"> Skip to content
October 5, 2026
⌕
Today's Online Deals and Offers
Breaking

സെൻട്രൽ ബ്ലഡ് ബാങ്കിൽ രക്തക്ഷാമം: എല്ലാ ഗ്രൂപ്പുകളിൽപെട്ടവർക്കും അടിയന്തരമായി രക്തം വേണമെന്ന് അഭ്യർത്ഥന

September 15, 2026
Share this post to
🌐 Select your Language:

Current: മലയാളം

കുവൈറ്റ് സിറ്റി: കുവൈറ്റിലെ സെൻട്രൽ ബ്ലഡ് ബാങ്കിൽ എല്ലാ വിഭാഗത്തിൽപെട്ട രക്തത്തിനും അടിയന്തര ആവശ്യമുണ്ടെന്ന് അധികൃതർ അറിയിച്ചു. പോസിറ്റീവ്, നെഗറ്റീവ് വ്യത്യാസമില്ലാതെ എ, ബി, എബി, ഒ തുടങ്ങിയ എല്ലാ ബ്ലഡ് ഗ്രൂപ്പുകളിൽപെട്ട ദാതാക്കളും എത്രയും വേഗം രക്തദാനത്തിന് മുന്നോട്ടുവരണമെന്ന് ബന്ധപ്പെട്ടവർ അഭ്യർത്ഥിച്ചു.

വിവിധ ആശുപത്രികളിൽ ചികിത്സയിൽ കഴിയുന്ന രോഗികൾക്കും അടിയന്തര ശസ്ത്രക്രിയകൾക്കും ആവശ്യമായ രക്തത്തിന്റെ ലഭ്യത ഉറപ്പുവരുത്താനാണ് പൊതുജനങ്ങളോട് രക്തദാനത്തിന് തയ്യാറാകാൻ ആവശ്യപ്പെട്ടിരിക്കുന്നത്.


ജാബ്രിയയിലെ മുബാറക് അൽ കബീർ ആശുപത്രിക്ക് പിൻവശമുള്ള സെൻട്രൽ ബ്ലഡ് ബാങ്കിൽ വച്ച് ദാതാക്കൾക്ക് രക്തം നൽകാം. 


ഞായർ മുതൽ വ്യാഴം വരെയുള്ള ദിവസങ്ങളിൽ രാവിലെ 7:30 മുതൽ രാത്രി 8:00 വരെയും വെള്ളിയാഴ്ച ഉച്ചയ്ക്ക് 1:00 മുതൽ വൈകീട്ട് 7:00 വരെയും ശനിയാഴ്ച രാവിലെ 8:00 മുതൽ വൈകീട്ട് 6:00 വരെയുമാണ് കേന്ദ്രത്തിന്റെ പ്രവർത്തന സമയം. 

രക്തദാനത്തിനായി എത്തുന്നവർ അസൽ സിവിൽ ഐഡി കയ്യിൽ കരുതേണ്ടതാണ്. പൂർണ്ണ ആരോഗ്യവാനായിരിക്കുകയും ആവശ്യത്തിന് വെള്ളവും ഭക്ഷണവും കഴിച്ച ശേഷവുമാണ് രക്തദാനത്തിനെത്തേണ്ടത്. കൂടുതൽ വിവരങ്ങൾക്ക് +965 2533 9511 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.

Get more updates from Pudukad News on Google