"> Skip to content
October 5, 2026
⌕
Today's Online Deals and Offers
Breaking

എന്‍.എസ്.എസ് ആസ്ഥാനത്തെത്തി ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായരുമായി കൂടിക്കാഴ്ച നടത്തി വിദ്യാഭ്യാസ മന്ത്രി എന്‍. ഷംസുദ്ദീന്‍. മന്ത്രിയെ ജനറൽ സെക്രട്ടറി ഷാള്‍ അണിയിച്ച് സ്വീകരിച്ചു. മുസ്ലിം സമുദായവുമായും മുസ്ലിം ലീഗുമായും അഭിപ്രായ ഭിന്നത ഉണ്ടാക്കാന്‍ ഒരിക്കലും എന്‍എസ്എസ് ശ്രമിച്ചിട്ടില്ലെന്നും ഇതുവരെ അഭിപ്രായ വ്യത്യാസം ഉണ്ടായിട്ടില്ലെന്നും ജി. സുകുമാരന്‍ നായര്‍. വിദ്യാഭ്യാസ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചര്‍ച്ചചെയ്‌തെന്ന് മന്ത്രി.

September 14, 2026
Share this post to
🌐 Select your Language:

Current: മലയാളം

കോട്ടയം: എന്‍.എസ്.എസ് ആസ്ഥാനത്തെത്തി ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായരുമായി കൂടിക്കാഴ്ച നടത്തി വിദ്യാഭ്യാസ മന്ത്രി എന്‍. ഷംസുദ്ദീന്‍. മന്ത്രിയെ സുകുമാരന്‍ നായര്‍ ഷാള്‍ അണിയിച്ച് സ്വീകരിച്ചു. ഇന്നു ഉച്ചയ്ക്ക് 12.30-ന് ആണ് മന്ത്രി പെരുന്നയിലെത്തിയത്.


രാവിലെ കോട്ടയത്തു സംഘടിപ്പിച്ച വിദ്യാഭ്യാസ വകുപ്പിന്റെ അദാലത്തില്‍ പങ്കെടുത്ത ശേഷം കൊട്ടാരക്കരയിലെ അടുത്ത പരിപാടിയിലേക്കു പോകുന്ന വഴിയായിരുന്നു സന്ദര്‍ശനം. 


മന്ത്രിയായി ചുമതലയേറ്റ ശേഷം ആദ്യമായാണ് എന്‍. ശംസുദ്ധീന്‍ എന്‍.എസ്.എസ് ആസ്ഥാനത്ത് എത്തുന്നത്.


മുസ്ലിം സമുദായവുമായും മുസ്ലിം ലീഗ് ആയും അഭിപ്രായ ഭിന്നത ഉണ്ടാക്കാന്‍ ഒരിക്കലും എന്‍എസ്എസ് ശ്രമിച്ചിട്ടില്ലെന്നും ഇതുവരെ അഭിപ്രായ വ്യത്യാസം ഉണ്ടായിട്ടില്ലെന്നും ജി സുകുമാരന്‍ നായര്‍ പറഞ്ഞു. 


വിദ്യാഭ്യാസ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചര്‍ച്ചചെയ്‌തെന്ന് മന്ത്രി എന്‍. ഷംസുദ്ദീന്‍ പ്രതികരിച്ചു.

മുഖ്യമന്ത്രിയെ തീരുമാനിക്കുന്ന ഘട്ടത്തില്‍ മുസ്ലിം ലീഗിന്റെ സമ്മര്‍ദ്ദ തന്ത്രങ്ങള്‍ക്കെതിരെ എന്‍.എസ്.എസ് നേരത്തെ ശക്തമായ വിമര്‍ശനം ഉയര്‍ത്തിയിരുന്നു. കൂടാതെ വിദ്യാഭ്യാസ വകുപ്പ് ലീഗിന് നല്‍കിയതിലും സംഘടന പരസ്യമായി എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്നു. അത്തരം കടുത്ത വിയോജിപ്പുകള്‍ നിലനില്‍ക്കുന്നതിന്റെ കൂടി പശ്ചാത്തലത്തിലാണു മന്ത്രിയുടെ സന്ദര്‍ശനം വിലയിരുത്തപ്പെടുന്നത്.

Get more updates from Pudukad News on Google