"> Skip to content
October 5, 2026
⌕
Today's Online Deals and Offers
Breaking
ബീഹാറിൽ ഗന്ധക് നദിയിലെ ജലനിരപ്പ് താഴുന്നു: പ്രളയ പ്രതിരോധത്തിൽ വീഴ്ച വരുത്തിയ 7 എഞ്ചിനീയർമാർക്ക് സസ്‌പെൻഷൻ | Gandak River   •  ‘കായികതാരങ്ങളുടെ കഠിനാധ്വാനവും വൈദഗ്ധ്യവും ദൃഢനിശ്ചയവും രാജ്യത്തിന് വലിയ ആദരവ് നേടിത്തന്നിരിക്കുന്നു’: രാഷ്ട്രപതി ദ്രൗപദി മുർമു | President Droupadi Murmu   •  ‘ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് താൽപര്യമുണ്ടെങ്കിൽ ദേശീയ ടീമിലേക്ക് മടങ്ങിയെത്താം’: ജോർജ്ജ് ജീസസ് | Cristiano Ronaldo   •  ‘ക്രൂരമായ അതിക്രമം’: എഐ ഡിജിറ്റൽ അതിക്രമത്തിനെതിരെ ആഞ്ഞടിച്ച് ജാൻവി കപൂർ | Janhvi Kapoor Deepfake   •  ഇന്ന് ലോക അധ്യാപക ദിനം: അറിവിന്റെ വെളിച്ചം പകർന്ന് തലമുറകളെ വാർത്തെടുക്കുന്ന ഗുരുക്കന്മാർക്ക് ആദരം | World Teachers Day   •  

വിളവൂർക്കലിൽ ഒരു വയസ്സുകാരിയെ കൊലപ്പെടുത്തിയ സംഭവം; അമ്മ പൊലീസ് നിരീക്ഷണത്തിൽ ചികിത്സയിൽ | Vilavoorkkal Child Murder

September 13, 2026
Share this post to
🌐 Select your Language:

Current: മലയാളം

Vilavoorkkal Child Murder

തിരുവനന്തപുരം: വിളവൂർക്കലിൽ ഒരു വയസുള്ള മകളെ കഴുത്തറുത്ത് കൊലപ്പെടുത്തിയ കേസിലെ പ്രതിയായ അമ്മ ക്രിസ്റ്റി പൊലീസ് നിരീക്ഷണത്തിൽ ചികിത്സയിൽ തുടരുന്നു (Vilavoorkkal Child Murder). പൊറ്റയിൽ പുലവന്നിയൂർക്കോണം കിഴക്കുംകര പുത്തൻവീട്ടിൽ ക്രിസ്റ്റി (29)യാണ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലുള്ളത്.

സംഭവത്തിന് പിന്നാലെ ക്രിസ്റ്റി ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നു. മലയിൻകീഴ് പൊലീസ് അറസ്റ്റ് രേഖപ്പെടുത്തിയെങ്കിലും ശാരീരിക അവശതകളെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. മജിസ്ട്രേറ്റ് ആശുപത്രിയിലെത്തി റിമാൻഡ് നടപടികൾ പൂർത്തിയാക്കി.

ഭർത്താവ് അഭിജിത്തിനും ബന്ധുക്കൾക്കും തന്നോടുള്ള സംശയവും അകൽച്ചയുമാണ് കൊലയ്ക്കും ആത്മഹത്യാശ്രമത്തിനും കാരണമായതെന്നാണ് ക്രിസ്റ്റി പൊലീസിനോട് മൊഴി നൽകിയിരിക്കുന്നത്.

ക്രിസ്റ്റിയുടെയും അഭിജിത്തിന്റെയും നാലാം വിവാഹവാർഷിക ദിനമായ സെപ്റ്റംബർ 10ന് വൈകിട്ടാണ് സംഭവം നടന്നത്. ഭർത്താവും മാതാപിതാക്കളും വീട്ടിലില്ലാതിരുന്ന സമയത്താണ് ക്രിസ്റ്റി ഏകമകളായ ഒരു വയസുകാരി ഇവാനയെ കത്തി ഉപയോഗിച്ച് കൊലപ്പെടുത്തിയതെന്നാണ് പൊലീസ് കണ്ടെത്തൽ. കേസിൽ കൂടുതൽ അന്വേഷണം പുരോഗമിക്കുകയാണ്.

Story Summary: 
The mother accused of killing her one-year-old daughter in Vilavoorkkal is continuing treatment under police observation at the Medical College Hospital. Police have recorded her arrest, while a magistrate completed the remand proceedings at the hospital.

Get more updates from Pudukad News on Google