അലിയ ഭട്ട് നായികയായ ‘ആല്‍ഫ’ ഒടിടിയിലേക്ക്; യൈആര്‍എഫ് സ്പൈ യൂണിവേഴ്സ് ചിത്രം നെറ്റ്ഫ്ലിക്സില്‍ ആഗസ്റ്റ് 28-ന് സ്ട്രീമിംഗ് ആരംഭിക്കുന്നു

അലിയ ഭട്ട് നായികയായ ‘ആല്‍ഫ’ ഒടിടിയിലേക്ക്; യൈആര്‍എഫ് സ്പൈ യൂണിവേഴ്സ് ചിത്രം നെറ്റ്ഫ്ലിക്സില്‍ ആഗസ്റ്റ് 28-ന് സ്ട്രീമിംഗ് ആരംഭിക്കുന്നു

ബോളിവുഡിലെ ആദ്യ വനിതാ സ്പൈ ആക്ഷന്‍ ത്രില്ലറായി തിയറ്ററുകളിലെത്തിയ ‘ആല്‍ഫ’ ഒടിടി റിലീസിന് ഒരുങ്ങുന്നു. യാഷ് രാജ് ഫിലിംസിന്റെ ബാനറില്‍ ആദിത്യ ചോപ്ര നിര്‍മ്മിച്ച് ശിവ് റവൈല്‍ സംവിധാനം ചെയ്ത ചിത്രം നെറ്റ്ഫ്ലിക്സിലൂടെയാണ് ആഗസ്റ്റ് 28-ന് പ്രദര്‍ശനം ആരംഭിക്കുന്നത്. യൈആര്‍എഫ് സ്പൈ യൂണിവേഴ്സിലെ ഏഴാമത്തെ ചിത്രവും നായികാ പ്രാധാന്യമുള്ള ആദ്യ സംരംഭവും എന്ന നിലയില്‍ വലിയ ഹൈപ്പോടെ ജൂലൈ 3 വെള്ളിയാഴ്ചയാണ് ചിത്രം തിയറ്ററുകളിലെത്തിയത്.

അലിയ ഭട്ടിനൊപ്പം ഷര്‍വാരിയും പ്രധാന വേഷത്തിലെത്തിയ ചിത്രത്തില്‍ അനില്‍ കപൂര്‍, ബോബി ഡിയോള്‍ എന്നിവരും അണിനിരന്നിരിക്കുന്നു. ഇവരെക്കൂടാതെ ഹൃത്വിക് റോഷന്‍, ദിയാ മിര്‍സ, അശുതോഷ് റാണ എന്നിവരുടെ കാമിയോ വേഷങ്ങളും ചിത്രത്തിന്റെ പ്രധാന ആകര്‍ഷണമാണ്. സുമിത് ശുക്ലയും ശ്രീധര്‍ രാഘവനും ചേര്‍ന്ന് രചന നിര്‍വ്വഹിച്ച ചിത്രത്തിന്റെ സംഭാഷണങ്ങള്‍ ഒരുക്കിയത് ഇഷിത മൊയ്ത്രയാണ്. റുബൈസ് ഛായാഗ്രഹണവും ആരിഫ് ഷെയ്ഖ് എഡിറ്റിംഗും നിര്‍വ്വഹിച്ചിരിക്കുന്ന ചിത്രത്തിന് സഞ്ചിത്, അങ്കിത് ബല്‍‌ഹാര എന്നിവരാണ് പശ്ചാത്തല സംഗീതം ഒരുക്കിയിരിക്കുന്നത്.

Also Read: ഗീതു മോഹൻദാസ് യുഗം; ആദ്യദിനം തന്നെ 150 കോടി വാരി കൂട്ടി യാഷിന്റെ ‘ടോക്‌സിക്’

തിയറ്ററുകളില്‍ സമ്മിശ്ര പ്രതികരണങ്ങള്‍ നേടി ബോക്സ് ഓഫീസില്‍ 99.10 കോടി രൂപ മാത്രമാണ് ചിത്രം നേടിയതെങ്കിലും ഒടിടി റിലീസിലൂടെ വലിയ കാഴ്ചക്കാരെ നേടാനാകുമെന്ന പ്രതീക്ഷയിലാണ് അണിയറപ്രവര്‍ത്തകര്‍. ആക്ഷന്‍ രംഗങ്ങള്‍ക്കും താരനിരയുടെ പ്രകടനത്തിനും മികച്ച സ്വീകാര്യത ലഭിക്കുമെന്നാണ് അണിയറക്കാരുടെ വിലയിരുത്തല്‍.

The post അലിയ ഭട്ട് നായികയായ ‘ആല്‍ഫ’ ഒടിടിയിലേക്ക്; യൈആര്‍എഫ് സ്പൈ യൂണിവേഴ്സ് ചിത്രം നെറ്റ്ഫ്ലിക്സില്‍ ആഗസ്റ്റ് 28-ന് സ്ട്രീമിംഗ് ആരംഭിക്കുന്നു appeared first on Express Kerala.

Spread the love
See also  അമേരിക്കയ്ക്കൊപ്പം നിന്നാൽ ‘ശത്രു’! തിരിച്ചടിക്കുമെന്ന് ഇറാന്റെ മുന്നറിയിപ്പ്, അയൽരാജ്യങ്ങൾക്കും കടുത്ത സന്ദേശം
Scroll to Top