"> Skip to content
October 5, 2026
⌕
Today's Online Deals and Offers
Breaking

രാജസ്ഥാൻ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പ്. ബിജെപി സ്ഥാനാർഥിക്ക് ലഭിച്ചത് വെറും ഒരു വോട്ട് മാത്രം. തനിക്ക് സ്വന്തമായി ആ വാർഡിൽ വോട്ടില്ലാത്തതാണ് ഇത്തരം ഒരു ഫലത്തിന് പിന്നിലെ പ്രധാന കാരണമെന്ന് ബിജെപി സ്ഥാനാർഥി

September 15, 2026
Share this post to
🌐 Select your Language:

Current: മലയാളം

ജയ്പൂർ: രാജസ്ഥാൻ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർഥിക്ക് ലഭിച്ചത് വെറും ഒരു വോട്ട് മാത്രം. ദിദ്വാന-കുച്ചാമൻ ജില്ലയിലെ പർബത്സർ മുനിസിപ്പാലിറ്റിയിലെ 13-ാം വാർഡിൽ മത്സരിച്ച ബിജെപി സ്ഥാനാർഥി കൈലാഷ് ചന്ദിനാണ് ദയനീയ പരാജയം നേരിടേണ്ടി വന്നത്.

സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്റെ കണക്കുകൾ പ്രകാരം, വാർഡിൽ വിജയിച്ച കോൺഗ്രസ് സ്ഥാനാർഥി ഹിനാ ഖാനം 376 വോട്ടുകൾ നേടി. ഇവിടെ സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിച്ച റഷീദ് ഖാന് 195 വോട്ടുകൾ ലഭിച്ചപ്പോഴാണ് ഭരണകക്ഷിയായ ബിജെപിയുടെ ഔദ്യോഗിക സ്ഥാനാർഥിക്ക് ഒരൊറ്റ വോട്ട് കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നത്.

തനിക്ക് സ്വന്തമായി ആ വാർഡിൽ വോട്ടില്ലാത്തതാണ് ഇത്തരം ഒരു ഫലത്തിന് പിന്നിലെ പ്രധാന കാരണമെന്നാണ് കൈലാഷ് ചന്ദിന്റെ പ്രതികരണം. താൻ പന്ത്രണ്ടാം വാർഡിലെ വോട്ടറാണെന്നും എന്നാൽ പാർട്ടി തന്നെ അയൽ വാർഡായ പതിമൂന്നിൽ മത്സരിപ്പിക്കുകയായിരുന്നെന്നും അദ്ദേഹം വാർത്താ ഏജൻസിയായ പിടിഐയോട് പറഞ്ഞു.

Get more updates from Pudukad News on Google