ഗീതു മോഹൻദാസ് യുഗം; ആദ്യദിനം തന്നെ 150 കോടി വാരി കൂട്ടി യാഷിന്റെ ‘ടോക്‌സിക്’

ഗീതു മോഹൻദാസ് യുഗം; ആദ്യദിനം തന്നെ 150 കോടി വാരി കൂട്ടി യാഷിന്റെ ‘ടോക്‌സിക്’

ലയാളത്തിന്റെ അഭിമാനമായ സംവിധായിക ഗീതു മോഹൻദാസും റോക്കിങ് സ്റ്റാർ യാഷും ഒന്നിച്ച ‘ടോക്‌സിക്: എ ഫെയറിടെയിൽ ഫോർ ഗ്രോൺ- അപ്‌സ്’ ഇന്ത്യൻ ബോക്‌സ് ഓഫീസിൽ ചരിത്രത്തിലേക്ക് നടന്നു കയറിയിരിക്കുന്നു. റിലീസ് ചെയ്ത ആദ്യദിനം തന്നെ ചിത്രം ഇന്ത്യയിൽ നിന്ന് മാത്രം 108 കോടി രൂപയുടെ നെറ്റ് കളക്ഷൻ നേടിയപ്പോൾ, ആഗോളതലത്തിലുള്ള ഗ്രോസ് കളക്ഷൻ 150 കോടി രൂപയും പിന്നിട്ടു. എ സർട്ടിഫിക്കേഷൻ ലഭിച്ച ഒരു ചിത്രം ആദ്യദിനം തന്നെ ഈ നേട്ടം കൈവരിക്കുന്നത് ഇന്ത്യൻ സിനിമാലോകത്തെ തന്നെ ഞെട്ടിച്ചിരിക്കുകയാണ്. ഇതിൽ ബോളിവുഡിൽ നിന്ന് മാത്രം 55.4 കോടി രൂപയാണ് ചിത്രം അടിച്ചെടുത്തത്.

ഇന്ത്യൻ സിനിമാ ചരിത്രത്തിൽ ആദ്യദിനം തന്നെ നൂറുകോടി ക്ലബ്ബിൽ ഇടംനേടുന്ന ആദ്യ വനിതാ സംവിധായിക എന്ന ചരിത്രനേട്ടമാണ് ഇതിലൂടെ ഗീതു മോഹൻദാസ് സ്വന്തമാക്കിയത്. അതോടൊപ്പം തന്നെ ഇന്ത്യയിൽ ഏറ്റവും ഉയർന്ന ആദ്യദിന കളക്ഷൻ നേടിയ ടോപ് 10 സംവിധായകരുടെ എക്സ്ക്ലൂസീവ് പട്ടികയിലേക്കും ഈ മലയാളി താരം ചുവടുവെച്ചിരിക്കുന്നു. യാഷിന്റെ മാസ് ലുക്കും ഗീതുവിന്റെ മേക്കിങ് സ്റ്റൈലും തിയേറ്ററുകളിൽ തീപ്പൊരി പാറിക്കുന്നതിന്റെ ആവേശത്തിലാണ് ആരാധകർ.

Also Read: പൃഥ്വിരാജിന്റെ ‘ഖലീഫ’ ബോക്സ് ഓഫീസിൽ കൊടുങ്കാറ്റ്; വെറും 7 ദിവസം കൊണ്ട് വാരിയത് 40 കോടി!

ആദ്യദിനത്തിലെ ഈ സ്വപ്നതുല്യമായ തുടക്കം ചിത്രത്തിന്റെ വരും ദിവസങ്ങളിലെ കുതിപ്പിന് അടിത്തറയായിക്കഴിഞ്ഞു. വീക്കെൻഡ് കളക്ഷൻ എത്തുമ്പോൾ റെക്കോർഡുകളെല്ലാം തകർത്തെറിയുമെന്നാണ് ട്രേഡ് അനലിസ്റ്റുകളുടെ വിലയിരുത്തൽ. തിയേറ്ററുകളിൽ ഹൗസ്ഫുൾ ഷോകളുമായി മുന്നേറുന്ന ചിത്രം ഇന്ത്യൻ സിനിമയിലെ പുതിയ ഏടുകൾക്കാണ് വഴിതുറന്നിരിക്കുന്നത്.

The post ഗീതു മോഹൻദാസ് യുഗം; ആദ്യദിനം തന്നെ 150 കോടി വാരി കൂട്ടി യാഷിന്റെ ‘ടോക്‌സിക്’ appeared first on Express Kerala.

See also  നേപ്പാളിൽ കലിതുള്ളി പ്രളയം: മരണസംഖ്യ 538 ആയി ഉയർന്നു; 517 വിദേശികളടക്കം നിരവധി പേരെ കാണാതായി | Nepal Flood Death
Spread the love
Scroll to Top