"> Skip to content
October 5, 2026
⌕
Today's Online Deals and Offers
Breaking
ബീഹാറിൽ ഗന്ധക് നദിയിലെ ജലനിരപ്പ് താഴുന്നു: പ്രളയ പ്രതിരോധത്തിൽ വീഴ്ച വരുത്തിയ 7 എഞ്ചിനീയർമാർക്ക് സസ്‌പെൻഷൻ | Gandak River   •  ‘കായികതാരങ്ങളുടെ കഠിനാധ്വാനവും വൈദഗ്ധ്യവും ദൃഢനിശ്ചയവും രാജ്യത്തിന് വലിയ ആദരവ് നേടിത്തന്നിരിക്കുന്നു’: രാഷ്ട്രപതി ദ്രൗപദി മുർമു | President Droupadi Murmu   •  ‘ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് താൽപര്യമുണ്ടെങ്കിൽ ദേശീയ ടീമിലേക്ക് മടങ്ങിയെത്താം’: ജോർജ്ജ് ജീസസ് | Cristiano Ronaldo   •  ‘ക്രൂരമായ അതിക്രമം’: എഐ ഡിജിറ്റൽ അതിക്രമത്തിനെതിരെ ആഞ്ഞടിച്ച് ജാൻവി കപൂർ | Janhvi Kapoor Deepfake   •  ഇന്ന് ലോക അധ്യാപക ദിനം: അറിവിന്റെ വെളിച്ചം പകർന്ന് തലമുറകളെ വാർത്തെടുക്കുന്ന ഗുരുക്കന്മാർക്ക് ആദരം | World Teachers Day   •  

കായംകുളത്ത് ബൈക്കിൽ സഞ്ചരിച്ച പത്തുവയസുകാരി ബസിനടിയിൽപെട്ട് മരിച്ചു | Kayamkulam Accident

September 14, 2026
Share this post to
🌐 Select your Language:

Current: മലയാളം

Kayamkulam Accident

കായംകുളം: പിതാവിനൊപ്പം ബൈക്കിൽ യാത്ര ചെയ്യുന്നതിനിടെ ബസിനടിയിൽപ്പെട്ട് പത്തുവയസ്സുകാരിക്ക് ദാരുണാന്ത്യം (Kayamkulam Accident). ചെട്ടികുളങ്ങര കണ്ണംമംഗലം ശ്രീലകം വീട്ടിൽ ശ്രീകാന്തിന്റെയും വിദ്യയുടെയും മകൾ ശ്രീഭദ്രയാണ് മരിച്ചത്. ചെട്ടികുളങ്ങര ഈരേഴ വടക്ക് എൽപിഎസ് സ്കൂളിലെ നാലാം ക്ലാസ് വിദ്യാർഥിനിയായിരുന്നു.

കെ.പി റോഡിൽ കായംകുളം പൊലീസ് സ്റ്റേഷന് സമീപം കഴിഞ്ഞദിവസം വൈകിട്ട് 6.15ഓടെയായിരുന്നു അപകടം. പിതാവ് ശ്രീകാന്തിനൊപ്പം ബൈക്കിൽ യാത്ര ചെയ്യുകയായിരുന്ന ശ്രീഭദ്രയുടെ ബൈക്കിൽ മുന്നിലൂടെ എത്തിയ ബസ് ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ബൈക്ക് മറിഞ്ഞതോടെ ശ്രീഭദ്ര ബസിനടിയിലേക്ക് വീണു.

ഗുരുതരമായി പരിക്കേറ്റ കുട്ടിയെ ഉടൻ കായംകുളം താലൂക്ക് ആശുപത്രിയിൽ എത്തിച്ചു. തുടർന്ന് കരീലകുളങ്ങരയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും രാത്രി എട്ടുമണിയോടെ മരണം സംഭവിക്കുകയായിരുന്നു.

അപകടത്തിൽ ശ്രീകാന്തിനും നിസ്സാര പരിക്കേറ്റു. പത്തിയൂർ കൃഷിഭവനിലെ കൃഷി അസിസ്റ്റന്റാണ് ശ്രീകാന്ത്. ശ്രീഭദ്രയുടെ സഹോദരൻ ശ്രീ ഗണേഷ്.

Story Summary:
A 10-year-old girl died after the motorcycle she was travelling on with her father was hit by a bus near Kayamkulam Police Station. The child sustained serious injuries and died while undergoing treatment at a private hospital.

Get more updates from Pudukad News on Google