‍, എയ്മർ ഹോസ്പിറ്റൽ മാനേജിംഗ് ഡയറക്ടർ അബിത് അക്ബർ, ജൂനിയര്‍ ഇന്നസെന്റ് എന്നിവര്‍ ചേര്‍ന്ന് ഫ്‌ളാഗ് ഓഫ് ചെയ്യും. പുലികളും പുലിമേളവും ശിങ്കാരിമേളവും കാവടികളും തംബോലവും വീരനാട്യവും അടക്കം 250 ല്‍പരം കലാകാരന്മാര്‍ അണി നിരക്കുന്ന വര്‍ണ്ണാഭമായ പുലിക്കളി ആഘോഷ ഘോഷയാത്ര വൈകിട്ട് 6.30ഓടെ നഗരസഭ മൈതാനത്ത് എത്തിച്ചേരും. പുലിക്കളി ആഘോഷ സമാപന സമ്മേളനം സ്‌പോര്‍ട്‌സ്, യൂത്ത് വെല്‍ഫെയര്‍, രജിസ്‌ട്രേഷന്‍ വകുപ്പ് മന്ത്രി ഒ.ജെ ജെനീഷ് ഉദ്ഘാടനം ചെയ്യും. പത്രസമ്മേളനത്തില്‍ ലെജന്റ്‌സ് ഓഫ് ഇരിങ്ങാലക്കുട പ്രസിഡണ്ട് ലിയോ താണിശ്ശേരിക്കാരന്‍, സെക്രട്ടറി ലൈജു വര്‍ഗ്ഗീസ്, ജനറല്‍ കണ്‍വീനര്‍ ഷാജന്‍ ചക്കാലക്കല്‍, കണ്‍വീനര്‍ സൈഗണ്‍ തയ്യില്‍ ഭാരവാഹികളായ ബിബിന്‍ രവി, മയൂഫ് കെ.എച്ച്, സെന്റില്‍ എം.വി, നിധീഷ് കാട്ടില്‍ എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.

Spread the love
See also  സ്വർണവില പുതിയ ഉയരത്തിലേക്ക്, പവന് 1,20,240 രൂപയായി.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top