ICC ട്വന്റി-20 റാങ്കിംഗിൽ കുതിച്ചുയർന്ന് ഇന്ത്യൻ താരങ്ങൾ: 800 പോയിന്റ് ക്ലബ്ബിൽ ഇടംപിടിച്ച് ശ്രീ ചരണി | Sree Charani
Current: മലയാളം

ന്യൂഡൽഹി : ദുബായിൽ നടന്ന വനിതാ ട്വന്റി-20 ഏഷ്യാ കപ്പ് കിരീടനേട്ടത്തിന് പിന്നാലെ ഐ.സി.സി (ICC) ട്വന്റി-20 റാങ്കിംഗിൽ വൻ കുതിച്ചുചാട്ടവുമായി ഇന്ത്യൻ താരങ്ങൾ. ഫൈനലിൽ ശ്രീലങ്കയെ 72 റൺസിന് തകർത്ത് എട്ടാം തവണയും ഇന്ത്യ ഏഷ്യാ കപ്പ് ഉയർത്തിയപ്പോൾ ടീമിനായി തിളങ്ങിയ ഷെഫാലി വർമ്മ, ദീപ്തി ശർമ്മ, ശ്രീ ചരണി എന്നിവരാണ് റാങ്കിംഗിൽ നേട്ടമുണ്ടാക്കിയത്.(Sree Charani Crosses 800 Point Barrier ICC Womens T20I Rankings Deepti Shafali Rise)
ടൂർണമെന്റിലുടനീളം 12 വിക്കറ്റുകൾ വീഴ്ത്തിയ ശ്രീ ചരണി ബൗളർമാരുടെ റാങ്കിംഗിൽ ഒന്നാം സ്ഥാനം നിലനിർത്തിയതിനൊപ്പം ചരിത്രത്തിലാദ്യമായി 800 പോയിന്റ് കടക്കുന്ന ഇന്ത്യൻ ബൗളറെന്ന നേട്ടവും സ്വന്തമാക്കി. 802 റാങ്കിംഗ് പോയിന്റുകളോടെ ഓസ്‌ട്രേലിയൻ പേസർ മേഗൻ ഷൂട്ട് (806), ഇംഗ്ലണ്ടിന്റെ സോഫി എക്ലെസ്റ്റോൺ (802) എന്നിവർക്കൊപ്പം എലൈറ്റ് ക്ലബ്ബിലാണ് ചരണി ഇടംപിടിച്ചത്.
ഫൈനലിലെ മൂന്ന് വിക്കറ്റ് പ്രകടനമടക്കം ടൂർണമെന്റിൽ ആകെ 14 വിക്കറ്റുകൾ നേടിയ ഓൾറൗണ്ടർ ദീപ്തി ശർമ്മ നാല് സ്ഥാനങ്ങൾ മെച്ചപ്പെടുത്തി ബൗളർമാരുടെ റാങ്കിംഗിൽ രണ്ടാം സ്ഥാനത്തെത്തി. ബാറ്റർമാരുടെ പട്ടികയിൽ 236 റൺസോടെ ടൂർണമെന്റിലെ റൺവേട്ടക്കാരിയായ ഷെഫാലി വർമ്മ ആറാം സ്ഥാനത്തേക്ക് ഉയർന്നപ്പോൾ ഓൾറൗണ്ടർമാരുടെ റാങ്കിംഗിൽ 15-ാം സ്ഥാനത്തുമെത്തി.
Story Summary
Following India’s victorious Asia Cup campaign in Dubai, several Indian players made significant progress in the latest ICC Women’s T20I Player Rankings. Left-arm spinner Sree Charani became the first Indian bowler to cross the 800-point rating barrier, cementing her position at the top of the T20I bowling rankings. Deepti Sharma moved to second place among bowlers, while Shafali Verma climbed to sixth in the batting rankings.




