"> Skip to content
October 5, 2026
⌕
Today's Online Deals and Offers
Breaking

വിവാഹം കഴിഞ്ഞു, സദ്യ മാത്രം എത്തിയില്ല; 400 അതിഥികൾക്കുള്ള ഭക്ഷണത്തിന് 1.40 ലക്ഷം രൂപ മുൻകൂറായി വാങ്ങിയ കേറ്ററിങ് സംഘം ഭക്ഷണമെത്തിക്കാതെ മുങ്ങി, ഓഡിറ്റോറിയത്തിൽ ഭക്ഷണം കാത്ത് വധുവിന്റെ കുടുംബം നെട്ടോട്ടത്തിൽ, ഒടുവിൽ ഹോട്ടലുകളിൽ നിന്ന് ഭക്ഷണമെത്തിച്ച് അതിഥികളെ സൽക്കരിച്ച് കുടുംബം; കേറ്ററിങ് സ്ഥാപനത്തിനെതിരെ പോലീസിൽ പരാതി

September 14, 2026
Share this post to
🌐 Select your Language:

Current: മലയാളം

കോട്ടയം: കല്യാണം കിഴിഞ്ഞിട്ടും സദ്യ വന്നില്ല, ഭക്ഷണം എത്തിക്കാൻ പണം വാങ്ങിയെങ്കിലും കേറ്ററിങ് സ്ഥാപനം ഭക്ഷണം എത്താതെവനതോടെ വധുവിൻ്റെ കുടുംബം അപമാനിതരായി. 

 

പനയ്ക്കച്ചിറ സ്വദേശിനിയായ യുവതിയുടെ വിവാഹത്തിനായി 1.40 ലക്ഷം രൂപ നൽകി 400 ആളുകൾക്കുള്ള സദ്യ ബുക്കുചെയ്തിരുന്നു.


ഉച്ചയോടെ ക്ഷേത്രത്തിൽ വിവാഹ ചടങ്ങുകൾ അവസാനിച്ചിട്ടും ഓഡിറ്റോറിയത്തിൽ ഭക്ഷണം എത്തിയില്ല. ഉദയം എന്ന കേറ്ററിങ് സ്ഥിപനത്തിനെതിരെയാണ് പരാതി.
പണം കൈപ്പറ്റിയ വിഷ്ണു എന്നയാൾക്കെതിരെയുമാണ്   ബന്ധുക്കൾ പോലീസിൽ പരാതി നൽകിയത്. 


ചോറ്റി മഹാദേവ ക്ഷേത്രത്തിൽ ശനിയാഴ്ച നടന്ന വിവാഹത്തിലാണ് സംഭവം. കരാർ വാങ്ങിയ ആളെ ഫോണിൽ കിട്ടാതായതോടെ വീട്ടുകാർ സമ്മർദത്തിലായി. ഉച്ചഭക്ഷണതിന്റെ തിരക്കിലായതിനാൽ ഹോട്ടലിൽനിന്നും ഭക്ഷണം കിട്ടുവാനും ബുദ്ധിമുട്ടി.

പിന്നീട് വിവിധ ഹോട്ടലിൽനിന്നായി ഭക്ഷണം ക്രമീകരിച്ച് അതിഥികൾക്ക് നൽകി വീട്ടുകാർ മാനം കാത്തു. കോട്ടയം കഞ്ഞിക്കുഴിയിലും സമാനമായ സംഭവത്തിൽ കോട്ടയം ഈസ്റ്റ് പോലീസിൽ ഇയാൾക്കെതിരേ പരാതി നൽകിയിട്ടുണ്ട്. 

വഞ്ചന കാട്ടിയ ഉദയം കാറ്ററിംഗിനെതിരെ ശക്തമായ നിയമനടപടികളുമായി മുന്നോട്ട് പോകാനാണ് തട്ടിപ്പിനിരയായ രണ്ട് കുടുംബങ്ങളുടെയും തീരുമാനം. 


കാറ്ററിംഗ് സ്ഥാപനം  ഇത്തരം തട്ടിപ്പുകൾ നടത്തുന്നത് ഇതാദ്യമല്ലെന്നാണ് പ്രദേശവാസികൾ ആരോപിക്കുന്നത്. സോഷ്യൽ മീഡിയ കേന്ദ്രീകരിച്ചാണ് ഇത്തരം സംഘങ്ങൾ വലവിരിക്കുന്നത്. ഇൻസ്റ്റഗ്രാമിൽ തുച്ഛമായ തുക നൽകി ചെറുപ്പക്കാരായ ഇൻഫ്ലുവൻസർമാരെക്കൊണ്ട് പ്രൊമോഷൻ വീഡിയോകൾ നിർമ്മിച്ചാണ് ഇവർ ഇരകളെ കണ്ടെത്തുന്നത്.


ഓഫറുകളിൽ വീഴുന്ന ഉപഭോക്താക്കളിൽ നിന്ന് 500 പേരുടെ ഓർഡർ ലഭിച്ചാൽ, ഇതിൽ 400 പേർക്കുള്ള ഭക്ഷണം പുറത്തുള്ള മറ്റു ചെറിയ കാറ്ററിംഗ് ഏജൻസികൾക്ക് ഉപകരാർ നൽകി ഒപ്പിച്ചു തീർക്കാറാണ് പതിവ്.

100 പേരുടെ ഭക്ഷണത്തിന്റെ കുറവ് ബോധപൂർവ്വം വരുത്തുകയും, ഒടുവിൽ വലിയ തുക അഡ്വാൻസ് വാങ്ങി ഇവന്റ് നടത്താതെ ആളുകളെ വഞ്ചിച്ചു മുങ്ങുകയുമാണ് ഇവരുടെ സ്ഥിരം രീതി എന്നുമാണ് ആക്ഷേപം.

Get more updates from Pudukad News on Google