"> Skip to content
October 5, 2026
⌕
Today's Online Deals and Offers
Breaking

‘മമിത ബൈജുവിനെ വിവാഹം കഴിക്കണം’; ആഗ്രഹം തുറന്നുപറഞ്ഞ് ‘ആറാട്ട് അണ്ണൻ’ സന്തോഷ് വർക്കി | Aarattu Annan Mamitha Baiju

September 13, 2026
Share this post to
🌐 Select your Language:

Current: മലയാളം

കൊച്ചി: നടി മമിത ബൈജുവിനെ വിവാഹം കഴിക്കണമെന്ന ആഗ്രഹം തുറന്നുപറഞ്ഞ് ‘ആറാട്ട് അണ്ണൻ’ എന്നറിയപ്പെടുന്ന സന്തോഷ് വർക്കി (Aarattu Annan Mamitha Baiju). ഫേസ്ബുക്കിലൂടെയാണ് മമിതയോടുള്ള ഇഷ്ടം സന്തോഷ് വർക്കി പരസ്യമാക്കിയത്.

മമിത ബൈജുവിനെ ഇഷ്ടമാണെന്നും അവരെ വിവാഹം കഴിക്കണമെന്നുമാണ് സന്തോഷ് വർക്കി ഫേസ്ബുക്ക് കുറിപ്പിൽ പറഞ്ഞത്. ‘ബെത്‌ലഹേം കുടുംബ യൂണിറ്റ്’ സിനിമ മൂന്നാം തവണ കാണുകയാണെന്നും ഇരുവരും തമ്മിൽ പ്രായവ്യത്യാസമുണ്ടാകാമെങ്കിലും മമിതയോട് ഇഷ്ടം തോന്നിയെന്നും അദ്ദേഹം കുറിച്ചു. ഇനി മമിതയല്ലാതെ മറ്റൊരു പെൺകുട്ടിയും തന്റെ ജീവിതത്തിൽ ഉണ്ടാകില്ലെന്നും സന്തോഷ് വർക്കി കുറിപ്പിൽ അവകാശപ്പെട്ടു.

നേരത്തെയും നടി നിത്യ മേനനെ വിവാഹം കഴിക്കണമെന്ന ആഗ്രഹം സന്തോഷ് വർക്കി പരസ്യമായി പ്രകടിപ്പിച്ചിരുന്നു. എന്നാൽ സന്തോഷ് വർഷങ്ങളോളം തന്നെ പിന്തുടർന്ന് ബുദ്ധിമുട്ടിച്ചതായും മാതാപിതാക്കൾക്കും ഇതുമൂലം ബുദ്ധിമുട്ടുണ്ടായതായും നിത്യ മേനൻ ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നു.

സന്തോഷിന്റെ പെരുമാറ്റം തന്നെ ഞെട്ടിച്ചെന്നും അഞ്ചാറ് വർഷത്തോളം പിന്തുടർന്നതായും നിത്യ പറഞ്ഞിരുന്നു. സന്തോഷിന്റെ 30ഓളം ഫോൺ നമ്പറുകൾ ബ്ലോക്ക് ചെയ്തിട്ടുണ്ടെന്നും നടി അന്ന് വെളിപ്പെടുത്തിയിരുന്നു.

Story Summary: 
Santhosh Varkey, popularly known as ‘Aarattu Annan’, has publicly expressed his desire to marry actress Mamitha Baiju through a Facebook post. He had previously spoken about wanting to marry actress Nithya Menen, who later said in an interview that his repeated contact had caused her and her family distress.

Get more updates from Pudukad News on Google