"> Skip to content
October 5, 2026
⌕
Today's Online Deals and Offers
Breaking

കരിവാരിത്തേക്കാൻ ഇഡി തയാറാക്കിയ തിരക്കഥ, വീണയുടെ ഡയറിയിലുള്ളത് ബിസിനസിന്റെ കണക്കുകൾ: ഇഡി ആരോപണത്തിൽ മറുപടിയുമായി പി.എ മുഹമ്മദ് റിയാസ്

September 15, 2026
Share this post to
🌐 Select your Language:

Current: മലയാളം

കോഴിക്കോട്: മാസപ്പടി കേസിൽ ഹവാല ഇടപാട് വീണ സമ്മതിച്ചെന്ന ഇഡി ആരോപണങ്ങൾക്ക് മറുപടിയുമായി പി.എ മുഹമ്മദ് റിയാസ് എംഎൽഎ.

മാധ്യമങ്ങളിലൂടെ പുറത്തുവരുന്ന വാർത്തകൾ ജനങ്ങൾക്കിടയിൽ കരിവാരിത്തേക്കാൻ അന്വേഷണ ഏജൻസി തയാറാക്കിയ മികച്ച തിരക്കഥ മാത്രമാണെന്ന് റിയാസ് കുറ്റപ്പെടുത്തി.

 ഇഡി തയ്യാറാക്കിയ ഈ വ്യാജ തിരക്കഥയ്ക്ക് ദേശീയതലത്തിൽ അവാർഡ് നൽകണമെന്നും അദ്ദേഹം പരിഹസിച്ചു.

ഭാവി ബിസിനസ് സാധ്യതകളുമായി ബന്ധപ്പെട്ട് എഴുതിവെച്ച ചില കുറിപ്പുകളെയാണ് ഇഡി ഹവാല ഇടപാടെന്ന പേരിൽ തെറ്റായി ചിത്രീകരിക്കുന്നത്.

ഇഡി മൂന്ന് തവണ വീണയെ ചോദ്യം ചെയ്തപ്പോഴും ഹവാല ഇടപാടുകളെക്കുറിച്ച് ഒരു ചോദ്യം പോലും ചോദിച്ചിരുന്നില്ല.

ചോദ്യം ചെയ്യലിൽ രേഖപ്പെടുത്തിയ മൊഴിപ്പകർപ്പിൽ ഒപ്പിട്ടു നൽകിയത് വിവരങ്ങൾ സാക്ഷ്യപ്പെടുത്താൻ മാത്രമാണെന്നും, അല്ലാതെ തെറ്റ് സമ്മതിച്ചല്ലെന്നും റിയാസ് വ്യക്തമാക്കി.

തന്റെ നിയോജകമണ്ഡലത്തിലെ വികസന ആവശ്യങ്ങൾക്കായി രൂപീകരിച്ച ‘നമ്മൾ ബേപ്പൂർ’ എന്ന കൂട്ടായ്മയെ പോലും ഹവാല ഗ്രൂപ്പാക്കി മാറ്റാനാണ് ഇഡി ശ്രമിക്കുന്നത്.

ഇത്തരം വഴിതിരിച്ചുവിടലുകൾ ഇഡിയുടെ സ്ഥിരം രീതിയാണെന്നും, ഇതിനുമുമ്പും തനിക്കെതിരെ നടത്തിയ ശ്രമങ്ങൾ പൊളിഞ്ഞുപോയതാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

പാർട്ടിയുടെ വിപുലീകൃത സംസ്ഥാന കമ്മിറ്റി പൂർത്തിയാകുന്ന നിർണായക ദിവസം തന്നെ ഇത്തരമൊരു വാർത്ത പ്രചരിപ്പിച്ചതിന് പിന്നിൽ രാഷ്ട്രീയ ലക്ഷ്യങ്ങളുണ്ട്.

മാധ്യമ വിചാരണയിലൂടെ പൊതു സമൂഹത്തിന് മുന്നിൽ മോശക്കാര നാക്കാനാണ് ഇഡി നീക്കമെങ്കിലും അന്വേഷണത്തിന് മുന്നിൽ ഒരടി പോലും പുറകോട്ട് പോകില്ല.

 നിയമസംവിധാനത്തിൽ പൂർണ വിശ്വാസമുണ്ടെന്നും കൂടുതൽ കാര്യങ്ങൾ വിചാരണവേളയിൽ കോടതിയിൽ വെളിപ്പെടുത്തുമെന്നും റിയാസ് കൂട്ടിച്ചേർത്തു.

Get more updates from Pudukad News on Google