"> Skip to content
October 5, 2026
⌕
Today's Online Deals and Offers
Breaking
ബീഹാറിൽ ഗന്ധക് നദിയിലെ ജലനിരപ്പ് താഴുന്നു: പ്രളയ പ്രതിരോധത്തിൽ വീഴ്ച വരുത്തിയ 7 എഞ്ചിനീയർമാർക്ക് സസ്‌പെൻഷൻ | Gandak River   •  ‘കായികതാരങ്ങളുടെ കഠിനാധ്വാനവും വൈദഗ്ധ്യവും ദൃഢനിശ്ചയവും രാജ്യത്തിന് വലിയ ആദരവ് നേടിത്തന്നിരിക്കുന്നു’: രാഷ്ട്രപതി ദ്രൗപദി മുർമു | President Droupadi Murmu   •  ‘ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് താൽപര്യമുണ്ടെങ്കിൽ ദേശീയ ടീമിലേക്ക് മടങ്ങിയെത്താം’: ജോർജ്ജ് ജീസസ് | Cristiano Ronaldo   •  ‘ക്രൂരമായ അതിക്രമം’: എഐ ഡിജിറ്റൽ അതിക്രമത്തിനെതിരെ ആഞ്ഞടിച്ച് ജാൻവി കപൂർ | Janhvi Kapoor Deepfake   •  ഇന്ന് ലോക അധ്യാപക ദിനം: അറിവിന്റെ വെളിച്ചം പകർന്ന് തലമുറകളെ വാർത്തെടുക്കുന്ന ഗുരുക്കന്മാർക്ക് ആദരം | World Teachers Day   •  

അഫ്ഗാനിസ്താനില്‍ താന്‍ ചില പ്രശ്‌നങ്ങളില്‍ കുടുങ്ങിയിരിക്കുകയാണ്. തനിക്ക് ലഭിച്ച ഒരു സന്ദേശം ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തുകൊണ്ട് സഹായം തേടി വ്‌ളോഗര്‍ ബാക്പാക്കര്‍ അരുണിമ. നിങ്ങള്‍ മുജാഹിദീനാല്‍ അറസ്റ്റ് ചെയ്യപ്പെട്ടിരിക്കുന്നുവെന്ന ഒരു സന്ദേശമാണ് അരുണിമ പങ്കുവച്ചിരിക്കുന്നത്. ബാക്പാക്കര്‍ അരുണിമ അഫ്​ഗാനിസ്ഥാനിൽ തടങ്കലിലോ ?

September 15, 2026
Share this post to
🌐 Select your Language:

Current: മലയാളം

കൊച്ചി: അഫ്ഗാനിസ്താനില്‍ താന്‍ ചില പ്രശ്‌നങ്ങളില്‍ കുടുങ്ങിയിരിക്കുകയാണെന്ന് സൂചിപ്പിച്ച് വ്‌ളോഗര്‍ ബാക്പാക്കര്‍ അരുണിമയുടെ പോസ്റ്റ്. തനിക്ക് ലഭിച്ച ഒരു സന്ദേശം ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തുകൊണ്ട് സഹായം തേടിയിരിക്കുകയാണ് ട്രാവല്‍ വ്‌ലോഗുകളിലൂടെ പ്രശസ്തയായ അരുണിമ. 

താന്‍ അഫ്ഗാനിസ്താനിലെ ബാമ്യനിലാണെന്നാണ് അരുണിമ പോസ്റ്റില്‍ സൂചിപ്പിച്ചിരിക്കുന്നത്. നിങ്ങള്‍ മുജാഹിദീനാല്‍ അറസ്റ്റ് ചെയ്യപ്പെട്ടിരിക്കുന്നുവെന്ന ഒരു സന്ദേശമാണ് അരുണിമ പങ്കുവച്ചിരിക്കുന്നത്. 

കിഴക്കന്‍ ഇറാനിയന്‍ ഭാഷയായ പഖ്തുവില്‍ വന്ന സന്ദേശം ഗൂഗിള്‍ ട്രാന്‍സ്ലേറ്റ് ഉപയോഗിച്ച് ഇംഗ്ലീഷിലേക്ക് പരിഭാഷപ്പെടുത്തിയാണ് പോസ്റ്റ്. ചില ഔദ്യോഗിക രേഖകളോ കത്തോ കൈയിലില്ലാത്തതാണ് അറസ്റ്റിന് കാരണമായി സന്ദേശത്തില്‍ ചൂണ്ടിക്കാട്ടിയിരിക്കുന്നത്.

അരുണിമയുടെ സന്ദേശം ആശങ്കപ്പെടുത്തുന്നതാണെന്ന് സൂചിപ്പിച്ച് നിരവധി പേരാണ് കമന്റ് ചെയ്തിരിക്കുന്നത്. എംബസ്സിയുമായി ബന്ധപ്പെടാനാകുന്ന ആരെങ്കിലും സഹായിക്കണമെന്നാണ് അരുണിമ അഭ്യര്‍ഥിക്കുന്നത്. 

ശശി തരൂര്‍ എംപി, കേന്ദ്രമന്ത്രി സുരേഷ് ഗോപി, രാജീവ് ചന്ദ്രശേഖര്‍, വിദേശകാര്യ മന്ത്രാലയത്തിന്റെ ഔദ്യോഗിക ഹാന്‍ഡില്‍ തുടങ്ങിയവയെ നിരവധി പേര്‍ പോസ്റ്റിലേക്ക് മെന്‍ഷന്‍ ചെയ്യുന്നുണ്ട്.

ഏറെ ദിവസങ്ങളായി അഫ്ഗാനിസ്താനില്‍ തുടരുകയാണ് അരുണിമ. അഫ്ഗാനില്‍ നിന്നുള്ള നിരവധി വിഡിയോകളും ഇവര്‍ യൂട്യൂബിലിട്ടിട്ടുണ്ട്. 

ആളുകളുടെ പെരുമാറ്റം, താലിബാന്‍ ഭരണകൂടത്തോടുള്ള ജനങ്ങളുടെ ഭയം, വസ്ത്രസ്വാതന്ത്ര്യത്തിനുമേലുള്ള നിയന്ത്രണങ്ങള്‍ തുടങ്ങിയവയെ വിഡിയോയിലൂടെ അരുണിം വിമര്‍ശിക്കുകയും ചെയ്തിരുന്നു. ഇത് നിരവധി ചര്‍ച്ചകള്‍ക്ക് വഴിവയ്ക്കുകയും ചെയ്തിരുന്നു.

Get more updates from Pudukad News on Google