"> Skip to content
October 5, 2026
⌕
Today's Online Deals and Offers
Breaking
ബീഹാറിൽ ഗന്ധക് നദിയിലെ ജലനിരപ്പ് താഴുന്നു: പ്രളയ പ്രതിരോധത്തിൽ വീഴ്ച വരുത്തിയ 7 എഞ്ചിനീയർമാർക്ക് സസ്‌പെൻഷൻ | Gandak River   •  ‘കായികതാരങ്ങളുടെ കഠിനാധ്വാനവും വൈദഗ്ധ്യവും ദൃഢനിശ്ചയവും രാജ്യത്തിന് വലിയ ആദരവ് നേടിത്തന്നിരിക്കുന്നു’: രാഷ്ട്രപതി ദ്രൗപദി മുർമു | President Droupadi Murmu   •  ‘ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് താൽപര്യമുണ്ടെങ്കിൽ ദേശീയ ടീമിലേക്ക് മടങ്ങിയെത്താം’: ജോർജ്ജ് ജീസസ് | Cristiano Ronaldo   •  ‘ക്രൂരമായ അതിക്രമം’: എഐ ഡിജിറ്റൽ അതിക്രമത്തിനെതിരെ ആഞ്ഞടിച്ച് ജാൻവി കപൂർ | Janhvi Kapoor Deepfake   •  ഇന്ന് ലോക അധ്യാപക ദിനം: അറിവിന്റെ വെളിച്ചം പകർന്ന് തലമുറകളെ വാർത്തെടുക്കുന്ന ഗുരുക്കന്മാർക്ക് ആദരം | World Teachers Day   •  

ആലുവയിൽ യുവാവിനെ ക്രൂരമായി മർദിച്ച് സ്വർണവും പണവും കവർന്ന സംഭവം; പ്രതികളെ തിരിച്ചറിഞ്ഞിട്ടും ഇതുവരെ പിടികൂടാനായില്ല, സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് അന്വേഷണം തുടരുന്നു, ഗുരുതരമായി പരിക്കേറ്റ ജോഫിൻ തീവ്രപരിചരണ വിഭാഗത്തിൽ അപകടനില തരണം ചെയ്യാതെ തുടരുന്നു

September 15, 2026
Share this post to
🌐 Select your Language:

Current: മലയാളം

ആലുവ : എറണാകുളം ആലുവയിൽ യുവാവിനെ ക്രൂരമായി മർദ്ദിച്ച് സ്വർണവും പണവും തട്ടിയെടുത്ത സംഭവത്തിൽ പ്രതികളെ ഇതുവരെ പിടികൂടാനായില്ല. സിസിടിവി കേന്ദ്രീകരിച്ച് അന്വേഷണം തുടരുകയാണ്. 

ആക്രമിച്ചവരെ തിരിച്ചറിഞ്ഞതായി പൊലീസ് പറയുന്നു. ജോഫിൻ ആശുപത്രിയിൽ തീവ്രപരിചരണ വിഭാ​ഗത്തിൽ ചികിത്സയിൽ തുടരുകയാണ്. ജോഫിൻ അപകടനില തരണം ചെയ്തിട്ടില്ലെന്നാണ് വിവരം.


ആലുവ റെയിൽവെ സ്‌റ്റേഷന് സമീപത്ത് ഞായർ 3.30നാണ് സംഭവമുണ്ടായത്. പെരുമ്പാവൂർ കോടനാട് സ്വദേശി ജോഫിൻ ജിജുവിനാണ് ഗുരുതരമായി പരിക്കേറ്റത്. കോഴിക്കോട്ടേക്ക് പോകാനായാണ് ജോഫിൻ റെയിൽവേ സ്റ്റേഷനിലെത്തിയത്.


രണ്ടുപേരാണ് ജോഫിനെ ആക്രമിച്ചത്. തലയ്ക്കു കല്ലെറിഞ്ഞു വീഴ്ത്തിയാണ് ആക്രമിച്ചത്. ജോഫിൻ ഓടിയെങ്കിലും പിന്തുടർന്ന അക്രമികൾ ചവിട്ടി വീഴ്ത്തിയ ശേഷം കഴുത്തിലുണ്ടായിരുന്ന മാല കൈക്കലാക്കി. 

കയ്യിലുണ്ടായിരുന്ന പണവും അപഹരിച്ചു. മർദിച്ച ശേഷം ജോഫിനെ കയറുകൊണ്ട് കെട്ടി സമീപത്തെ കനാലിലേക്ക് ചവിട്ടി ഇട്ട് വലിച്ചിഴയ്ക്കുകയും നെഞ്ചിൽ കരിങ്കല്ലുകൊണ്ട് ഇടിച്ചു പരിക്കേൽപ്പിക്കുകയും ചെയ്തു.

തുടർന്ന് സംഘം ഓടിരക്ഷപെട്ടു. ആക്രമണത്തിൽ ജോഫിന്റെ വാരിയെല്ലിന് പരിക്കേറ്റു. വലതുകൈ ഒടിഞ്ഞു. പൊലീസ് ജോഫിനെ ആശുപത്രിയിലെത്തിച്ചെങ്കിലും പരിക്ക് ​ഗുരുതരമായതിനാൽ കോലഞ്ചേരി മെഡിക്കൽ മിഷനിലേക്ക് മാറ്റി. 

Get more updates from Pudukad News on Google