നേപ്പാൾ മിന്നൽപ്രളയം: നോർക്ക ഹെൽപ്പ് ഡെസ്ക് തുറന്നു; ഇന്ത്യൻ എംബസിയും ഹെൽപ്പ് ലൈൻ സജ്ജമാക്കി | Nepal flash flood NORKA Roots

നേപ്പാൾ മിന്നൽപ്രളയം: നോർക്ക ഹെൽപ്പ് ഡെസ്ക് തുറന്നു; ഇന്ത്യൻ എംബസിയും ഹെൽപ്പ് ലൈൻ സജ്ജമാക്കി | Nepal flash flood NORKA Roots

Nepal flash flood NORKA Roots

തിരുവനന്തപുരം: നേപ്പാളിലെ മിന്നൽപ്രളയത്തിന്റെ പശ്ചാത്തലത്തിൽ കേരളീയർക്ക് അടിയന്തര സഹായവും വിവരങ്ങളും ലഭ്യമാക്കുന്നതിനായി നോർക്ക റൂട്ട്സ് ഹെൽപ്പ് ഡെസ്ക് പ്രവർത്തനം ആരംഭിച്ചു (Nepal flash flood NORKA Roots). മുഖ്യമന്ത്രിയുടെ ഓഫീസിന്റെ നിർദേശപ്രകാരമാണ് ഹെൽപ്പ് ഡെസ്ക് സജ്ജമാക്കിയതെന്ന് നോർക്ക റൂട്ട്സ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ രാജേഷ് മാധവൻ അറിയിച്ചു.

നേപ്പാളിൽ കുടുങ്ങിയവരുടെയും അവരുടെ കുടുംബങ്ങളുടെയും ആവശ്യങ്ങൾ ഏകോപിപ്പിക്കുന്നതിനും ആവശ്യമായ സേവനങ്ങൾ ലഭ്യമാക്കുന്നതിനുമാണ് ഹെൽപ്പ് ഡെസ്കിന്റെ പ്രവർത്തനം. സഹായം ആവശ്യമുള്ളവർക്ക് നോർക്ക ഗ്ലോബൽ കോൺടാക്ട് സെന്ററുമായി ബന്ധപ്പെടാം.

ഹെൽപ്പ് ലൈൻ നമ്പറുകൾ:

1800 425 3939 — ടോൾ ഫ്രീ നമ്പർ
+91 88020 12345 — വിദേശത്തുനിന്ന് മിസ്ഡ് കോൾ സേവനം

രക്ഷാപ്രവർത്തനങ്ങളും തുടർ നടപടികളും ഏകോപിപ്പിക്കുന്നതിനായി ഡൽഹി എൻആർകെ ഡെവലപ്മെന്റ് ഓഫീസർക്കും പ്രത്യേക ചുമതല നൽകിയിട്ടുണ്ട്.

ഇന്ത്യൻ എംബസിയും ഹെൽപ്പ് ലൈൻ തുറന്നു
നേപ്പാളിലെ ദുരന്തബാധിത മേഖലകളിൽ അകപ്പെട്ട ഇന്ത്യൻ പൗരന്മാരെ സുരക്ഷിതമായി പുറത്തെത്തിക്കുന്നതിനും രക്ഷാപ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനുമായി നേപ്പാൾ സർക്കാരുമായി നിരന്തരം ബന്ധപ്പെടുന്നുണ്ടെന്ന് ഇന്ത്യൻ എംബസി അറിയിച്ചു.

പ്രളയബാധിതരായ ഇന്ത്യക്കാർക്ക് അടിയന്തര സഹായം ലഭ്യമാക്കുന്നതിനായി കാഠ്മണ്ഡുവിലെ ഇന്ത്യൻ എംബസി പ്രത്യേക ഹെൽപ്പ് ലൈൻ നമ്പറുകളും സജ്ജമാക്കിയിട്ടുണ്ട്.

ഇന്ത്യൻ എംബസി ഹെൽപ്പ് ലൈൻ:

+977 985 131 6807
+977 970 910 7500

നേപ്പാളിലെ സ്ഥിതിഗതികൾ നിരീക്ഷിച്ചുവരികയാണെന്നും ആവശ്യമായ സഹായം ലഭ്യമാക്കുന്നതിനുള്ള നടപടികൾ തുടരുകയാണെന്നും എംബസി അറിയിച്ചു.

Story Summary:
NORKA Roots has launched a dedicated help desk to provide emergency assistance, information and services to Keralites affected by the flash floods in Nepal. The Indian Embassy in Kathmandu has also opened two helpline numbers to assist affected Indian citizens and coordinate rescue efforts.

See also  ഡാർക്ക് എനർജിയുടെ രഹസ്യം അഴിക്കാൻ നാസയുടെ 4 ബില്യൺ ഡോളർ ദൗത്യം; വരുന്നു പ്രപഞ്ചത്തിന്റെ 100 മടങ്ങ് വലിയ ക്യാൻവാസ്!
Spread the love
Scroll to Top