"> Skip to content
October 5, 2026
⌕
Today's Online Deals and Offers
Breaking
ബീഹാറിൽ ഗന്ധക് നദിയിലെ ജലനിരപ്പ് താഴുന്നു: പ്രളയ പ്രതിരോധത്തിൽ വീഴ്ച വരുത്തിയ 7 എഞ്ചിനീയർമാർക്ക് സസ്‌പെൻഷൻ | Gandak River   •  ‘കായികതാരങ്ങളുടെ കഠിനാധ്വാനവും വൈദഗ്ധ്യവും ദൃഢനിശ്ചയവും രാജ്യത്തിന് വലിയ ആദരവ് നേടിത്തന്നിരിക്കുന്നു’: രാഷ്ട്രപതി ദ്രൗപദി മുർമു | President Droupadi Murmu   •  ‘ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് താൽപര്യമുണ്ടെങ്കിൽ ദേശീയ ടീമിലേക്ക് മടങ്ങിയെത്താം’: ജോർജ്ജ് ജീസസ് | Cristiano Ronaldo   •  ‘ക്രൂരമായ അതിക്രമം’: എഐ ഡിജിറ്റൽ അതിക്രമത്തിനെതിരെ ആഞ്ഞടിച്ച് ജാൻവി കപൂർ | Janhvi Kapoor Deepfake   •  ഇന്ന് ലോക അധ്യാപക ദിനം: അറിവിന്റെ വെളിച്ചം പകർന്ന് തലമുറകളെ വാർത്തെടുക്കുന്ന ഗുരുക്കന്മാർക്ക് ആദരം | World Teachers Day   •  

മുസ്‍ലിംലീഗ് ഇടുക്കി ജില്ലാ കമ്മറ്റി യോഗത്തിൽ ഇരുവിഭാഗങ്ങൾ തമ്മിൽ തർക്കം

September 14, 2026
Share this post to
🌐 Select your Language:

Current: മലയാളം

മലപ്പുറം: മുസ്‍ലിംലീഗ് ഇടുക്കി ജില്ലാ കമ്മറ്റി യോഗത്തിൽ ഇരുവിഭാഗങ്ങൾ തമ്മിൽ തർക്കം. സംസ്ഥാന വൈസ് പ്രസിഡന്റ് ടി.എം സലിം പക്ഷവും സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം അബ്ബാസ് വിഭാഗവും തമ്മിലായിരുന്നു തർക്കം. ഇതോടെ ഒരു വിഭാഗം യോഗം ചേരുന്നത് തടഞ്ഞു.

സംസ്ഥാന വൈസ് പ്രസിഡന്റ് ടി.എം സലിം വിഭാഗം ജില്ലാ നേതൃത്വ യോഗം വിളിച്ചത് അറിയിച്ചില്ലെന്നാണ് മറുവിഭാഗത്തിന്റെ ആരോപണം. ടി.എം സലീമിനെ തൊടുപുഴയിൽ തടഞ്ഞവരെ പുറത്താക്കിയിരുന്നു. 

ഇവരെ തിരിച്ചെടുക്കാതെ ഒരു യോഗവും നടത്താൻ അനുവദിക്കില്ല എന്ന നിലപാടിലാണ് അബ്ബാസ് മാസ്റ്റർ വിഭാഗം.

ടി.എം. സലീമിനെ തടയുകയും അപകീർത്തികരമായി മുദ്രാവാക്യം വിളിക്കുകയും ചെയ്ത സംഭവത്തിൽ യൂത്ത് ലീഗ് നേതാക്കളായ അൻഷാദ് കുറ്റ്യാനി, പി.എം ബാവ എന്നിവരെ പാർട്ടി പ്രാഥമിക അംഗത്വത്തിൽ നിന്ന് സസ്പെൻഡ് ചെയ്തിരുന്നു. 

തദേശ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട തർക്കങ്ങളെ തുടർന്നാണ് പ്രവർത്തകർ വഴിയിൽ തടഞ്ഞുവെച്ച് പ്രതിഷേധിച്ചത്. ഇടുക്കി ജില്ലയിലെ ലീഗിൽ ദീർഘകാലമായി നിലനിൽക്കുന്ന വിഭാഗീയതയാണ് സംഭവത്തിന് പിന്നിൽ. 

Get more updates from Pudukad News on Google