ഇൻഡോ-പസഫിക് മേഖലയിലെ പ്രകൃതിദുരന്തങ്ങളും അടിയന്തര പ്രതിസന്ധികളും വേഗത്തിൽ നേരിടാൻ ക്വാഡ് കൂട്ടായ്മ ശക്തമാകുന്നു: ഇന്ത്യ, അമേരിക്ക, ജപ്പാൻ, ഓസ്ട്രേലിയ എന്നീ രാജ്യങ്ങൾ സംയുക്തമായി ലോജിസ്റ്റിക്സ് നെറ്റ്വർക്കിനായി പുതിയ എസ്.ഒ.പി തയ്യാറാക്കുന്നു; ടോക്കിയോയിൽ വച്ച് നിർണായക ഉച്ചകോടിയും പരിശീലനവും പൂർത്തിയാക്കി ചതുർരാഷ്ട്ര സഖ്യം
Current: മലയാളം

വാഷിംഗ്ടണ്‍: ഇന്‍ഡോ-പസഫിക് ലോജിസ്റ്റിക്സ് നെറ്റ്വര്‍ക്ക് കൂടുതല്‍ കാര്യക്ഷമമായി നടപ്പിലാക്കുന്നതിനായി ചതുര്‍രാഷ്ട്ര സഖ്യമായ ക്വാഡ് അംഗങ്ങള്‍ സ്റ്റാന്‍ഡേര്‍ഡ് ഓപ്പറേറ്റിംഗ് പ്രൊസീജറുകള്‍ക്ക് രൂപം നല്കുന്നു.
ഇതിന്റെ ഭാഗമായി ഇന്ത്യ, അമേരിക്ക, ജപ്പാന്, ഓസ്ട്രേലിയ എന്നീ രാജ്യങ്ങള്‍ ടോക്കിയോയില്‍ വച്ച് ഉയര്‍ന്നതല തന്ത്രപ്രധാന പരിശീലനവും കൂട്ടായ ചര്‍ച്ചകളും സംഘടിപ്പിച്ചു.
ഇന്‍ഡോ-പസഫിക് മേഖലയിലുണ്ടാകുന്ന വന്‍കിട പ്രകൃതിദുരന്തങ്ങള്‍, അടിയന്തര പ്രതിസന്ധികള്‍ എന്നിവ നേരിടുന്നതിനും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനുമായി അംഗരാജ്യങ്ങളുടെ വിഭവങ്ങളും സാങ്കേതിക വിദ്യകളും പരസ്പരം പങ്കുവെക്കുന്നതിനാണ് ഈ സംവിധാനം രൂപീകരിച്ചിരിക്കുന്നത്.
മേഖലയില്‍ സ്വതന്ത്രവും തുറന്നതുമായ അന്തരീക്ഷം ഉറപ്പാക്കാനും പ്രകൃതിദുരന്തങ്ങളില്‍ വേഗത്തില്‍ സഹായം എത്തിക്കാനും ക്വാഡ് സഖ്യം പ്രതിജ്ഞാബദ്ധമാണെന്ന് സംയുക്ത പ്രസ്താവനയില്‍ വ്യക്തമാക്കി.




