"> Skip to content
October 5, 2026
⌕
Today's Online Deals and Offers
Breaking
ബീഹാറിൽ ഗന്ധക് നദിയിലെ ജലനിരപ്പ് താഴുന്നു: പ്രളയ പ്രതിരോധത്തിൽ വീഴ്ച വരുത്തിയ 7 എഞ്ചിനീയർമാർക്ക് സസ്‌പെൻഷൻ | Gandak River   •  ‘കായികതാരങ്ങളുടെ കഠിനാധ്വാനവും വൈദഗ്ധ്യവും ദൃഢനിശ്ചയവും രാജ്യത്തിന് വലിയ ആദരവ് നേടിത്തന്നിരിക്കുന്നു’: രാഷ്ട്രപതി ദ്രൗപദി മുർമു | President Droupadi Murmu   •  ‘ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് താൽപര്യമുണ്ടെങ്കിൽ ദേശീയ ടീമിലേക്ക് മടങ്ങിയെത്താം’: ജോർജ്ജ് ജീസസ് | Cristiano Ronaldo   •  ‘ക്രൂരമായ അതിക്രമം’: എഐ ഡിജിറ്റൽ അതിക്രമത്തിനെതിരെ ആഞ്ഞടിച്ച് ജാൻവി കപൂർ | Janhvi Kapoor Deepfake   •  ഇന്ന് ലോക അധ്യാപക ദിനം: അറിവിന്റെ വെളിച്ചം പകർന്ന് തലമുറകളെ വാർത്തെടുക്കുന്ന ഗുരുക്കന്മാർക്ക് ആദരം | World Teachers Day   •  

കാലത്തെ തോല്‍പ്പിച്ച ഒരു ‘ഹിപ്പി’, ഓര്‍മ്മകളുടെ ഹിപ്പി സ്റ്റൈലുമായി തൊടുപുഴയുടെ  സ്വന്തം സെബാസ്റ്റ്യന്‍ ചേട്ടൻ. ഏഴുപതുകളിലും എണ്‍പതുകളിലും യൗവനം ആഘോഷിച്ചവര്‍ക്കു സ്വന്തം ഭൂതകാലത്തിലേക്കുള്ള  മടങ്ങിപ്പോക്കാണു സെബാസ്റ്റ്യന്‍ പാലത്താനത്ത് എന്ന ‘സ്‌റ്റൈലിഷ്’ മനുഷ്യന്‍

September 10, 2026
Share this post to
🌐 Select your Language:

Current: മലയാളം

തൊടുപുഴ: എണ്‍പതുകളിലെ എഐ ചിത്രങ്ങള്‍ നിര്‍മിച്ചു സോഷ്യല്‍ മീഡിയില്‍ ഇടുന്നത് ഇന്നു തരംഗമായിരിക്കുന്ന സമയമാണ്. വെറും പോസ്റ്റ് മാത്രമായി ഇത് ഒതുങ്ങിപ്പോവുകയും സൈബർ ലോകം പുതിയ ട്രെന്‍ഡിനു പിന്നാലെ പോവുകയും ചെയ്യും. 

സോഷ്യല്‍ മീഡിയ എണ്‍പതുകള്‍ പുന സൃഷ്ടിക്കുമ്പോള്‍ കാലത്തെ തോല്‍പ്പിച്ച ‘ഹിപ്പി സ്റ്റൈല്‍’ നെഞ്ചിലേറ്റി മുന്നോട്ട് പോവുകയാണു തൊടുപുഴ ചീനിക്കുഴി സ്വദേശിയായ സെബാസ്റ്റ്യന്‍ പാലത്താനത്ത്. 

sebastian palathanathu

ക്യാമ്പസുകളെയും തെരുവുകളെയും ഒരുകാലത്ത് ആവേശത്തിലാഴ്ത്തിയ ആ പഴയ ലുക്ക്, അതിന്റെ എല്ലാ തനിമയോടും കൂടി ഇന്നും കാത്തുസൂക്ഷിക്കുന്ന സെബാസ്റ്റ്യന്‍ നാട്ടുകാര്‍ക്കും സോഷ്യല്‍ മീഡിയക്കും ഇപ്പോള്‍ ഒരുപോലെ കൗതുക കാഴ്ചയാണ്.

sebastian palathanathu-6


തോള്‍പ്പൊക്കത്തില്‍ വളര്‍ത്തിയ  മുടിയും, എണ്‍പതുകളെ ഓര്‍മ്മിപ്പിക്കുന്ന വസ്ത്രധാരണവുമായി തെരുവിലിറങ്ങുന്ന ഇദ്ദേഹം, കാണുന്ന ഏതൊരാളെയും ഒരു നിമിഷം ഭൂതകാലത്തിലേക്ക് കൂട്ടിക്കൊണ്ടുപോകും. ജയനും രജനീകാന്തും തരംഗം സൃഷ്ടിച്ച, ബെല്‍ബോട്ടം പാന്റുകളുടെ പൊന്‍കാലത്തെ ഓര്‍മ്മിപ്പിക്കുന്നതാണ് സെബാസ്റ്റ്യന്റെ ഓരോ ചുവടുവെയ്പും.


sebastian palathanathu-3

ട്രെന്‍ഡുകള്‍ക്കു പിന്നാലെ പായാതെ, തനിക്കു പ്രിയപ്പെട്ട പഴയ ശൈലിയെ വിട്ടുവീഴ്ചയില്ലാതെ കൂടെക്കൂട്ടുന്നു. നാട്ടുകാര്‍ എന്തുപറയും എന്നു നോക്കാതെ, സ്വന്തം ഇഷ്ടത്തിനും സന്തോഷത്തിനും മുന്‍ഗണന നല്‍കുന്നതാണ് സെബാസ്റ്റ്യന്‍ ചേട്ടന്റെ ജീവിതശൈലി.

sebastian palathanathu-5

പഴയകാല നോസ്റ്റാള്‍ജിയയെ സ്‌നേഹിക്കുന്ന മലയാളി സൈബര്‍ ലോകം വളരെ ആവേശത്തോടെയാണ് ഇദ്ദേഹത്തിന്റെ ചിത്രങ്ങളും വീഡിയോകളും ഏറ്റെടുക്കുന്നത്. 

sebastian palathanathu-4

ഇന്നത്തെ തലമുറയ്ക്ക് ഇത് അപൂര്‍വ്വമായൊരു കാഴ്ചയാണെങ്കില്‍, ഏഴുപതുകളിലും എണ്‍പതുകളിലും യൗവനം ആഘോഷിച്ചവര്‍ക്ക് സ്വന്തം ഭൂതകാലത്തിലേക്കുള്ള മടങ്ങിപ്പോക്കാണു സെബാസ്റ്റ്യന്‍ പാലത്താനത്ത് എന്ന ഈ ‘സ്‌റ്റൈലിഷ്’ മനുഷ്യന്‍.

Get more updates from Pudukad News on Google