"> Skip to content
October 5, 2026
⌕
Today's Online Deals and Offers
Breaking
ബീഹാറിൽ ഗന്ധക് നദിയിലെ ജലനിരപ്പ് താഴുന്നു: പ്രളയ പ്രതിരോധത്തിൽ വീഴ്ച വരുത്തിയ 7 എഞ്ചിനീയർമാർക്ക് സസ്‌പെൻഷൻ | Gandak River   •  ‘കായികതാരങ്ങളുടെ കഠിനാധ്വാനവും വൈദഗ്ധ്യവും ദൃഢനിശ്ചയവും രാജ്യത്തിന് വലിയ ആദരവ് നേടിത്തന്നിരിക്കുന്നു’: രാഷ്ട്രപതി ദ്രൗപദി മുർമു | President Droupadi Murmu   •  ‘ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് താൽപര്യമുണ്ടെങ്കിൽ ദേശീയ ടീമിലേക്ക് മടങ്ങിയെത്താം’: ജോർജ്ജ് ജീസസ് | Cristiano Ronaldo   •  ‘ക്രൂരമായ അതിക്രമം’: എഐ ഡിജിറ്റൽ അതിക്രമത്തിനെതിരെ ആഞ്ഞടിച്ച് ജാൻവി കപൂർ | Janhvi Kapoor Deepfake   •  ഇന്ന് ലോക അധ്യാപക ദിനം: അറിവിന്റെ വെളിച്ചം പകർന്ന് തലമുറകളെ വാർത്തെടുക്കുന്ന ഗുരുക്കന്മാർക്ക് ആദരം | World Teachers Day   •  

കൊരുമ്പശ്ശേരി ജീവധാരയ്ക്ക് പ്രവാസി മലയാളിയായ വള്ളൂരകത്ത് ബിനീഷ് ബാബുവിന്റെ സഹായഹസ്തം

September 15, 2026
Share this post to
🌐 Select your Language:

Current: മലയാളം

പെരുമ്പാവൂർ: ജീവകാരുണ്യ പ്രവർത്തന രംഗത്ത് കൂവപ്പടി കൊരുമ്പശ്ശേരി ആസ്ഥാനമായി പ്രവർത്തിക്കുന്ന ജീവധാര മാനസേവാകേന്ദ്രത്തിന് പ്രവാസി മലയാളിയുടെ സഹായഹസ്തം.

പെരുമ്പാവൂർ പട്ടിമറ്റം വള്ളൂരകത്ത് വീട്ടിൽ ബിനീഷ് ബാബുവാണ് രോഗികൾക്കാവശ്യമായ വീൽചെയർ, ഭക്ഷണമേശ, രോഗീപരിചരണത്തിനാവശ്യമായ കയ്യുറകൾ പുതപ്പുകൾ എന്നിവ സൗജന്യമായി നൽകിയത്.


നിർദ്ധനരായ രോഗികൾക്ക് താങ്ങായി നിലകൊള്ളുന്ന ജീവധാരയുടെ മാതൃകാപരമായ പ്രവർത്തനങ്ങൾ വിലയിരുത്തി സമൂഹത്തിലെ സുമനസ്സുകളായ പലരിൽ നിന്നും ഇത്തരം സഹായങ്ങൾ മുമ്പും ലഭിച്ചിട്ടുണ്ട്.


കൂവപ്പടി പുല്ലംവേലിക്കാവ് റോഡിൽ കൊരുമ്പശ്ശേരി അങ്കണവാടിയ്ക്കു സമീപമാണ് ജീവധാര മാനവസേവാകേന്ദ്രം.

Get more updates from Pudukad News on Google