"> Skip to content
October 5, 2026
⌕
Today's Online Deals and Offers
Breaking

ഹൂതികളുടെ ചെങ്കടൽ മുന്നേറ്റം ശക്തം; തന്ത്രപ്രധാന ബാബ് അൽ മന്ദബ് കടലിടുക്കിൽ കൂടുതൽ സ്വാധീനമുറപ്പിച്ച് യമനിലെ ഇറാൻ പിന്തുണയുള്ള സേന. ഗ്രേറ്റർ ഹനിഷ്, ലെസ്സർ ഹനിഷ് ദ്വീപുകളുടെ നിയന്ത്രണം പിടിച്ചെടുത്തു. മോഖ തുറമുഖവും മയോൺ ദ്വീപും കൈവശപ്പെടുത്തിയതിന് പിന്നാലെ സൗദിയുടെ എണ്ണ കയറ്റുമതിക്ക് കനത്ത ഭീഷണി

September 15, 2026
Share this post to
🌐 Select your Language:

Current: മലയാളം

മനാമ : ഹോര്‍മുസിൽ തർക്കം തുടരവേ, തന്ത്രപ്രധാന ബാബ്‌ അൽ മന്ദബ്‌ കടലിടുക്കിൽ കൂടുതൽ സ്വാധീനമുറപ്പിച്ച്‌ യമനിലെ ഹൂതികൾ. ചെങ്കടലിലെ ഗ്രേറ്റര്‍ ഹനിഷ്, ലെസ്സര്‍ ഹനിഷ് ദ്വീപുകളുടെ നിയന്ത്രണം ഇറാന്റെ പിന്തുണയുള്ള ഹൂതിസേന പിടിച്ചെടുത്തു. ബാബ് അല്‍ മന്ദബിന് 100 മൈല്‍ വടക്കുള്ള ദ്വീപുകളില്‍നിന്ന്‌ യമന്‍ സൈന്യം പിന്മാറി.

മോഖ തുറമുഖവും മയോണ്‍ ദ്വീപും കൈവശപ്പെടുത്തിയതിന് പിന്നാലെ ഹൂതികൾ തുടരുന്ന മുന്നേറ്റം ചെങ്കടലിൽ സൗദിയുടെ എണ്ണ കയറ്റുമതി പ്രതിസന്ധിയിലാക്കും. ആഫ്രിക്കൻ വൻകരയിൽ ജിബൂട്ടിയിലെ യുഎസ് സൈനികതാവളത്തിന് 32 കിലോമീറ്റര്‍ മാത്രം അകലെയാണ് ഹൂതിസേനയുടെ സാന്നിധ്യം.


ഹൂതികൾക്കുനേരെ സൗദി പിന്തുണയുള്ള സേന ആക്രമണം നടത്തിയതോടെ 2022-ലെ വെടിനിര്‍ത്തല്‍ ധാരണ തകര്‍ന്ന് യമന്‍ വീണ്ടും ആഭ്യന്തരയുദ്ധത്തിലേക്ക് കൂപ്പുകുത്തി.


തായിസ് പ്രവിശ്യയിലടക്കം കരയാക്രമണം ശക്തമായി. സൗദി അറേബ്യയുടെ കിങ്‌ ഖാലിദ് വ്യോമതാവളത്തിനുനേരെ ഹൂതിസേന ബാലിസ്റ്റിക് മിസൈലും ഡ്രോണും പ്രയോഗിച്ചു. രണ്ടാഴ്‌ചയ്‌ക്കിടെ 150-ലേറെ പേര്‍ കൊല്ലപ്പെട്ടു. എൺപതിനായിരത്തിലധികം പേർ ഭവനരഹിതരായി. 

Get more updates from Pudukad News on Google