"> Skip to content
October 5, 2026
⌕
Today's Online Deals and Offers
Breaking

എന്നെ പരിഹസിച്ച് ചിരിക്കാം. പക്ഷേ കേരളം ചോദിക്കുന്ന ചോദ്യങ്ങളില്‍ നിന്ന് ഒഴിഞ്ഞുമാറാനാകില്ല. മടിയില്‍ കനമില്ലെങ്കില്‍ അന്വേഷണം നേരിടാന്‍ ഭയപ്പെടുന്നത് എന്തിന് ? പിണറായി വിജയനെ ചോദ്യം ചെയ്യാന്‍ പോലും കഴിയാത്ത അവസ്ഥയിലേക്ക് സിപിഐഎം പാര്‍ട്ടി എത്തിയെങ്കില്‍, അതിന്റെ ഉത്തരവാദിത്തം ആരുടേതാണെന്ന് കെ സുധാകരന്‍

September 14, 2026
Share this post to
🌐 Select your Language:

Current: മലയാളം

കണ്ണൂര്‍: പ്രതിപക്ഷ നേതാവ് പിണറായി വിജയന് ഫേസ്ബുക്ക് കുറിപ്പിലൂടെ മറുപടി നല്‍കി കെ സുധാകരന്‍. അത് സുധാകരനല്ലേ എന്ന് പറഞ്ഞ് മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് പുച്ഛത്തോടെ ചിരിച്ച പിണറായി വിജയനോടാണ് ഈ മറുപടിയെന്ന ആമുഖത്തോടെയാണ് പോസ്റ്റ്. 

എന്നെ പരിഹസിച്ച് ചിരിക്കാം. പക്ഷേ കേരളം ചോദിക്കുന്ന ചോദ്യങ്ങളില്‍ നിന്ന് ഒഴിഞ്ഞുമാറാനാകില്ലെന്നാണ് മറുപടി. മടിയില്‍ കനമില്ലെങ്കില്‍ അന്വേഷണം നേരിടാന്‍ ഭയപ്പെടുന്നത് എന്തിനെന്നും ചോദ്യമുണ്ട്.


പിണറായി വിജയനെ ചോദ്യം ചെയ്യാന്‍ പോലും കഴിയാത്ത അവസ്ഥയിലേക്ക് സിപിഐഎം പാര്‍ട്ടി എത്തിയെങ്കില്‍, അതിന്റെ ഉത്തരവാദിത്തം ആരുടേതാണെന്ന് അദ്ദേഹം ഫേസ്ബുക്ക് കുറിപ്പില്‍ ചോദിച്ചു. 


പത്ത് വര്‍ഷത്തെ അധികാരത്തിന് ശേഷം പിണറായി വിജയനെ പിന്തുടരുന്നത് ഒരു രാഷ്ട്രീയ പ്രതികാരമല്ല അദ്ദേഹം തന്നെ ഒരിക്കല്‍ മറ്റുള്ളവരോട് ആവശ്യപ്പെട്ടിരുന്ന അതേ നിയമത്തിന്റെ ചോദ്യം ചെയ്യലാണ്. 

പിണറായി വിജയാ, എന്റെ ചോദ്യങ്ങള്‍ക്ക് അത് സുധാകരനല്ലേ എന്ന് പറഞ്ഞ് ചിരിക്കാം. പക്ഷേ ഇനി മറുപടി പറയേണ്ടത് എനിക്ക് മാത്രമല്ല കേരള ജനതയ്ക്കാണ്. കേരളം ഭരിക്കുന്നത് യുഡിഎഫ് സര്‍ക്കാര്‍ ആണ് നീതിക്ക് മുന്നില്‍ ഒരിക്കലും തന്റെ സര്‍ക്കാര്‍ കണ്ണ് അടക്കില്ലെന്നും സുധാകരന്‍ ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു. 

Get more updates from Pudukad News on Google