"> Skip to content
October 5, 2026
⌕
Today's Online Deals and Offers
Breaking

റഷ്യയിൽ നിന്ന് ക്രൂഡ് ഓയിൽ ഇറക്കുമതി ചെയ്യുന്ന ഇന്ത്യ അടക്കമുള്ള രാജ്യങ്ങൾക്കെതിരെ ഉപരോധ ബില്ലിൽ ഭേദഗതിയുമായി യു.എസ് സഭ: റഷ്യയുടെ പ്രധാന വ്യാപാര പങ്കാളികൾക്ക് മേൽ 100 ശതമാനം നികുതി ചുമത്താൻ പ്രസിഡന്റ് ട്രംപിന് അധികാരം നൽകുന്ന വ്യവസ്ഥയിൽ ചർച്ച മുറുകുന്നു; ഉപരോധ നീക്കത്തിനെതിരെ ഒരുവിഭാഗം ഡെമോക്രാറ്റുകൾ രംഗത്ത്

September 15, 2026
Share this post to
🌐 Select your Language:

Current: മലയാളം

വാഷിംഗ്ടണ്‍: റഷ്യക്കെതിരെയുള്ള ഉപരോധ ബില്ലില്‍ ഇന്ത്യ അടക്കമുള്ള പ്രമുഖ വ്യാപാര പങ്കാളികളുടെ പേരുകള്‍ നേരിട്ട് ഉള്‍പ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് അമേരിക്കന്‍ കോണ്‍ഗ്രസില്‍ ഭേദഗതി നിര്‍ദ്ദേശം. 


റഷ്യയില്‍ നിന്ന് വന്‍തോതില്‍ ക്രൂഡ് ഓയില്‍ ഇറക്കുമതി ചെയ്യുന്ന ഇന്ത്യ, ചൈന, തുര്‍ക്കി, യു.എ.ഇ തുടങ്ങി പത്ത് രാജ്യങ്ങള്‍ക്ക് മേല്‍ 100 ശതമാനം വരെ നികുതി ചുമത്താന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് അധികാരം നല്‍കുന്നതാണ് പുതിയ നിര്‍ദ്ദേശം. 


റഷ്യ-ഉക്രെയ്ന്‍ യുദ്ധത്തിന് സാമ്പത്തിക സഹായമാകുന്നത് ഈ എണ്ണവ്യാപാരമാണെന്ന വിലയിരുത്തലിലാണ് ബില്ലില്‍ കടുപ്പമേറിയ വ്യവസ്ഥകള്‍ ഉള്‍പ്പെടുത്തുന്നത്. 

എന്നാല്‍, ഇത്തരം വ്യാപാര ഉപരോധങ്ങളും അധിക നികുതി ചുമത്താനുള്ള പ്രസിഡന്റിന്റെ അധികാരവും പൂര്‍ണ്ണമായും ഒഴിവാക്കണമെന്ന ആവശ്യവുമായി മറ്റൊരു ഡെമോക്രാറ്റിക് അംഗമായ ഗ്രിഗറി മീക്‌സും രംഗത്തെത്തിയിട്ടുണ്ട്. യു.എസ് ജനപ്രതിനിധി സഭയില്‍ ബില്ലിന്മേലുള്ള ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്.

 

Get more updates from Pudukad News on Google