പ്രിയ രാജുവിൻെറ ചെറുകഥാ സമാഹാരം `ഒരു പ്രത്യേക മാപ്പപേക്ഷ’ പ്രകാശനം ചെയ്തു
Current: മലയാളം

പാലാ: ചെറുകഥാകൃത്ത് പ്രിയ രാജുവിൻെറ `ഒരു പ്രത്യേക മാപ്പപേക്ഷ’ എന്ന ചെറുകഥാ സമാഹാരം, ആണ്ടൂർ ദേശീയ വായനശാല ഹാളിൽ ഞായറാഴ്ച നടന്ന ചടങ്ങിൽ പ്രകാശനം ചെയ്തു.
വായനശാല പ്രസിഡൻറ് എ.എസ്.ചന്ദ്രമോഹനൻെറ അദ്ധ്യക്ഷതയിൽ മീനച്ചിൽ താലൂക്ക് ലെെബ്രറി കൗൺസിൽ സെക്രട്ടറി റോയി ഫ്രാൻസീസ് പുസ്തകത്തിൻെറ പ്രകാശനം നിർവ്വഹിച്ചു.

ശ്രീപൗർണ്ണമി ജി. നമ്പൂതിരി പുസ്തക അവലോകം നടത്തി. ഡോ. വിമൽ ശർമ്മ, എ.എൻ. മോഹനൻ കെ.ബി. ചന്ദ്രശേഖരൻ നായർ, ശ്രീകാന്ത് എസ് തുടങ്ങിയവർ പ്രസംഗിച്ചു.
ഗ്രന്ഥകാരി പ്രിയ രാജു മറുപടിപ്രസംഗം നടത്തി. ലെെബ്രറി സെക്രട്ടറി വി. സുധാമണി സ്വാഗതവും ലെെബ്രേറിയൻ സ്മിത ശ്യാം നന്ദിയും പറഞ്ഞു. മംഗളോദയം ഗ്രീൻ ബുക്സ് ആണ് പുസ്തകത്തിൻെറ പ്രസാധകർ.

മലയാള പദങ്ങൾക്കിടയിൽ സാധാരണ കടന്നു കൂടുന്ന ഇതര ഭാഷാ പദ പ്രയോഗങ്ങൾ ഒഴിവാക്കി, തനി മലയാള പദങ്ങൾ മാത്രം ഉപയോഗിച്ച് തെറ്റുകൂടാതെ സംസാരിക്കുന്ന `മാതൃഭാഷയ്ക്ക് ഒരു നിമിഷം’ എന്ന രസകരവും വ്യത്യസ്ഥവുമായ മത്സരവും ഗ്രന്ഥശാല ദിനത്തിൻെറ ഭാഗമായി സംഘടിപ്പിച്ചത് കൗതുകമുണർത്തി.




