"> Skip to content
October 5, 2026
⌕
Today's Online Deals and Offers
Breaking

മൂന്ന് മാസം ഗർഭിണിയായിരുന്ന 17കാരിയെ കൊലപ്പെടുത്തിയ കേസ്. ഭർത്താവും ഭർതൃപിതാവും ഉൾപ്പെടെ നാല് പേർ അറസ്റ്റിൽ

September 15, 2026
Share this post to
🌐 Select your Language:

Current: മലയാളം

ധൻബാദ്: ഝാർഖണ്ഡിലെ ധൻബാദിൽ 17കാരിയെ കൊലപ്പെടുത്തിയ സംഭവത്തിൽ ഭർത്താവും ഭർതൃപിതാവും ഉൾപ്പെടെ നാല് പേർ അറസ്റ്റിൽ. മൂന്ന് മാസം ഗർഭിണിയായിരുന്ന പൂനം കുമാരി എന്ന പെൺകുട്ടിയെയാണ് ക്രൂരമായി കൊലപ്പെടുത്തിയതെന്ന് പൊലീസ്. ബാലിയാപൂരിലെ ഖെർബാദിയ വനമേഖലയിൽനിന്നാണ് പെൺകുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്.

ബുധനാഴ്ച മുതൽ പൂനത്തെ കാണാനില്ലായിരുന്നു. തുടർന്ന് വ്യാഴാഴ്ച പിതാവ് ബാലിയാപൂർ പൊലീസ് സ്റ്റേഷനിൽ പരാതി നൽകി. വെള്ളിയാഴ്ച പ്രദേശവാസികൾ കുറ്റിക്കാട്ടിൽ രക്തത്തിൽ കുളിച്ച നിലയിൽ മൃതദേഹം കണ്ടെത്തുകയായിരുന്നു. തുടർന്ന് നടത്തിയ തിരച്ചിലിലാണ് മൃതദേഹത്തിൽനിന്ന് ഏകദേശം 100 മീറ്റർ അകലെ മരത്തിന് സമീപം പ്ലാസ്റ്റിക് സഞ്ചിയിൽ ശരീരഭാഗം കണ്ടെത്തിയത്. 

സംഭവസ്ഥലത്ത് ധൂപത്തിരികളും മറ്റ് ചില വസ്തുക്കളും കണ്ടെത്തിയതിനെ തുടർന്ന് മനുഷ്യബലി സംബന്ധിച്ച അഭ്യൂഹങ്ങളും പ്രദേശത്ത് പ്രചരിച്ചിരുന്നു. എന്നാൽ അന്വേഷണം പൂർത്തിയാകുന്നതിന് മുമ്പ് ഇത്തരം നിഗമനങ്ങളിൽ എത്തുന്നത് ശരിയല്ലെന്ന് പൊലീസ് വ്യക്തമാക്കി. 

Get more updates from Pudukad News on Google