"> Skip to content
October 5, 2026
⌕
Today's Online Deals and Offers
Breaking

തെരഞ്ഞെടുപ്പ് പരാജയത്തിൽ നിന്ന് തിരിച്ചുവരാൻ സിപിഎം തയ്യാറാക്കിയ തെറ്റുതിരുത്തൽ മാർഗരേഖ സമഗ്രമല്ല. സംസ്ഥാന നേതൃത്വത്തിന്റെ വീഴ്ചകൾ കൃത്യമായി രേഖപ്പെടുത്തിയിട്ടില്ല. സ്ഥാനാർഥി നിർണയത്തിലെ പരാജയങ്ങളുടെ ഉത്തരവാദിത്തം ജില്ലാ കമ്മിറ്റികളുടെ മാത്രം തലയിൽ കെട്ടിവെക്കാനാണ് നേതൃത്വം ശ്രമിക്കുന്നു. സംസ്ഥാന നേതൃത്വത്തിനെതിരെ ശബ്ദമുയർത്തി കണ്ണൂർ ജില്ലാ കമ്മിറ്റി

September 13, 2026
Share this post to
🌐 Select your Language:

Current: മലയാളം

കോഴിക്കോട്: തെരഞ്ഞെടുപ്പ് പരാജയത്തിൽ നിന്ന് തിരിച്ചുവരാൻ സിപിഎം തയ്യാറാക്കിയ തെറ്റുതിരുത്തൽ മാർഗരേഖ സമഗ്രമല്ലെന്ന് കണ്ണൂർ ജില്ലാ കമ്മിറ്റി. സംസ്ഥാന നേതൃത്വത്തിന്റെ വീഴ്ചകൾ കൃത്യമായി രേഖപ്പെടുത്തിയിട്ടില്ലെന്നാണ് പ്രധാന ആക്ഷേപം.

സ്ഥാനാർഥി നിർണയത്തിലെ പരാജയങ്ങളുടെ ഉത്തരവാദിത്തം ജില്ലാ കമ്മിറ്റികളുടെ മാത്രം തലയിൽ കെട്ടിവെക്കാനാണ് നേതൃത്വം ശ്രമിക്കുന്നതെന്ന് കണ്ണൂർ ജില്ലാ കമ്മിറ്റി ചൂണ്ടിക്കാട്ടി. 

തളിപ്പറമ്പ്, പയ്യന്നൂർ മണ്ഡലങ്ങളിലെ സ്ഥാനാർഥി നിർണയ വീഴ്ചകളിൽ സംസ്ഥാന നേതൃത്വത്തിനും സെക്രട്ടേറിയറ്റിനും തുല്യ ഉത്തരവാദിത്തമുണ്ടെന്ന് കേന്ദ്ര കമ്മിറ്റി റിപ്പോർട്ട് ഉദ്ധരിച്ച് കണ്ണൂർ ജില്ലാ കമ്മിറ്റി വാദിച്ചു.

ജില്ലാ കമ്മിറ്റികൾക്ക് പുറമെ ഡിവൈഎഫ്‌ഐ, എസ്എഫ്‌ഐ, മഹിളാ അസോസിയേഷൻ, കർഷകസംഘം, സിഐടിയു തുടങ്ങിയ പോഷക സംഘടനകൾക്കും ചർച്ചയിൽ അഞ്ച് മുതൽ 10 മിനിറ്റ് വരെ സമയം അനുവദിച്ചിട്ടുണ്ട്.

മുസ്‌ലിം ലീഗ് വർഗീയ പാർട്ടിയാണെന്ന പരാമർശവും റിപ്പോർട്ടിലുണ്ട്. ലീഗ് തെരഞ്ഞെടുപ്പിൽ വർഗീയ ധ്രുവീകരണത്തിന് ശ്രമിച്ചുവെന്നും വർഗീയ നിലപാടുകളിലേക്ക് നീങ്ങിയെന്നും റിപ്പോർട്ടിൽ പ്രതിപാദിക്കുന്നുണ്ട്.

തളിപ്പറമ്പിലെ തെരഞ്ഞെടുപ്പ് പരാജയത്തെ കുറിച്ച് റിപ്പോർട്ടിൽ പരാമർശിക്കാത്തതിനെതിരെയും വിമർശനമുണ്ട്. പയ്യന്നൂർ ഉൾപ്പെടുത്തിയിട്ടും എന്തുകൊണ്ട് തളിപ്പറമ്പില്ലെന്ന് പൊതുചർച്ചയിൽ പ്രതിനിധികൾ ചോദിച്ചു. 

സംസ്ഥാന നേതൃത്വം സമ്പൂർണ പരാജയമാണ്. രണ്ടാം പിണറായി ഭരണത്തിന്റെ തുടക്കത്തിൽ തന്നെ നേതൃത്വം ദുർബലമായി എന്നും വിമർശനമുണ്ടായി. കണ്ണൂർ, കാസർകോട്, തൃശൂർ, കൊല്ലം, തിരുവനന്തപുരം ജില്ലാ പ്രതിനിധികളാണ് ചർച്ചയിൽ പങ്കെടുത്തത്.

 

Get more updates from Pudukad News on Google