ശബരിമലയിൽ ട്രാൻസ്‌ജെൻഡർ യുവതിക്ക് വിലക്ക്! പൊലീസിനെതിരെ ഹൈക്കോടതിയെ സമീപിച്ച് അഭിഭാഷക; സർക്കാരിന് നോട്ടീസ്

ശബരിമലയിൽ ട്രാൻസ്‌ജെൻഡർ യുവതിക്ക് വിലക്ക്! പൊലീസിനെതിരെ ഹൈക്കോടതിയെ സമീപിച്ച് അഭിഭാഷക; സർക്കാരിന് നോട്ടീസ്

41 ദിവസത്തെ കഠിന വ്രതമെടുത്ത് ഇരുമുടിക്കെട്ടുമായി മലകയറാനെത്തിയ തമിഴ്‌നാട് സ്വദേശിയായ ട്രാൻസ്‌ജെൻഡർ അഭിഭാഷകയെ പമ്പയിൽ പൊലീസ് തടഞ്ഞ സംഭവത്തിൽ സർക്കാരിനും ദേവസ്വം ബോർഡിനും നോട്ടീസയച്ച് കേരള ഹൈക്കോടതി. തമിഴ്‌നാട്ടിലെ ചെങ്കൽപ്പട്ട് സ്വദേശിയും അഭിഭാഷകയുമായ സത്യശ്രീ ശർമിള റെഹമത്തലിയാണ് തനിക്ക് നേരിടേണ്ടി വന്ന വിവേചനത്തിനും വിലക്കിനുമെതിരെ നീതി തേടി ഹൈക്കോടതിയെ സമീപിച്ചത്. ഓഗസ്റ്റ് 20-ന് ഉച്ചയ്ക്ക് മൂന്നരയോടെ പമ്പയിലെത്തിയ തന്നെ ദേവസ്വം ബോർഡിന്റെ നിർദേശമുണ്ടെന്ന് പറഞ്ഞ് പൊലീസ് മലകയറാൻ അനുവദിക്കാതെ മടക്കി അയയ്ക്കുകയായിരുന്നുവെന്ന് സത്യശ്രീ ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു.

വരുന്ന തിരുവോണ നാളിൽ സന്നിധാനത്തിലെത്തി പ്രാർത്ഥിക്കാനും വഴിപാടുകൾ നടത്താനും തനിക്ക് അനുമതി നൽകണമെന്നാണ് ഹർജിയിലെ പ്രധാന ആവശ്യം. മുൻപ് 2026 ജനുവരി 3-നും ഏപ്രിൽ 15-നും വ്രതമെടുത്ത് ദർശനം നടത്തിയിട്ടുള്ള തനിക്ക് ഇത്തവണ പ്രവേശനം നിഷേധിച്ചതിന്റെ കാരണം വ്യക്തമല്ലെന്ന് അവർ പറയുന്നു. ട്രാൻസ്‌ജെൻഡർ വ്യക്തിയാണെന്ന ഒറ്റക്കാരണത്താലാണ് പ്രവേശനം തടഞ്ഞത്. ഇതിനായി ഔദ്യോഗിക ഉത്തരവുകളോ സർക്കുലറുകളോ കാണിച്ചുതരാൻ പൊലീസ് തയ്യാറായില്ലെന്നും, ഇത് മൂലം കടുത്ത മാനസിക വിഷമവും അപമാനവും നേരിടേണ്ടി വന്നുവെന്നും ഹർജിയിൽ വ്യക്തമാക്കുന്നു.

Also Read: സൗദി പ്രവാസികളും ലിംഗസമത്വവും; ലോകബാങ്ക് പഠന റിപ്പോർട്ടിൽ വിശദീകരണവുമായി വിദഗ്ധർ! പ്രതികരിച്ച് ശശി തരൂർ

സംഭവത്തിൽ പമ്പ പൊലീസ് സ്റ്റേഷൻ ഇൻസ്‌പെക്ടറുടെ നടപടിക്കെതിരെ ദേവസ്വം ബോർഡ് അഡ്മിനിസ്ട്രേറ്റീവ് ഓഫീസർക്കും സംസ്ഥാന ചീഫ് സെക്രട്ടറിക്കും പരാതി നൽകിയിട്ടും നടപടിയുണ്ടാകാത്തതിനെ തുടർന്നാണ് സത്യശ്രീ ഹൈക്കോടതിയെ സമീപിച്ചത്. ട്രാൻസ്‌ജെൻഡർ വ്യക്തികളുടെ അവകാശ സംരക്ഷണ നിയമപ്രകാരം ഭക്തരെ മെഡിക്കൽ സർട്ടിഫിക്കറ്റുകളുടെ പേരിൽ അനാവശ്യമായി ബുദ്ധിമുട്ടിക്കരുതെന്നും, മറ്റെല്ലാ ഭക്തരെയും പോലെ പെരുമാറാൻ പൊലീസിനും അധികാരികൾക്കും നിർദേശം നൽകണമെന്നും ഹർജിയിൽ ആവശ്യപ്പെടുന്നു. ഹർജി പരിഗണിച്ച കോടതി സംസ്ഥാന സർക്കാരിനും ദേവസ്വം ബോർഡിനും മറ്റ് എതിർകക്ഷികൾക്കും നോട്ടീസ് അയക്കാൻ നിർദേശിക്കുകയും കേസ് സെപ്റ്റംബർ മൂന്നിലേക്ക് മാറ്റുകയും ചെയ്തു.

See also  ബാഡ്മിന്റണിലും ഇനി ഫ്രാൻസിന്റെ പടയോട്ടം! ലോക ചാമ്പ്യൻഷിപ്പിൽ രണ്ട് സ്വർണം, ടേബിൾ ടെന്നിസിലും കുതിപ്പ്

The post ശബരിമലയിൽ ട്രാൻസ്‌ജെൻഡർ യുവതിക്ക് വിലക്ക്! പൊലീസിനെതിരെ ഹൈക്കോടതിയെ സമീപിച്ച് അഭിഭാഷക; സർക്കാരിന് നോട്ടീസ് appeared first on Express Kerala.

Spread the love
Scroll to Top