"> Skip to content
October 5, 2026
⌕
Today's Online Deals and Offers
Breaking
ബീഹാറിൽ ഗന്ധക് നദിയിലെ ജലനിരപ്പ് താഴുന്നു: പ്രളയ പ്രതിരോധത്തിൽ വീഴ്ച വരുത്തിയ 7 എഞ്ചിനീയർമാർക്ക് സസ്‌പെൻഷൻ | Gandak River   •  ‘കായികതാരങ്ങളുടെ കഠിനാധ്വാനവും വൈദഗ്ധ്യവും ദൃഢനിശ്ചയവും രാജ്യത്തിന് വലിയ ആദരവ് നേടിത്തന്നിരിക്കുന്നു’: രാഷ്ട്രപതി ദ്രൗപദി മുർമു | President Droupadi Murmu   •  ‘ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് താൽപര്യമുണ്ടെങ്കിൽ ദേശീയ ടീമിലേക്ക് മടങ്ങിയെത്താം’: ജോർജ്ജ് ജീസസ് | Cristiano Ronaldo   •  ‘ക്രൂരമായ അതിക്രമം’: എഐ ഡിജിറ്റൽ അതിക്രമത്തിനെതിരെ ആഞ്ഞടിച്ച് ജാൻവി കപൂർ | Janhvi Kapoor Deepfake   •  ഇന്ന് ലോക അധ്യാപക ദിനം: അറിവിന്റെ വെളിച്ചം പകർന്ന് തലമുറകളെ വാർത്തെടുക്കുന്ന ഗുരുക്കന്മാർക്ക് ആദരം | World Teachers Day   •  

കൈ മരവിപ്പ്; ഇതാണ് കാരണങ്ങൾ

September 14, 2026
Share this post to
🌐 Select your Language:

Current: മലയാളം

കൈകളിലെ മരവിപ്പിന് പ്രധാനമായും നാഡികളില്‍ ഉണ്ടാകുന്ന ഞെരുക്കമോ, രക്തയോട്ടത്തിലെ കുറവോ, മറ്റ് ആരോഗ്യ പ്രശ്നങ്ങളോ ആണ് കാരണം. 

കാർപൽ ടണൽ സിൻഡ്രോം: കൈത്തണ്ടയിലെ മീഡിയൻ നാഡി ഞെരുങ്ങുന്നത് മൂലം വിരലുകളിലും കൈയിലും മരവിപ്പും വേദനയും ഉണ്ടാകാം.

 തെറ്റായ കിടപ്പ് അല്ലെങ്കിൽ ഇരിപ്പ്: ഉറങ്ങുമ്പോഴോ ഒരേ രീതിയില്‍ ഇരിക്കുമ്പോഴോ കൈകളിലെ ഞരമ്പുകളിലോ രക്തക്കുഴലുകളിലോ സമ്മർദ്ദം ഉണ്ടായാല്‍ മരവിപ്പ് അനുഭവപ്പെടാം.

 കഴുത്തിലെ പ്രശ്നങ്ങൾ: കഴുത്തിലെ കശേരുക്കൾക്ക് തേയ്മാനം സംഭവിക്കുകയോ ഡിസ്കില്‍ തകരാറുണ്ടാകുകയോ ചെയ്യുമ്പോള്‍ കൈകളിലേക്കുള്ള ഞരമ്പുകൾ ഞെരുങ്ങാം.

 പെരിഫറൽ ന്യൂറോപ്പതി: പ്രമേഹം (Diabetes) പോലുള്ള രോഗങ്ങള്‍ ഉള്ളവരില്‍ നാഡികള്‍ക്ക് തകരാറ് സംഭവിച്ച് കൈകാലുകളിൽ മരവിപ്പ് കാണപ്പെടാറുണ്ട്. 

 വിറ്റാമിൻ കുറവ്: ശരീരത്തില്‍ വിറ്റാമിൻ ബി12-ന്റെ അളവ് കുറയുന്നത് നാഡികളുടെ ആരോഗ്യത്തെ ബാധിക്കാം. 

ഗുരുതരമായ അവസ്ഥകൾ: പെട്ടെന്നുണ്ടാകുന്ന ഇടതുകൈ മരവിപ്പ് ഹൃദയാഘാതത്തിന്റെയോ പക്ഷാഘാതത്തിന്റെയോ ലക്ഷ്യുമാകാം.

Get more updates from Pudukad News on Google