പുതിയ തലമുറയ്ക്കായി ഉത്തരവാദിത്തങ്ങൾ കൈമാറാൻ സമയമായി; സുപ്രധാന നിരീക്ഷണവുമായി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി

പുതിയ തലമുറയ്ക്കായി ഉത്തരവാദിത്തങ്ങൾ കൈമാറാൻ സമയമായി; സുപ്രധാന നിരീക്ഷണവുമായി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി

പുതിയ തലമുറയ്ക്ക് ഉത്തരവാദിത്തങ്ങൾ കൈമാറേണ്ട സമയമാണിതെന്നും പഴയ രീതിയിൽ ഇനി ജോലി ചെയ്യാൻ തനിക്ക് കഴിയില്ലെന്നും കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി. നാഗ്പൂരിൽ നടന്ന പൊതുപരിപാടിയിൽ സംസാരിക്കവെയാണ് ദൈനംദിന പൊതുപ്രവർത്തനങ്ങളിലുള്ള തന്റെ പങ്കാളിത്തം കുറഞ്ഞുവരുന്നതിനെക്കുറിച്ച് അദ്ദേഹം തുറന്നുപറഞ്ഞത്. കേന്ദ്ര മന്ത്രിസഭയിൽ അഴിച്ചുപണിയുണ്ടാകുമെന്ന അഭ്യൂഹങ്ങൾക്കിടയിലാണ് ഗഡ്കരിയുടെ ഈ പരാമർശം എന്നത് ശ്രദ്ധേയമാണ്.

കഴിഞ്ഞ 30 വർഷമായി പൊതുജീവിതത്തിൽ തുടർച്ചയായി സജീവമായി പ്രവർത്തിക്കുകയാണെന്നും നിരവധി ഉയർച്ച താഴ്ചകൾക്കും അവാർഡുകൾക്കും സാക്ഷ്യം വഹിച്ചിട്ടുണ്ടെന്നും ഗഡ്കരി ഓർമ്മിപ്പിച്ചു. എന്നാൽ ഇപ്പോൾ പഴയതുപോലെ കൂടുതൽ ഉത്തരവാദിത്തങ്ങൾ ഏറ്റെടുക്കാൻ സാധിക്കില്ലെന്നും, യുവതലമുറ കടന്നുവരുമ്പോൾ പഴയ തലമുറ അവരെ വഴിനടത്തുകയാണ് വേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പുതിയ ആളുകൾക്ക് അവസരം നൽകേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചാണ് അദ്ദേഹം ഊന്നിപ്പറഞ്ഞത്.

Also Read;കോടതി വിധി; ഹിജാബ് ഇസ്ലാമിലെ അനിവാര്യ ആചാരമല്ലെന്ന് അലഹബാദ് ഹൈക്കോടതി

പ്രവർത്തനങ്ങളിൽ കുറവുണ്ടെങ്കിലും മേഖലയിലെ വികസന കാഴ്ചപ്പാടുകളിൽ മാറ്റമില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. മഹാരാഷ്ട്രയിലെ ഒരു ആദിവാസി ഗ്രാമം പോലും വൈദ്യുതിയില്ലാതെ അവശേഷിക്കരുതെന്നാണ് തങ്ങൾ ലക്ഷ്യമിടുന്നതെന്നും, സംസ്ഥാനത്തുടനീളം വികസനം എല്ലാവരിലേക്കും എത്തിക്കാൻ വരും വർഷങ്ങളിലും പ്രവർത്തനങ്ങൾ തുടരുമെന്നും ഗഡ്കരി പറഞ്ഞു.

ബിജെപി സംഘടനയിൽ തലമുറ മാറ്റം ലക്ഷ്യമിട്ട് നടത്തിയ വൻ അഴിച്ചുപണിക്ക് തൊട്ടുപിന്നാലെയാണ് കേന്ദ്രമന്ത്രിയുടെ ഈ പ്രസ്താവന വന്നിരിക്കുന്നത്. 51 പുതുമുഖങ്ങൾ ഉൾപ്പെടെ 65 അംഗങ്ങളുള്ള പുതിയ ദേശീയ ടീമിനെ ബിജെപി അടുത്തിടെ പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെ കേന്ദ്ര മന്ത്രിസഭയിലും പ്രധാന മാറ്റങ്ങൾ ഉണ്ടായേക്കുമെന്ന വാർത്തകൾ സജീവമാകുന്നതിനിടയിലാണ് ഗഡ്കരി തന്റെ ഭാവി നിലപാട് വ്യക്തമാക്കിയത്.

The post പുതിയ തലമുറയ്ക്കായി ഉത്തരവാദിത്തങ്ങൾ കൈമാറാൻ സമയമായി; സുപ്രധാന നിരീക്ഷണവുമായി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി appeared first on Express Kerala.

See also  കസവിന്റെ കഥ: കേരളത്തിന്റെ ലാളിത്യത്തെ ലോകത്തിന് മുന്നിലെത്തിച്ച കൈത്തറി പാരമ്പര്യം | Kerala Kasavu Saree
Spread the love
Scroll to Top