"> Skip to content
October 5, 2026
⌕
Today's Online Deals and Offers
Breaking
ബീഹാറിൽ ഗന്ധക് നദിയിലെ ജലനിരപ്പ് താഴുന്നു: പ്രളയ പ്രതിരോധത്തിൽ വീഴ്ച വരുത്തിയ 7 എഞ്ചിനീയർമാർക്ക് സസ്‌പെൻഷൻ | Gandak River   •  ‘കായികതാരങ്ങളുടെ കഠിനാധ്വാനവും വൈദഗ്ധ്യവും ദൃഢനിശ്ചയവും രാജ്യത്തിന് വലിയ ആദരവ് നേടിത്തന്നിരിക്കുന്നു’: രാഷ്ട്രപതി ദ്രൗപദി മുർമു | President Droupadi Murmu   •  ‘ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് താൽപര്യമുണ്ടെങ്കിൽ ദേശീയ ടീമിലേക്ക് മടങ്ങിയെത്താം’: ജോർജ്ജ് ജീസസ് | Cristiano Ronaldo   •  ‘ക്രൂരമായ അതിക്രമം’: എഐ ഡിജിറ്റൽ അതിക്രമത്തിനെതിരെ ആഞ്ഞടിച്ച് ജാൻവി കപൂർ | Janhvi Kapoor Deepfake   •  ഇന്ന് ലോക അധ്യാപക ദിനം: അറിവിന്റെ വെളിച്ചം പകർന്ന് തലമുറകളെ വാർത്തെടുക്കുന്ന ഗുരുക്കന്മാർക്ക് ആദരം | World Teachers Day   •  

കൃത്രിമബുദ്ധിയെക്കുറിച്ചുള്ള വിജ്ഞാനമില്ലായ്മ വിദേശ ശക്തികളുടെ ആയുധമാകാൻ സമൂഹങ്ങളെ വഴിവെക്കുമെന്ന് മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിം: ആധുനിക സാങ്കേതിക മുന്നേറ്റങ്ങൾക്കൊപ്പം ധാർമ്മിക മൂല്യങ്ങളും സാംസ്കാരിക പാരമ്പര്യവും സംരക്ഷിക്കപ്പെടണമെന്ന് ആഹ്വാനം

September 14, 2026
Share this post to
🌐 Select your Language:

Current: മലയാളം

കോഴിക്കോട്: കൃത്രിമബുദ്ധിയെക്കുറിച്ചും ആധുനിക സാങ്കേതികവിദ്യകളെക്കുറിച്ചും കൃത്യമായ ധാരണയും വിജ്ഞാനവുമില്ലെങ്കില്‍ വിദേശ ശക്തികളാല്‍ സമൂഹങ്ങള്‍ ആയുധമാക്കപ്പെടാന്‍ സാധ്യതയുണ്ടെന്ന് മലേഷ്യന്‍ പ്രധാനമന്ത്രി അന്‍വര്‍ ഇബ്രാഹിം. 


കോഴിക്കോട് കാരന്തൂര്‍ മര്‍ക്കസില്‍ സംഘടിപ്പിച്ച ചടങ്ങില്‍ ഷെയ്ഖ് അബൂബക്കര്‍ ഫൗണ്ടേഷന്റെ പ്രഥമ ‘എക്‌സലന്‍സ് അവാര്‍ഡ്’ കാന്തപുരം എ.പി. അബൂബക്കര്‍ മുസ്ലിയാരില്‍ നിന്ന് ഏറ്റുവാങ്ങി സംസാരിക്കുകയായിരുന്നു അദ്ദേഹം. 


ഡല്‍ഹിയില്‍ നടന്ന ബ്രക്‌സ് ഉച്ചകോടിക്ക് ശേഷം കേരളത്തിലെത്തിയ അന്‍വര്‍ ഇബ്രാഹിം, സമസ്ത ജനറല്‍ സെക്രട്ടറിയും ഇന്ത്യന്‍ ഗ്രാന്റ് മുഫ്തിയുമായ കാന്തപുരവുമായി കൂടിക്കാഴ്ച നടത്തി. 

ആധുനിക സാങ്കേതികവിദ്യ, ഡിജിറ്റല്‍ പരിവര്‍ത്തനം, കൃത്രിമബുദ്ധി എന്നിവ ഉയര്‍ത്തുന്ന പുതിയ വെല്ലുവിളികളും യാഥാര്‍ത്ഥ്യങ്ങളും പണ്ഡിതന്മാരും സമൂഹവും തിരിച്ചറിയണമെന്ന് അദ്ദേഹം ഓര്‍മ്മിപ്പിച്ചു.

സാങ്കേതിക പുരോഗതിക്കൊപ്പം ധാര്‍മ്മിക മൂല്യങ്ങളും സാംസ്‌കാരിക പാരമ്പര്യവും സംരക്ഷിക്കപ്പെടണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

 

Get more updates from Pudukad News on Google