അന്താരാഷ്ട്ര കായിക ചരിത്രത്തിലാദ്യമായി ഇന്ത്യ-അഫ്ഗാനിസ്ഥാന്‍ ട്വന്റി-20 മത്സരത്തിന് മുന്നോടിയായി വന്ദേമാതരം പൂര്‍ണ്ണമായി ആലപിച്ചു: ഇനി മുതല്‍ എല്ലാ ഹോം പരമ്പരകളിലും വന്ദേമാതരം നിര്‍ബന്ധമാക്കാന്‍ ബിസിസിഐ തീരുമാനം; ജനശ്രദ്ധ തിരിച്ചുവിടാനുള്ള നീക്കമെന്ന് ആരോപിച്ച് എതിര്‍പ്പുമായി കോണ്‍ഗ്രസ് രംഗത്ത്, കോണ്‍ഗ്രസിന്റെ നിലപാട് പ്രീണന രാഷ്ട്രീയമെന്ന് തിരിച്ചടിച്ച് ബിജെപി
Current: മലയാളം

ഡല്‍ഹി: അന്താരാഷ്ട്ര കായിക മത്സരങ്ങളുടെ ചരിത്രത്തില്‍ ആദ്യമായി ഇന്ത്യയും അഫ്ഗാനിസ്ഥാനും തമ്മില്‍ ഡല്‍ഹി അരുണ്‍ ജെയ്റ്റ്ലി സ്റ്റേഡിയത്തില്‍ നടന്ന ഒന്നാം ട്വന്റി-20 മത്സരത്തിന് മുന്നോടിയായി ദേശീയ ഗാനമായ ‘വന്ദേമാതരം’ ആലപിച്ചു.
ഗാനത്തിന്റെ ആറ് വരികളും മത്സരത്തിന് മുന്‍പായി സ്റ്റേഡിയത്തില്‍ പ്ലേ ചെയ്തു. ഇനി മുതല്‍ ഇന്ത്യയില്‍ നടക്കുന്ന എല്ലാ ഹോം പരമ്പരകളിലെയും ആദ്യ മത്സരത്തിന് മുന്‍പ് വന്ദേമാതരം ആലപിക്കുമെന്ന് ബിസിസിഐ വൃത്തങ്ങളെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സിയായ പിടിഐ റിപ്പോര്‍ട്ട് ചെയ്തു.
എന്നാല്‍ വന്ദേമാതരത്തിന്റെ ആറ് ഖണ്ഡികകളും പൂര്‍ണ്ണമായി ആലപിക്കുന്നതിനെതിരെ പ്രധാന പ്രതിപക്ഷമായ കോണ്‍ഗ്രസ് രംഗത്തെത്തി. കാരണമില്ലാതെ വന്ദേമാതരം പ്ലേ ചെയ്യുന്നത് കൊണ്ട് തൊഴിലില്ലായ്മ പരിഹരിക്കപ്പെടുമോ അതോ ഇന്ത്യന്‍ ടീമിന്റെ കരുത്ത് കൂടുമോ എന്ന് കോണ്‍ഗ്രസ് നേതാവ് ഉദിത് രാജ് ചോദിച്ചു.
ജനങ്ങളുടെ യഥാര്‍ത്ഥ പ്രശ്‌നങ്ങളില്‍ നിന്ന് ശ്രദ്ധതിരിക്കാനുള്ള ബിജെപിയുടെ ശ്രമമാണിതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
1937-ലെ കോണ്‍ഗ്രസ് പ്രമേയത്തിന്റെ അടിസ്ഥാനത്തില്‍ വന്ദേമാതരത്തിന്റെ ആദ്യ രണ്ട് ഖണ്ഡികകള്‍ മാത്രം ആലപിച്ചാല്‍ മതിയെന്നാണ് കോണ്‍ഗ്രസ് വര്‍ക്കിംഗ് കമ്മിറ്റിയുടെ നിലപാട്.
അതേസമയം, വന്ദേമാതരത്തോടുള്ള കോണ്‍ഗ്രസിന്റെ എതിര്‍പ്പ് അവരുടെ പ്രീണന രാഷ്ട്രീയത്തെയും ‘മുസ്ലിം ലീഗ് ചിന്താഗതിയെയും’ ആണ് കാണിക്കുന്നതെന്ന് ബിജെപി തിരിച്ചടിച്ചു.




