ഹോർമുസ് കടലിടുക്ക്: രണ്ട് ഇന്ത്യൻ കപ്പലുകൾ ഉൾപ്പെടെ 45 കപ്പലുകൾക്ക് ഇറാന്റെ വിലക്ക് | Iran Strait of Hormuz

ഹോർമുസ് കടലിടുക്ക്: രണ്ട് ഇന്ത്യൻ കപ്പലുകൾ ഉൾപ്പെടെ 45 കപ്പലുകൾക്ക് ഇറാന്റെ വിലക്ക് | Iran Strait of Hormuz

Iran Strait of Hormuz

തെഹ്റാൻ: ഹോർമുസ് കടലിടുക്കിലെ ഗതാഗത ചട്ടങ്ങൾ ലംഘിച്ചെന്നാരോപിച്ച് രണ്ട് ഇന്ത്യൻ കപ്പലുകൾ ഉൾപ്പെടെ 45 കപ്പലുകൾക്ക് ഇറാൻ വിലക്കേർപ്പെടുത്തി (Iran Strait of Hormuz). ഇറാന്റെ പേർഷ്യൻ ഗൾഫ് സ്ട്രെയിറ്റ് അതോറിറ്റി (PGSA) പുറത്തുവിട്ട ചട്ടലംഘനം നടത്തിയ കപ്പലുകളുടെ പട്ടികയിലാണ് ഇന്ത്യയിൽ രജിസ്റ്റർ ചെയ്ത് പ്രവർത്തിക്കുന്ന ‘മഹാ റൂസ്’ എന്ന ബൾക്ക് കാരിയറും ഉൾപ്പെട്ടിരിക്കുന്നത്.

വിലക്ക് ഒഴിവാക്കുന്നതിനായി ബന്ധപ്പെട്ട കപ്പൽ കമ്പനികൾ വിശദീകരണം സഹിതം പേർഷ്യൻ ഗൾഫ് സ്ട്രെയിറ്റ് അതോറിറ്റിക്ക് ഔദ്യോഗികമായി അപേക്ഷ നൽകണം. പട്ടികയിലുള്ള കപ്പലുകളുമായി സഹകരിക്കുന്ന മറ്റ് കപ്പലുകൾക്കെതിരെയും നടപടിയുണ്ടാകുമെന്ന് ഇറാൻ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

കരിമ്പട്ടികയിൽ ഉൾപ്പെട്ട കപ്പലുകൾ വിലക്ക് അവഗണിച്ച് ഹോർമുസ് കടലിടുക്കിലൂടെ സഞ്ചരിച്ചാൽ പിഴ ചുമത്തൽ, കപ്പൽ പിടിച്ചെടുക്കൽ, കണ്ടുകെട്ടൽ തുടങ്ങിയ നടപടികൾ നേരിടേണ്ടിവരുമെന്ന് PGSA സമൂഹമാധ്യമങ്ങളിലൂടെ വ്യക്തമാക്കി.

പട്ടികയിലുള്ള കപ്പലുകളിൽ ഭൂരിഭാഗവും യുഎഇ ആസ്ഥാനമായുള്ള കമ്പനികളുടെ ഉടമസ്ഥതയിലുള്ളവയാണ്. പാകിസ്താന്റെ ‘മർദാൻ’ എന്ന എണ്ണക്കപ്പലിനൊപ്പം ഖത്തർ, സൗദി അറേബ്യ, ദക്ഷിണ കൊറിയ, മാൾട്ട, സിംഗപ്പൂർ തുടങ്ങിയ രാജ്യങ്ങളുമായി ബന്ധപ്പെട്ട കപ്പലുകളും പട്ടികയിലുണ്ട്.

ഇന്ത്യയുമായി നേരിട്ട് ബന്ധമുള്ള കപ്പലുകൾക്ക് പുറമെ, ഇന്ത്യയിലേക്ക് വലിയ തോതിൽ എണ്ണയും മറ്റ് ഊർജ വിഭവങ്ങളും എത്തിച്ചിരുന്ന വിദേശ കപ്പലുകളും ഇറാന്റെ വിലക്ക് പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഹോർമുസ് കടലിടുക്കിലെ കപ്പൽ ഗതാഗതത്തെ ചുറ്റിപ്പറ്റിയുള്ള നിയന്ത്രണങ്ങൾ കൂടുതൽ ശക്തമാകുന്നതിന്റെ സൂചനയായാണ് പുതിയ നടപടി വിലയിരുത്തപ്പെടുന്നത്.

Story Summary:
Iran has barred 45 vessels, including two Indian-linked ships, from transiting the Strait of Hormuz over alleged violations of maritime traffic regulations. The vessels could face fines, seizure or confiscation if they breach the restrictions.

See also  2027 ലെ ബീഹാർ ബോർഡ് പരീക്ഷ! 10, 12 ക്ലാസുകളിലേക്കുള്ള രജിസ്ട്രേഷൻ ആരംഭിച്ചു
Spread the love
Scroll to Top