"> Skip to content
October 5, 2026
⌕
Today's Online Deals and Offers
Breaking
ബീഹാറിൽ ഗന്ധക് നദിയിലെ ജലനിരപ്പ് താഴുന്നു: പ്രളയ പ്രതിരോധത്തിൽ വീഴ്ച വരുത്തിയ 7 എഞ്ചിനീയർമാർക്ക് സസ്‌പെൻഷൻ | Gandak River   •  ‘കായികതാരങ്ങളുടെ കഠിനാധ്വാനവും വൈദഗ്ധ്യവും ദൃഢനിശ്ചയവും രാജ്യത്തിന് വലിയ ആദരവ് നേടിത്തന്നിരിക്കുന്നു’: രാഷ്ട്രപതി ദ്രൗപദി മുർമു | President Droupadi Murmu   •  ‘ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് താൽപര്യമുണ്ടെങ്കിൽ ദേശീയ ടീമിലേക്ക് മടങ്ങിയെത്താം’: ജോർജ്ജ് ജീസസ് | Cristiano Ronaldo   •  ‘ക്രൂരമായ അതിക്രമം’: എഐ ഡിജിറ്റൽ അതിക്രമത്തിനെതിരെ ആഞ്ഞടിച്ച് ജാൻവി കപൂർ | Janhvi Kapoor Deepfake   •  ഇന്ന് ലോക അധ്യാപക ദിനം: അറിവിന്റെ വെളിച്ചം പകർന്ന് തലമുറകളെ വാർത്തെടുക്കുന്ന ഗുരുക്കന്മാർക്ക് ആദരം | World Teachers Day   •  

ആലപ്പുഴയുടെ ഗുരുനാഥൻ കല്ലേലി രാഘവൻപിള്ള അന്തരിച്ചു

September 13, 2026
Share this post to
🌐 Select your Language:

Current: മലയാളം

ആലപ്പുഴ: ആലപ്പുഴയുടെ വിദ്യാഭ്യാസ സാംസ്കാരിക മേഖലയിൽ നിറസാന്നിധ്യമായിരുന്ന അവലൂക്കുന്ന് വാർഡ് ശ്രീവിദ്യയിൽ കല്ലേലി രാഘവൻ പിള്ള (98) അന്തരിച്ചു.

‘ഗുരുനാഥന്മാരുടെ ഗുരു’ എന്ന് വിശേഷിപ്പിക്കപ്പെട്ടിരുന്ന കല്ലേലി രാഘവൻപിള്ള ദേശീയ അധ്യാപക അവാർഡ് ജേതാവ് കൂടിയാണ്. നിരവധി പുസ്തകങ്ങളുടെ രചയിതാവാണ്. എം.കെ. സാനുവുമായി ഒരുമിച്ച് പഠിച്ചു, പി. എൻ. പണിക്കർ, സുകുമാർ അഴിക്കോട്, കാവാലം നാരായണ പണിക്കർ, മാധവികുട്ടി എന്നിവരുമായി ഏറെ വ്യക്തിബന്ധം സൂക്ഷിച്ചു.

കല്ലേലി രാഘവൻ പിള്ളയുടെ നിര്യാണത്തിൽ എ. കെ. ആൻ്റണി, വി.എം സുധീരൻ, കെ.സി. വേണുഗോപാൽ, ജി. സുധാകരൻ, എ.ഡി. തോമസ് എം.എൽ.എ എന്നിവർ അനുശോചിച്ചു.

ശാരീരിക അവശതകളെ തുടർന്ന് വിശ്രമ ജീവിതം നയിക്കുകയായിരുന്നു. സംസ്‌കാരം തിങ്കളാഴ്ച വൈകിട്ട് 4 ന് ചാത്തനാട് ശ്മശാനത്തിൽ. നാളെ രാവിലെ 10 മണി മുതൽ ഒരു മണിവരെ ആലപ്പുഴ എസ്​ ഡി വി സെന്‍റിനറി ഹാളിൽ പൊതുദർശനം ഉണ്ടായിരിക്കും.

Get more updates from Pudukad News on Google