
കാഠ്മണ്ഡു: നേപ്പാളിലെ രസുവ ജില്ലയിൽ ഭോട്ടെ കോശി, തൃശൂലി നദികളിലുണ്ടായ പെട്ടെന്നുള്ള കൂറ്റൻ പ്രളയത്തിൽ ഭീതിജനകമായ അവസ്ഥ. ടിബറ്റ് അതിർത്തിയോട് ചേർന്നുള്ള പ്രദേശങ്ങളിൽ പ്രളയജലവും കൂറ്റൻ പാറക്കല്ലുകളും കുത്തിയൊലിച്ചെത്തിയതോടെ പ്രദേശം ഒന്നാകെ ഒലിച്ചുപോയി. ഓഗസ്റ്റ് 26 രാവിലെ ഉണ്ടായ ദുരന്തത്തിൽ ചിന്തിക്കാൻ കഴിയാത്തത്രയും പേർ കൊല്ലപ്പെടുകയും നിരവധി പേരെ കാണാതാവുകയും ചെയ്തിട്ടുണ്ട്.(Nepal flash floods, Catastrophic Flash Flood Hits Nepal Rasuwa District Bhote Koshi River Surge)
13 മാസത്തിനിടെ ഇതേ മേഖലയിലുണ്ടാകുന്ന രണ്ടാമത്തെ വലിയ പ്രളയ ദുരന്തമാണിത്. ഹിമാലയൻ മേഖലയിലുണ്ടായ മഞ്ഞുമല ഇടിച്ചിലോ അല്ലെങ്കിൽ വൻ മണ്ണിടിച്ചിൽ കാരണം നദി തടസ്സപ്പെട്ട് വെള്ളം അണകെട്ടി നിന്ന ശേഷം പെട്ടെന്ന് അണപൊട്ടിയൊഴുകിയതോ ആകാം പ്രളയത്തിന് കാരണമായതെന്നാണ് ദുരന്തനിവാരണ വിദഗ്ധരുടെയും ശാസ്ത്രജ്ഞരുടെയും പ്രാഥമിക നിഗമനം. ചൈന-നേപ്പാൾ അതിർത്തിയിലെ സുപ്രധാന പാലങ്ങളും ഡ്രൈ പോർട്ടുകളും പ്രളയത്തിൽ തകർന്നു.
ഇതോടെ പ്രമുഖ വ്യാപാര പാതകളും ഗതാഗത സംവിധാനങ്ങളും പൂർണ്ണമായി സ്തംഭിച്ചു. ഭൂകമ്പ സാധ്യത ഏറെയുള്ള ഹിമാലയൻ മേഖലയിലെ ദ്രുതഗതിയിലുള്ള മഞ്ഞുരുകലും ഭൂഫലകങ്ങളുടെ സ്ഥാനചലനവുമാണ് പ്രദേശത്തെ തുടർച്ചയായ ദുരന്തങ്ങൾക്ക് വഴിവെക്കുന്നത്. ഭോട്ടെ കോശിയിൽ നിന്നുള്ള പ്രളയജലം തൃശൂലി, നാരായണി നദികൾ വഴി ഇന്ത്യയിലെ ബിഹാർ സമതലങ്ങളിലേക്കും എത്തുന്നതിനാൽ അതത് പ്രദേശങ്ങളിലും ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. കാണാതായവർക്കായുള്ള തിരച്ചിലും രക്ഷാപ്രവർത്തനങ്ങളും സൈന്യത്തിന്റെ നേതൃത്വത്തിൽ പുരോഗമിക്കുകയാണ്.
Story Summary
A catastrophic flash flood triggered by a suspected ice-rock avalanche or glacial dam breach swept through the Bhote Koshi and Trishuli rivers in Nepal’s Rasuwa district. The disaster caused widespread destruction along the Nepal-China border, leaving hundreds dead and missing while destroying vital infrastructure and hydropower projects.




