ജയന്റ് വീലിൽ മുടി കുരുങ്ങി യുവതിയുടെ തലയോട്ടിയിലെ ചർമ്മം അടർന്നു; ഗുരുതര പരിക്ക് | Yavatmal Giant Wheel Accident
Current: മലയാളം

മുംബൈ: ജയന്റ് വീലിൽ തലമുടി കുരുങ്ങിയതിനെ തുടർന്ന് യുവതിയുടെ തലയോട്ടിയിലെ ചർമ്മം അടർന്നുപോയി (Yavatmal Giant Wheel Accident). മഹാരാഷ്ട്രയിലെ യവത്മാളിൽ വെള്ളിയാഴ്ച നടന്ന പ്രാദേശിക മേളയ്ക്കിടെയാണ് ദാരുണ സംഭവം. ഗുരുതരമായി പരിക്കേറ്റ ഫുൽസവാംഗി സ്വദേശിനി ബാലി മരോതി താലികോട്ടെ (25)യെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
യവത്മാൾ ജില്ലയിലെ മഹാഗാവ് താലൂക്കിൽ തൻഹ പോള ഉത്സവത്തോടനുബന്ധിച്ച് സംഘടിപ്പിച്ച മേളയിലായിരുന്നു അപകടം. ജയന്റ് വീൽ വേഗത്തിൽ കറങ്ങുന്നതിനിടെ യുവതിയുടെ സീറ്റിന് പിന്നിലുണ്ടായിരുന്ന റോളിങ് ബെയറിങ്ങിൽ മുടി കുടുങ്ങുകയായിരുന്നു.
ജയന്റ് വീലിന്റെ കറക്കം ശക്തമായതോടെ കുടുങ്ങിയ മുടിയോടൊപ്പം തലയോട്ടിയിലെ ചർമ്മവും വേർപെട്ടുപോയെന്നാണ് റിപ്പോർട്ട്. യുവതിയുടെ നിലവിളിയും രക്തസ്രാവവും കണ്ട് മേളയിലുണ്ടായിരുന്നവർ പരിഭ്രാന്തരായി.
സംഭവസമയത്ത് സ്ഥലത്തുണ്ടായിരുന്ന അസിസ്റ്റന്റ് പോലീസ് ഇൻസ്പെക്ടർ സുനിൽ അംഭൂരെ, പോലീസ് കോൺസ്റ്റബിൾ സുഹാസ് കായ്തെ എന്നിവർ നാട്ടുകാരുടെ സഹായത്തോടെ ജയന്റ് വീൽ നിർത്തി യുവതിയെ താഴെയിറക്കി. തുടർന്ന് ഉടൻ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു.
Story Summary:
A 25-year-old woman suffered a severe scalp injury after her hair became trapped in a giant wheel at a local fair in Maharashtra’s Yavatmal district. Police and locals stopped the ride and rushed her to hospital for treatment.




